സീമ ജി നായര്‍ ഐസിയുവില്‍ കയറിയിട്ടില്ല! ആ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം പറഞ്ഞ് രേണു! ക്രൂശിക്കരുത്
അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് രേണു സുധി. ചെറുപ്രായത്തില്‍ വന്നൊരു മുഴയാണ് കാന്‍സറായി മാറിയത്. സര്‍ജറി ചെയ്ത് കളയണമെന്ന് അന്നേ ഡോക്ടര്‍ പറഞ്ഞതായിരുന്നു. അന്നത്ര കാര്യമാക്കിയില്ല അത് എന്നായിരുന്നു രേണു പറഞ്ഞത്. മനസുകൊണ്ട് താനിപ്പോഴും സ്‌ട്രോംഗാണെന്നും, കീമോയ്ക്ക് ശേഷമായി ശാരീരികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. അസുഖമാണെന്നറിഞ്ഞപ്പോള്‍ രേണുവിനെ സീമ ജി നായര്‍ വിളിച്ചിരുന്നു. അതേക്കുറിച്ച് അവര്‍ തന്നെ കുറിപ്പ് പോസ്്റ്റ് ചെയ്തിരുന്നു.
ഈ രോഗത്താല്‍ ബുദ്ധിമുട്ടുന്നവരെ തന്നാല്‍ കഴിയുന്ന വിധത്തില്‍ സഹായിക്കാറുണ്ട്. അമ്മ ഈയൊരു അസുഖം വന്നായിരുന്നു മരിച്ചത്. ഇതിന്റെ ഭീകരത ശരിക്കും മനസിലാക്കിയ ആളാണ് താനെന്നും അവര്‍ പറഞ്ഞിരുന്നു. കീമോയ്ക്ക് ശേഷമായി തീരെ വയ്യാതെ വന്നതോടെയായിരുന്നു രേണുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നേരെ ഐസിയുവില്‍ അഡ്മിറ്റാക്കുകയായിരുന്നു അവര്‍. ആ സമയത്ത് സീമ ജി നായര്‍ കണ്ടിരുന്നു എന്ന് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. രേണുവിന്റെ അടുത്ത സുഹൃത്തും വ്‌ളോഗറുമായ സജീന ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

സീമ ചേച്ചി ആശുപത്രിയില്‍ വന്നിട്ടുണ്ട്. വീഡിയോ കോളിലൂടെയാണ് ചേച്ചിയെ എനിക്ക് എന്റെ ചേച്ചി കാണിച്ച് തന്നത്. ആരേയും ഐസിയുവില്‍ കയറ്റത്തില്ലായിരുന്നു. എന്തെങ്കിലും ആവശ്യം പറഞ്ഞാല്‍ ചേച്ചിയെ വിളിപ്പിക്കും. അങ്ങനെയായിരുന്നു അവിടെ. അന്‍ഷാദ് എന്ന് പറയുന്നൊരാളാണ് ഇതേക്കുറിച്ച് പറഞ്ഞത്. സീമ ജി നായരെ ഐസിയുവിന് അകത്ത് കയറ്റിയെന്നായിരുന്നു അവന്‍ പറഞ്ഞത്. അവരെ അകത്ത് കയറ്റിയിട്ടൊന്നുമില്ല. ആരെങ്കിലും രേണുവിനെ കാണാനോ, സഹായിക്കാനോ വന്നാല്‍ അവരെ എയറില്‍ കയറ്റി ക്രൂശിക്കലാണ് ഇപ്പോളത്തെ പരിപാടി. ഒരുപാട് ആള്‍ക്കാര്‍ക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ് അവര്‍. അവരെ മോശമാക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ പ്രചരണം.
എ ഐ ഉപയോഗിച്ചാണ് ആ ഫോട്ടോ ക്രിയേറ്റ് ചെയ്തത്. അവര്‍ വന്നതിലെ സന്തോഷമായിരുന്നു സ്‌റ്റോറിയിലൂടെയായി പങ്കുവെച്ചത്. അവള്‍ പറഞ്ഞത് കൃത്യമാണ്, ഈ അസുഖം കൊണ്ട് മരിക്കാന്‍ അവള്‍ക്ക് താല്‍പര്യമില്ല. വല്ല കത്തിയും കൊണ്ട് കുത്തിക്കൊന്നേക്ക് എന്നായിരുന്നു രേണു പറഞ്ഞത്. അന്ന് അവനും ആശുപത്രിയിലുണ്ടായിരുന്നു. എന്നിട്ട് അന്‍ഷാദ് അകത്ത് കയറിയോ. അവനറിയാമായിരുന്നു ആരേയും കയറ്റുന്നില്ലെന്ന്. കിച്ചുവിന് വേണമെങ്കില്‍ പോയി കാണാമല്ലോ, ഐസിയുവില്‍ ആളുകളെയൊക്കെ കയറ്റുന്നുണ്ടെന്നായിരുന്നു അവന്‍ പറഞ്ഞത്. അവന്‍ എന്റെയും സുഹൃത്താണ്. ഇങ്ങനെയൊക്കെ പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്ന കാര്യമല്ല.
രേണുവിന്റെ വീട്ടുകാരെ വിളിച്ച് കണ്‍ഫേം ചെയ്താണ് ഞാന്‍ പോസ്റ്റുകളും, വീഡിയോയും ഒക്കെ ചെയ്തിരുന്നത്. എന്നിട്ടാണ് അവന്‍ എന്നെയും മോശം പറഞ്ഞത്. ഞാന്‍ പറയുന്നത് തന്നെയാണ് സത്യം. അന്ന് ഐസിയുവില്‍ ചേച്ചി കയറിയിട്ടില്ല. അത് എ ഐ ഫോട്ടോയാണ് എന്ന് രേണു സംസാരിക്കുന്നതും സജീന കേള്‍പ്പിച്ചിരുന്നു. സുഖമില്ലാതിരിക്കുകയാണ്, അതിനിടയിലാണ് ഇങ്ങനെയൊരു പ്രശ്‌നം. റീച്ചിന് വേണ്ടി ഇങ്ങനെയൊക്കെ പറയുന്നതെന്ത് മോശമാണ്. ആരെങ്കിലും ഹെല്‍പുമായി വന്നാല്‍ ഉടനെ തുടങ്ങും മോശം പറയാന്‍. അസുഖം വന്ന് കിടക്കുവല്ലേ, ഇങ്ങനെ രേണുവിനെ ക്രൂശിക്കരുത് എന്നുമായിരുന്നു സജീന പറഞ്ഞത്.


Click it and Unblock the Notifications