ഞാന്‍ വാങ്ങിക്കാന്‍ പോയതാണ്! പക്ഷേ, പപ്പ സമ്മതിച്ചില്ല! എസി വെക്കാത്തതിന് കാരണം പറഞ്ഞ് രേണു സുധി
പാട്ടും, ഡാന്‍സും, അഭിനയവുമൊക്കെയായി സജീവമാണ് രേണു സുധി. വേദികളെ കൈയ്യിലെടുക്കാനും മാത്രമുള്ള നമ്പറുകളൊക്കെ കൈയ്യിലുണ്ടെന്ന് താരം നേരത്തെ തെളിയിച്ചിരുന്നു. ആഗ്രഹിച്ച് തന്നെയാണ് ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. അഭിനയം പഠിച്ച് വരികയാണ്. ലുക്കിനെക്കുറിച്ചും, അഭിനയത്തെക്കുറിച്ചും, പാട്ടിനെക്കുറിച്ചുമൊക്കെ മോശം പറയുന്നവരുണ്ട്. അതൊന്നും എന്നെ ബാധിക്കില്ല. എന്റെ മക്കളെയും, മാതാപിതാക്കളെയും നോക്കണം. ഇത് എന്റെ ജോലിയാണ്. വേറെ ജോലിയൊന്നും ചെയ്യാനുള്ള കഴിവില്ല എന്നും രേണു നേരത്തെ തുറന്നുപറഞ്ഞിരുന്നു. കൊല്ലം സുധിയുടെ വിയോഗ ശേഷമായിരുന്നു രേണു ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്.
സുധിയുടെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്. പ്രിയപ്പെട്ടവരും, സന്നദ്ധ സംഘടനകളുമൊക്കെ ചേര്‍ന്നാണ് 'സുധിലയം' യാഥാര്‍ത്ഥ്യമാക്കിയത്. മക്കളുടെ പേരിലാണ് വീട് എഴുതി നല്‍കിയത്. ഇളയ മകനായ റിതപ്പനും പ്രായപൂര്‍ത്തിയായ ശേഷമേ ആ വീട് ക്രയവിക്രയും ചെയ്യാവൂ എന്നുണ്ട്. കിച്ചു സുധിച്ചേട്ടന്റെ വീട്ടിലാണ് നില്‍ക്കുന്നത്. അവധി കിട്ടുമ്പോള്‍ ഇങ്ങോട്ടേക്ക് വരാറുണ്ട്്. എന്റെ മാതാപിതാക്കളും, റിതപ്പനുമാണ് ഇപ്പോള്‍ അവിടത്തെ താമസക്കാര്‍. പരിപാടികളൊക്കെയായി മിക്കപ്പോഴും യാത്രകളിലായിരിക്കും രേണു. ഇടയ്ക്കിടയ്ക്ക് യുഎഇയില്‍ പോയിരുന്നു. ഇനി യുകെയിലേക്കും പോവുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

വീട്ടിലെ ചോര്‍ച്ചയെക്കുറിച്ച് തുറന്നുപറഞ്ഞതോടെയായിരുന്നു രേണുവിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സോഷ്യല്‍മീഡിയയിലൂടെയായിരുന്നില്ല അതേക്കുറിച്ച് പറയേണ്ടിയിരുന്നതെന്നായിരുന്നു അഭിപ്രായങ്ങള്‍. വീടിനെക്കുറിച്ചുള്ള വിവാദങ്ങളൊക്കെ നടക്കുന്ന സമയത്തായിരുന്നു ഇനി വേണ്ടത് എസിയാണെന്നും, ചൂട് സഹിക്കാന്‍ പറ്റുന്നില്ലെന്നും പറഞ്ഞ് രേണു എത്തിയത്. സ്വന്തമായൊന്ന് വാങ്ങിക്കാനുള്ള ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും, പപ്പ അതിന് തടസം നിന്നുവെന്നും രേണു പറയുന്നു.
വീട്ടില്‍ എസി വാങ്ങിച്ച് വെക്കാന്‍ വേണ്ടി ക്യാഷൊക്കെ റെഡിയാക്കിയിരുന്നു. വാങ്ങിക്കാനായി പോയിരുന്നു. പക്ഷേ, പപ്പ എന്നെ പറപ്പിച്ചു. ഇപ്പോള്‍ വെക്കണ്ട എന്ന് പറഞ്ഞു. റെഡി ക്യാഷിനല്ല, അത് ഞാന്‍ ജാഡയെടുത്തതാണ്. ഇഎം ഐയില്‍ വാങ്ങാനായിരുന്നു പ്ലാന്‍ എന്നുമായിരുന്നു രേണു പറഞ്ഞത്. നിരവധി പേരാണ് രേണുവിന്റെ വീഡിയോയുടെ താഴെയായി അഭിപ്രായങ്ങളുമായെത്തിയത്. അതും ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്യുമെന്ന് കരുതി ഇരിക്കുകയാണ്. വീടില്ലെന്ന് പറഞ്ഞല്ലേ ആദ്യം കരഞ്ഞത്. ഇപ്പോള്‍ എസി ആയോ, പപ്പാ എന്നൊക്കെയാണോ ഇപ്പോള്‍ വിളിക്കുന്നത് എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. രേണുവിനെ പിന്തുണച്ചും, വിമര്‍ശിച്ചുമുള്ള കമന്റുകളാണ് വന്നിട്ടുള്ളത്.
സത്യത്തില്‍ നിന്റെയൊക്കെ ഗതികേട് ഓര്‍ത്ത് സഹതാപം തോന്നുന്നു. രേണുവിനെ അപമാനിച്ച് കമന്റ് ചെയ്യുന്ന 99 ശതമാനം പേരും കാല്‍ക്കാശിന് നിവൃത്തിയില്ലാത്തവരാണെന്ന് അവരുടെ കമന്റുകളിലൂടെ മനസിലാക്കാം. രേണു സ്വല്‍പം പൈസയുണ്ടാക്കുന്നു എന്ന് മനസിലായപ്പോള്‍ വല്ലാത്ത ചൊറിച്ചില്‍ തന്നെ. ചിലപ്പോള്‍ അവരുടെ നാട്ടുകാര്‍ തന്നെയായിരിക്കും. നിനക്കൊക്കെ ഒരു കഴിവുമില്ല. കഴിവുള്ളവര്‍ സമ്പാദിക്കുമ്പോള്‍ അവരെ താറടിക്കുന്നു എന്നായിരുന്നു ഒരാള്‍ റിപ്ലേയായി കൊടുത്തത്. സാഹചര്യം മാറുമ്പോള്‍ ജീവിതരീതികളും മാറും. അതൊരു വലിയ കാര്യമൊന്നുമല്ല എന്ന് പറഞ്ഞവരുമുണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ മാത്രമല്ല എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരുമുണ്ട്. അവരോട് എനിക്ക് സ്‌നേഹവും, കടപ്പാടുമുണ്ടെന്ന് രേണു തുറന്നുപറഞ്ഞിരുന്നു. മോശം പറയുന്നവര്‍ക്ക് രൂക്ഷമായ ഭാഷയില്‍ തന്നെ രേണു മറുപടിയും നല്‍കാറുണ്ട്.


Click it and Unblock the Notifications











