രേണു സുധിയല്ല ഇനി! നീല കളര്‍ വന്നതോടെ പേരിലും മാറ്റങ്ങള്‍! അതെ ഞാന്‍ സെലിബ്രിറ്റിയാണ്! വരുമാനവുമുണ്ട്
കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോള്‍ സെലിബ്രിറ്റിയാണ്. ഭര്‍ത്താവിന്റെ മരണ ശേഷമായിരുന്നു രേണു അഭിനയ മേഖലയിലേക്ക് വരുന്നത്. ആഗ്രഹിച്ച് വന്നതല്ല താന്‍ ഈ മേഖലയിലേക്ക്. ജീവിക്കാന്‍ വേണ്ടി വന്നതാണ്. തുടക്കം മുതലേ പല തരത്തിലുള്ള വിവാദങ്ങളായിരുന്നു രേണു നേരിട്ടത്. അത് ഇപ്പോഴും തുടരുന്നുണ്ട്. വിമര്‍ശനങ്ങളും, വിവാദങ്ങളുമൊക്കെ ഒരുഭാഗത്ത് സജീവമാണ്. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ലെന്നാണ് രേണു പറയാറുള്ളത്.
ആല്‍ബങ്ങളും ഉദ്ഘാടനങ്ങളുമൊക്കെയായി രേണു തിരക്കിലാണ്. അടുത്തിടെയായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വെരിഫിക്കേഷന്‍ ചെയ്തത്. അതിന് ശേഷമായി സബ്‌സ്‌ക്രിപ്ഷനും തുടങ്ങി. തുടക്കത്തില്‍ കുറഞ്ഞ പൈസയായിരുന്നുവെങ്കില്‍ ആളുകൂടിയതോടെ മൂന്നിരട്ടിയായി വര്‍ധിപ്പിക്കുകയായിരുന്നു രേണു. ആ നീല കളര്‍ വന്നത് തന്റെ ജീവിതത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയെന്ന് രേണു പറയുന്നു.

സുധിയുടെ ഫോട്ടോയായിരുന്നു നേരത്തെ കവര്‍ചിത്രമായി നല്‍കിയത്. ഇപ്പോള്‍ അത് മാറ്റി സ്വന്തം ഫോട്ടോ തന്നെ നല്‍കിയിരിക്കുകയാണ് രേണി. മുന്‍പ് രേണു സുധി എന്നായിരുന്നു അക്കൗണ്ടിലെ പേര്. ഇപ്പോഴത് യഥാര്‍ത്ഥ പേരായ രേഷ്മ പി തങ്കച്ചന്‍ എന്നാക്കിയിരിക്കുകയാണ്. നീല കളര്‍ വരണമെങ്കില്‍ സ്വന്തം പേരും, ഫോട്ടോയും കൊടുക്കണമായിരുന്നു. സബ് തുടങ്ങുന്നതിനെക്കുറിച്ച് കാലങ്ങളായി പ്ലാന്‍ ചെയ്തതായിരുന്നു. ഇപ്പോഴാണെന്ന് തോന്നുന്നു, അതിന് സമയമായത്.
സെലിബ്രിറ്റികളെല്ലാം ചെയ്യുന്ന കാര്യമേ ഞാനും ചെയ്തിട്ടുള്ളൂ. പക്ഷേ, ഞാന്‍ ഇത് ചെയ്തതോടെ എന്തോ വലിയ അപരാധം കാണിച്ചത് പോലെയാണ് പ്രതികരണങ്ങള്‍.എല്ലാവരും ചെയ്യുന്നത് ചെയ്താലും എനിക്ക് തെറിവിളിയാണ്. പിന്നെ, കുരു പൊട്ടുന്നവരും, തെറി വിളിക്കുന്നവരുമൊക്കെ അവരുടെ പണി ചെയ്യട്ടെ. അല്ലാതെ എന്ത് പറയാനാണ്. അക്കൗണ്ട് വെരിഫൈ ചെയ്യണമെങ്കില്‍ സ്വന്തം പേര് വെക്കണമായിരുന്നു. അങ്ങനെയാണ് പേരില്‍ മാറ്റം വരുത്തിയത്. അതോടെ ജീവിതത്തിലും നല്ല മാറ്റങ്ങളുണ്ട്.
14 കോടിയിലധികം പേരാണ് 30 ദിവസത്തിനുള്ളില്‍ തന്റെ അക്കൗണ്ട് സന്ദര്‍ശിച്ചതെന്നുള്ള വിവരങ്ങളും രേണു പങ്കുവെച്ചിരുന്നു. അതെ, ഇപ്പോള്‍ ഞാനും സെലിബ്രിറ്റിയാണ്. കുറച്ച് കോസ്റ്റലി തന്നെയാണ്. നല്ല വരുമാനം വരുന്നുണ്ട്. നേരത്തെ വാടക വീട്ടിലായിരുന്നു താമസിച്ചത്. മഞ്ഞ കാര്‍ഡായതിനാല്‍ അരിക്ക് ക്ഷാമമില്ലായിരുന്നു. അന്നൊക്കെ റേഷന്‍ തന്നെയാണ് കഴിച്ചതെന്നും രേണു വ്യക്തമാക്കിയിരുന്നു.
ഇന്ന് ചെലവ് എത്രയാണെന്ന് ചോദിച്ചാല്‍ പറയാനറിയില്ല. കണക്കിന്റെ കാര്യത്തില്‍ അന്നും, ഇന്നും താന്‍ പിന്നാക്കമാണെന്നായിരുന്നു രേണുവിന്റെ മറുപടി. അധികം വൈകാതെ സ്വന്തമായൊരു ബിസിനസ്് തുടങ്ങണം. അതിന് ശേഷമായി ഒരു വീടും വാങ്ങണം. അങ്ങനെ കുറേ പ്ലാനുണ്ട്. ഇപ്പോഴത്തെ വീട്ടില്‍ അധികകാലം തുടരില്ലെന്നും രേണു പറഞ്ഞിരുന്നു. വീട്ടിലൊരു ചോര്‍ച്ച വന്നത് പറഞ്ഞപ്പോള്‍ ഇനി കേള്‍ക്കാനൊന്നുമില്ലായിരുന്നു.
അധികം വൈകാതെ സ്വന്തമായൊരു ബിസിനസ് തുടങ്ങണം. അതിന് ശേഷമായി ഒരു വീടും വാങ്ങണം. അങ്ങനെ കുറേ പ്ലാനുണ്ട്. ഇപ്പോഴത്തെ വീട്ടില്‍ അധികകാലം തുടരില്ലെന്നും രേണു പറഞ്ഞിരുന്നു. വീട്ടിലൊരു ചോര്‍ച്ച വന്നത് പറഞ്ഞപ്പോള്‍ ഇനി കേള്‍ക്കാനൊന്നുമില്ലായിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്. എന്നെയും മക്കളെയും നോക്കുന്നൊരാള്‍ വന്നാല്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കും. വിവാഹ ശേഷം എന്തായാലും ആ വീട്ടിലേക്ക് പോവില്ല. പേരിലും മാറ്റങ്ങള്‍ വരുത്തുമെന്നും മുന്‍പ് രേണു തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications
















