ഇരുപത്തിയൊന്നുകാരനും എന്റെ സബ്സ്ക്രൈബർ, അവിടെ കാണിക്കുന്നതേ ഇതിലുമുള്ളു; മാസവരുമാനം വെളിപ്പെടുത്തി രേണു!

ബി​ഗ് ബോസിനുശേഷമാണ് രേണു സുധിയുടെ ജീവിതം അടിമുടി മാറിമറിഞ്ഞത്. വിദേശത്തും സ്വദേശത്തുമായി ഉദ്ഘാടനങ്ങളും പ്രമോഷനും അഭിനയവും വഴി നല്ലൊരു തുക ഓരോ മാസവും രേണു സമ്പാദിക്കുന്നു. അതിനിടയിലാണ് താരത്തിന് കാൻസർ സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ രേണു ഇക്കാര്യം സമ്മതിച്ചിട്ടില്ല. ശരിയേതാ തെറ്റേതാണെന്നും ഒരോരുത്തരേയും സ്കാൻ ചെയ്ത് മനസിലാക്കാനുള്ള കഴിവും എനിക്കുണ്ട്.

ദൈവം തന്ന ശിക്ഷ! രേണു ചേച്ചിയെ വിളിച്ചിരുന്നു! കാന്‍സര്‍ രോഗമുണ്ടോ? സത്യാവസ്ഥ വെളിപ്പെടുത്തി ജാസി
ദൈവം തന്ന ശിക്ഷ! രേണു ചേച്ചിയെ വിളിച്ചിരുന്നു! കാന്‍സര്‍ രോഗമുണ്ടോ? സത്യാവസ്ഥ വെളിപ്പെടുത്തി ജാസി

ഞാൻ ചിലപ്പോൾ പനിക്ക് മരുന്ന് വാങ്ങാനാകും ആശുപത്രിയിൽ പോയത്. ആണെങ്കിലും അല്ലെങ്കിലും എന്റെ അസുഖ വിവരം പുറത്ത് വിട്ടെങ്കിൽ അത് തെറ്റായ കാര്യമാണ്. മെഡിക്കൽ എത്തിക്സിന് ചേർന്നതല്ല. ശക്തമായ നടപടിവേണം. എന്റെ കാര്യം മാത്രമല്ല ഒരു രോ​ഗിയോടും ചെയ്യരുത്. രോ​ഗികൾ പ്രൈവസി ആ​ഗ്രഹിക്കില്ലേ.

Renu Sudhi

രോ​ഗ വിവരം പുറത്ത് വിട്ടവർക്ക് എതിരെ ആശുപത്രി നടപടി സ്വീക‌രിക്കണം. നാളെ ആര് ആ ആശുപത്രിയെ വിശ്വസിച്ച് ചികിത്സതേടി പോകുമെന്നാണ് കാൻസർ ​ഗോസിപ്പുകളോട് പ്രതികരിച്ച് മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞത്. ഞാൻ പോരാളി തന്നെയല്ലേ?. ഇത്രയേറെ സൈബർ ബുള്ളിയിങ് ഏറ്റുവാങ്ങിയിട്ടുള്ള ഏത് സ്ത്രീയാണുള്ളത്. ഇത്രയും പേർക്കെതിരെ ഒറ്റയ്ക്ക് നിന്ന് പൊരുതുകയല്ലേ?. എന്നെ വിടാതെ പിന്തുടരുകയല്ലേ?.

കാൻസറാണെന്ന വാർത്ത കേട്ട് ഒരുപാട് പേർ വിളിച്ചു. സെലിബ്രിറ്റികളും അതിൽ ഉൾപ്പെടും. എന്താണെങ്കിലും ഞങ്ങൾ നിന്റെ കൂടെയുണ്ട് എന്നാണ് അവരെല്ലാം പറഞ്ഞത്. ഓക്കെയല്ലേ എന്ന് മാത്രമെ ചോ​ദിച്ചുള്ളു. അല്ലാതെ അസുഖമുണ്ടോ ഇല്ലയോ എന്നൊന്നും ചോദിച്ചില്ല. അവർക്ക് കോൾ റെക്കോർഡ് ചെയ്ത് പുറത്ത് വിട്ട് കാശാക്കാമല്ലോ. പക്ഷെ അവർക്ക് അതിന്റെ ആവശ്യമില്ല.

കാൻസറാണെന്ന് അറിഞ്ഞാലെങ്കിലും നിർത്തിക്കൂടേ?, കുഞ്ഞിന്റെ അപ്പൻ വേറെയാണെന്ന് കേൾക്കുന്നതിനേക്കാൾ വലുതല്ല!
കാൻസറാണെന്ന് അറിഞ്ഞാലെങ്കിലും നിർത്തിക്കൂടേ?, കുഞ്ഞിന്റെ അപ്പൻ വേറെയാണെന്ന് കേൾക്കുന്നതിനേക്കാൾ വലുതല്ല!

അവരെല്ലാം ആത്മാർത്ഥമായി എന്റെ കൂടെ നിൽക്കുന്നവരാണ്. എല്ലാവരും പലവിധ ആവശ്യങ്ങൾക്കായി വിദേശ യാത്ര നടത്തുന്നവരാണ്. ‍ഞാൻ പോയാൽ മാത്രമാണ് പ്രശ്നങ്ങളുണ്ടാകുന്നത്. എന്റെ പുറകെ മാത്രം നടക്കുന്ന ഒരു സംഘമുണ്ട്. അതിൽ ഒരു സ്ത്രീയുമുണ്ട്. ഞാൻ പാഡിൽ സ്വർണ്ണം കടത്തി എന്നാണ് അവസാനം അവർ പ്രചരിപ്പിച്ചത്. എയർപോട്ടിൽ ഇരിക്കുന്നവർ മണ്ടന്മാരാണോ?. അവർ ബുദ്ധിയുള്ളവരല്ലേ?. ആരോ​ഗ്യപരമായി എനിക്ക് കുഴപ്പമില്ല.

ഞാൻ ഓക്കെയാണ് എന്നും രേണു പറ‍ഞ്ഞു. സബ്സ്ക്രിബ്ഷൻ വിവാദങ്ങൾക്കുള്ള മറുപടിയും താരം നൽകി. എന്നെ വിമർശിക്കുന്ന പലരും സബ്സ്ക്രൈബേഴ്സാണ്. അവർ പൈസ കൊടുത്ത് സബ് ചെയ്യിച്ച് ചിലരെ എന്നെ വാച്ച് ചെയ്യാൻ ഇരുത്തിയിട്ടുണ്ട്. അവർ കണ്ടിട്ടാണ് പുറത്തുവിടുന്നത്. എന്റെ സബ്സ്ക്രൈബറായിട്ടുള്ള തിരുവനന്തപുരം സ്വദേശിയായ ഒരു ഇരുപത്തൊന്നുകാരനുണ്ട്.

Renu Sudhi

അവന് എന്നെ ഭയങ്കര കാര്യമാണ്. അവന്റെ കൂട്ടുകാർ അവന്റെ മുന്നിൽ വെച്ച് ഞാൻ സബ്സ്ക്രിബ്ഷനിൽ ഇട്ട ഫോട്ടോസ് ഒരു ദിവസം കാണുകയായിരുന്നു. അതുകണ്ട് അവൻ അവരെ ചോദ്യം ചെയ്തു. ചേച്ചിയുടെ സബ്സ്ക്രിബ്ഷൻ നിങ്ങൾ എടുത്തിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും ഒരു ​ഗ്രൂപ്പിൽ നിന്നും കിട്ടിയതാണെന്നും അവർ അവനോട് പറഞ്ഞു. ലീക്കാക്കാൻ തന്നെ കേറിയിരിക്കുന്നവർ നിരവധിയുണ്ട്.

ഞാൻ മാത്രമല്ലല്ലോ സബ്സ്ക്രിബ്ഷൻ തുടങ്ങിയത്. ആൽബത്തിലും ഷോർട്ട് ഫിലിമിലും കാണിക്കുന്ന കാര്യങ്ങളാണ് ഞാൻ സബ്സ്ക്രിബ്ഷനിലും ഇടുന്നത്. എല്ലാവർക്കും കാശും റീച്ചുമാണ് ലക്ഷ്യം. എന്നെ കുറ്റപ്പെടുത്തിയവരും സബ്സ്ക്രിബ്ഷൻ തുടങ്ങിയിട്ടുണ്ട്. ഒന്ന് ഒന്നര ലക്ഷം മാസം വരുമാനം എനിക്ക് കിട്ടും. അല്ലാതെ ആറോ പത്തോ ലക്ഷമൊന്നും കിട്ടുന്നില്ല.

അപ്പ ഞങ്ങളെ കാണാൻ വരാറില്ല; എല്ലാം നാടകം കെനീഷ പോയിട്ടില്ല, ലഹരി ഉപയോ​ഗിക്കുന്നു, പലപ്പോഴായി ആത്മഹത്യശ്രമം!
അപ്പ ഞങ്ങളെ കാണാൻ വരാറില്ല; എല്ലാം നാടകം കെനീഷ പോയിട്ടില്ല, ലഹരി ഉപയോ​ഗിക്കുന്നു, പലപ്പോഴായി ആത്മഹത്യശ്രമം!

സബ്സ്ക്രിബ്ഷനിലുള്ളവരോട് ഫ്രണ്ട്ലി ടോക്കാണ്. അല്ലാതെ തുണി പറിച്ച് കാണിക്കുന്നില്ല. മെറ്റയുടെ നിയമത്തിന് എതിരായി ഞാൻ ഒന്നും ചെയ്യുന്നില്ലെന്നും രേണു സുധി പറഞ്ഞു. 3456 പേരാണ് ഇതുവരെ രേണുവിന്റെ സബ്സ്ക്രിബ്ഷൻ എടുത്തത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X