എനിക്ക് ഇതില്‍ തെറ്റൊന്നും തോന്നുന്നില്ല! സബ്‌സ്‌ക്രിപ്ഷന്‍ റേറ്റ് നാലിരട്ടിയാക്കി രേണു സുധി! കാരണമായി പറഞ്ഞത്
സോഷ്യല്‍മീഡിയയില്‍ സജീവമാണ് രേണു സുധി. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ആല്‍ബങ്ങളും, ഷോര്‍ട്ട് ഫിലിമുകളും, ഉദ്ഘാടനങ്ങളുമൊക്കെയായി നല്ല തിരക്കാണ് രേണുവിന്. മാനേജറായ കരിഷ്മയാണ് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത്. വര്‍ഷങ്ങളായി അറിയുന്നവരാണ് ഞങ്ങള്‍. പുള്ളിക്കാരിയുള്ളത് കൊണ്ട് കാര്യങ്ങളെല്ലാം നന്നായി പോവുന്നുവെന്നും രേണു പറഞ്ഞിരുന്നു.അടുത്തിടെയായിരുന്നു രേണു സ്ബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയത്. വളരെ നേരത്തെ പ്ലാന്‍ ചെയ്തിരുന്നതാണെങ്കിലും ഇപ്പോഴാണ് ശരിയായി വന്നത്. ഞാന്‍ ഇത് ചെയ്തപ്പോള്‍ എന്തോ അപരാധം പോലെയാണ് ചിലരൊക്കെ കാണുന്നത്. തുടക്കത്തിലേതില്‍ നിന്നും മാറി നാലിരട്ടി മുടക്കിയാലേ രേണുവിന്റെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനാവുള്ളൂ ഇപ്പോള്‍.
എന്നെക്കുറിച്ച് നെഗറ്റീവ് പറയുന്ന കുറേപേരുണ്ട്. ഞാന്‍ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയതില്‍ പിന്നെ അവര്‍ക്ക് ആധിയാണ്. എന്താണ്, എന്താണ് എന്നാണ് ചോദ്യങ്ങള്‍. എന്തോ ചാരപ്രവര്‍ത്തി നടക്കുന്നുണ്ടെന്ന് തോന്നുന്നു. ഞാന്‍ ഇടുന്ന പോസ്റ്റുകളെല്ലാം അവര്‍ക്ക് കിട്ടുന്നുണ്ട്. എനിക്ക് വേണ്ടി പ്രമോഷന്‍ ചെയ്യുന്നതിന് ഒരുപാട് നന്ദി. നെഗറ്റീവ് പറയുന്നവരോട് എങ്ങനെയൊക്കെയാണ് താങ്ക്‌സ് പറയേണ്ടതെന്നറിയില്ല. ഞാന്‍ ഇങ്ങനെ എങ്ങനെയെങ്കിലും ജീവിച്ച് പൊക്കോട്ടെ. നിന്റെയൊക്കെ വീട്ടില്‍ വന്ന് ഇരക്കുന്നുണ്ടോ, നിന്റെ കാര്യങ്ങളൊക്കെ നോക്കിയാല്‍ പോരെ നിങ്ങള്‍ക്ക് എന്ന് ചോദിച്ചാലും അടങ്ങിയിരിക്കില്ല. എന്റെ കണ്ടന്റ് കിട്ടിക്കൊണ്ടിരിക്കണം അവര്‍ക്ക്. അതാണ് അവരുടെ ഉപജീവനമാര്‍ഗം. എന്തായാലും അവരുടെ പ്രമോഷന്‍ കൊണ്ട് എനിക്ക് ഗുണമാണ് വരുന്നത്.

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയത്ത് തന്നെ സബ്‌സ്‌ക്രിപ്ഷനെക്കുറിച്ച് ഓര്‍ത്തതാണ്. പക്ഷേ, എനിക്കന്ന് സമയം കിട്ടിയില്ല. മുട്ടിന് മുട്ടിന് ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമുകളും. പിന്നെ ദുബായ് , ബഹ്‌റൈന്‍, അങ്ങനെ ഓട്ടമായിരുന്നു. അങ്ങനെ തുടങ്ങാന്‍ സമയം കിട്ടിയില്ല. ആദ്യം 45 രൂപയായിരുന്നു. ഇപ്പോള്‍ അത് മാറ്റി 180 ആക്കിയിട്ടുണ്ട്. ഞാനങ്ങനെ എപ്പോഴും നോക്കാറില്ല. പോസ്റ്റ് ഇടുമ്പോഴാണ് നോക്കുന്നത്. ഇപ്പോള്‍ 400 എന്തോ ആയെന്ന് തോന്നുന്നു. മിക്ക സെലിബ്രിറ്റികള്‍ക്കും ഇപ്പോള്‍ സബ്‌സ്‌ക്രിപഷ്‌നുണ്ട്. അവരുടെ പോസ്റ്റുകളൊക്കെ സബ്‌സ്‌ക്രൈബ് ചെയ്തവര്‍ മാത്രമേ കാണുന്നുള്ളൂ. രേണു സുധി ഒരു സബ് ചെയ്തപ്പോഴേക്കും നെഗറ്റീവ് പറയുന്നവരെല്ലാം എടുത്തിട്ടങ്ങ് കുടയുകയാണ്. എനിക്ക് മാത്രം ഒന്നും പറ്റില്ലെന്ന് തോന്നുന്നു. രേണു സുധി ഒരു സബ് ചെയ്തപ്പോഴത്തേക്കും നെഗറ്റീവ് പറയുന്ന വ്‌ളോഗേഴ്‌സെല്ലാം എടുത്തിട്ട് കുടയുകയാണ്. അവരുടെ പേര് ഞാന്‍ പറയുന്നില്ല. അങ്ങനെ ഫെയ്മസാക്കേണ്ട കാര്യമില്ലല്ലോ.
ഒരുകാര്യം ചെയ്യട്ടെ ഇവരൊക്കെ എനിക്ക് മാസത്തില്‍ പൈസ കൊണ്ട് തരട്ടെ. നമ്മളെല്ലാവരും ജീവിക്കുന്നത് പൈസയുണ്ടാക്കാനാണല്ലോ, ബന്ധങ്ങളൊക്കെയുണ്ടെങ്കിലും എന്തിനും ഏതിലു അടിസ്ഥാനം പണമാണല്ലോ. നല്ല കാര്യങ്ങളിലൂടെ തന്നെ പണമുണ്ടാക്കുക. എനിക്കതില്‍ തെറ്റൊന്നും തോന്നുന്നില്ല. മിക്ക സെലിബ്രിറ്റീസും ഇങ്ങനെ പണമുണ്ടാക്കുന്നുണ്ട്. എന്തായാലും ഞാന്‍ വലിയ സംഭവമാണെന്നല്ല. ഒരുപാട് ആളുകള്‍ വരുമെന്നല്ല. ഇപ്പോള്‍ ഇത്ര ആളുകള്‍ വന്നു. ഇനി മുന്നോട്ട് പോയി നോക്കാം എന്നായിരുന്നു രേണുവിന്റെ മറുപടി.


Click it and Unblock the Notifications











