ഇനി ഒറ്റയ്ക്ക് വയ്യ! മടുത്തു! ഒരു കൂട്ട് വേണം! ഒടുവില്‍ ആഗ്രഹം വെളിപ്പെടുത്തി രേണു! ഒരേയൊരു നിബന്ധന മാത്രം
കൊല്ലം സുധിയുടെ വിയോഗ ശേഷമായിരുന്നു രേണു സുധി അഭിനയ മേഖലയിലേക്ക് ഇറങ്ങിയത്. സാഹചര്യ സമ്മര്‍ദ്ദമാണ് തന്നെ ഇതിലേക്ക് നയിച്ചതെന്ന് അവര്‍ പറഞ്ഞിരുന്നു. മക്കളെയും, മാതാപിതാക്കളെയും നോക്കണം. വേറെയൊരു ജോലിയും ചെയ്യാന്‍ പറ്റില്ല. സുധിച്ചേട്ടനുണ്ടായിരുന്ന സമയത്ത് അവസരങ്ങളൊക്കെ വന്നതാണ്. പോയി ചെയ്യൂ എന്നായിരുന്നു പുള്ളി പറഞ്ഞത്. എന്റെ വീട്ടുകാര്‍ക്കും, അദ്ദേഹത്തിന്റെ ഫാമിലിക്കും ഞാന്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പുകളില്ല. അവരെ മാത്രമാണ് എനിക്ക് ബോധ്യപ്പെടുത്തേണ്ടതായിട്ടുള്ളൂ. അവര്‍ക്ക് കാര്യങ്ങളെല്ലാം അറിയാമെന്നും രേണു പറഞ്ഞിരുന്നു. വീട് ലഭിച്ചതും, അതിന് ശേഷമുണ്ടായ വിവാദങ്ങളുമൊക്കെയായി സോഷ്യല്‍മീഡിയയില്‍ താരമായി മാറുകയായിരുന്നു രേണു. ആല്‍ബങ്ങളും, ഉദ്ഘാടനങ്ങളുമാണ് രേണുവിനെ താരമാക്കി മാറ്റിയത്. സന്തോഷത്തോടെയാണ് എല്ലാം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു.
ആല്‍ബത്തില്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചപ്പോള്‍ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. അത് ആ സിറ്റുവേഷന് വേണ്ടി ചെയ്യുന്നതാണ്. കഥാപാത്രത്തിന് വേണ്ടി മാത്രം. സിനിമയില്‍ ഇങ്ങനെയുള്ള രംഗങ്ങള്‍ ഉണ്ടാവാറില്ലേ, അതുപോലെ തന്നെയാണ് ഇതും. അതിലിത്ര ചൊറിയാനെന്തിരിക്കുന്നു എന്ന് മനസിലാവുന്നില്ല. എന്ത് ചെയ്താലും എയറിലാവുന്നൊരു അവസ്ഥയാണ് തന്റേതെന്നും അവര്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലും, യൂട്യൂബ് ചാനലിലൂടെയുമായി പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഒറ്റപ്പെടലിനെക്കുറിച്ച് പറഞ്ഞുള്ള കുറിപ്പാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഒരു കൂട്ട് വേണമെന്ന ആഗ്രഹമൊക്കെ തോന്നിത്തുടങ്ങിയെന്നായിരുന്നു രേണു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്‌നേഹിക്കുന്ന ഒരാളെ വേണം എന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട്് വേണം എന്ന് മനസ് ആഗ്രഹിക്കുവാണെന്നായിരുന്നു രേണു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആഗ്രഹിക്കുന്നത് പോലെയൊരാള്‍ വന്നാല്‍ ഇനിയൊരു വിവാഹം സംഭവിച്ചേക്കുമെന്ന് നേരത്തെ രേണു പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഇപ്പോഴത്തെ വീട്ടിലേക്ക് പോവില്ല, അദ്ദേഹത്തിനൊപ്പമായി വേറെയൊരു വീട്ടിലേക്കായിരിക്കും പോവുന്നത്. അതുപോലെ പേരിലെ സുധിയും മാറ്റും. സുധിച്ചേട്ടനുമായുള്ള വിവാഹ ശേഷമാണ് പേരിനൊപ്പം സുധി എന്ന് ചേര്‍ത്തത്. ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് പേര് അതുപോലെ നിലനിര്‍ത്തുന്നത്്. ഭാവിയില്‍ അതിലും മാറ്റങ്ങള്‍ വന്നേക്കാമെന്നും രേണു വ്യക്തമാക്കിയിരുന്നു.
മോഡേണ്‍ ഡ്രസുകളും, നാടന്‍ ലുക്കും ഒരുപോലെ ഉപയോഗിക്കാറുണ്ട് രേണു. സാഹചര്യം നോക്കിയാണ് ലുക്ക് തീരുമാനിക്കുന്നത്. ഉറക്കം പോലുമില്ലാതെ യാത്ര ചെയ്താണ് ഒാരോ പരിപാടികളിലേക്കും എത്തുന്നത്. എന്റെ സുഹൃത്തും, മാനേജറുമായ കരിഷ്ടമയാണ് കാര്യങ്ങളെല്ലാം നോക്കുന്നത്. മാനേജറെ വെക്കാനും മാത്രമുള്ള തിരക്കുകളായോ എന്ന് ചോദിച്ചാല്‍ അതെ എന്നാണ് മറുപടി. ഇവിടെ മാത്രമല്ല വിദേശത്ത് നിന്നും കോള്‍ വരാറുണ്ട്. ഏപ്രില്‍ മാസത്തില്‍ യുകെയിലേക്ക് പോവാനാണ് തീരുമാനം എന്നും രേണു പറഞ്ഞിരുന്നു. വിദേശത്തേക്ക് പോവാന്‍ ലഭിക്കുന്ന അവസങ്ങളൊന്നും പാഴാക്കാറില്ല. എല്ലാം സ്വീകരിക്കുന്നുണ്ട്.


Click it and Unblock the Notifications











