സൂപ്പറാണെന്ന് പറഞ്ഞതിന്റെ രോഷം! അമ്മ എന്ന് വിളിക്കുന്ന കാലം വരെ കിച്ചു മകനായിരിക്കുമെന്ന് രേണു

രേണുവിന് കിച്ചു നല്ലൊരു മകനായിരുന്നു. തിരിച്ച് മകന് നല്ലൊരു അമ്മയായിരുന്നോ രേണു എന്നായിരുന്നു ചോദ്യം. ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ വിഷമം വരും. സുധിച്ചേട്ടനുള്ളപ്പോള്‍ തന്നെ കിട്ടിയതാണ് അവനെയും. എന്റെ കടമ ഞാന്‍ അതുപോലെ നിര്‍വഹിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. പിന്നെ ഇപ്പോളത്തെ കാലമാണ്. സോഷ്യല്‍മീഡിയയിലൂടെ അതും, ഇതും ഒക്കെ പ്രചരിക്കുന്നതല്ലേ, എന്നെ അമ്മയെന്ന് വിളിക്കുന്നിടം വരെ ഞാന്‍ അവന്റെ അമ്മയായിരിക്കും. ഇന്നും ഞാന്‍ പറയുന്നു. അതുവരെ. അത്രയേ എനിക്ക് പറയാനുള്ളൂ. അവനിപ്പോള്‍ ഉദ്ഘാടനങ്ങളൊക്കെ ചെയ്യുന്നുണ്ടെന്നറിഞ്ഞു. സൂപ്പറാണ്, നല്ലതാണ്. അവന്റെ വളര്‍ച്ചയില്‍ സന്തോഷമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അമ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ സൂപ്പറാണെന്നല്ലേ പറഞ്ഞത്. അതുപോലെ ഞാനും പറയുന്നു അവന്‍ സൂപ്പറാണ്.

രേണുവിന് കല്യാണമാണെന്ന് സ്ഥിരീകരിക്കുന്നത് പോലെയാണ് കാന്‍സറിനെക്കുറിച്ചുള്ള ചോദ്യം. ശത്രുക്കള്‍ക്ക് പോലും വരാതിരിക്കട്ടെ ഈ അസുഖം എന്നേ എനിക്ക് പറയാനുള്ളൂ. എനിക്കെന്തെങ്കിലും എന്നെ സ്‌നേഹിക്കുന്നവരോട് പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറയും. അല്ലാതെ എനിക്ക് പിന്നാലെ നടക്കുന്നവരല്ലല്ലോ ഇത് പറയേണ്ടത്. എന്നെക്കുറിച്ച് പല ആരോപണങ്ങളും ഇവരൊക്കെ ഉന്നയിച്ചിട്ടുണ്ട്. പ്രതികരിക്കേണ്ട സമയത്ത് ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അവരുടെ മനസിലെ തോന്നലായിരിക്കും കാന്‍സര്‍ എന്നത്, അതാണ് അവര്‍ പറഞ്ഞത്.

Renu Sudhi s comment about Kichu
Photo Credit: Renu Sudhi / Instagram

ഇവള്‍ക്കോ, ഇത് അടവാണെന്നൊക്കെയുള്ള കമന്റുകള്‍ കണ്ടിരുന്നു. നിങ്ങളാരോടെങ്കിലും ഞാന്‍ വന്ന് പറഞ്ഞോ, എനിക്ക് അസുഖമുണ്ടെന്ന്. ഒത്തിരി മീഡിയക്കാര്‍ എന്നോട് ഈ ചോദ്യം ചോദിക്കുന്നുണ്ട്. എനിക്കെന്തെങ്കിലും ഇതേക്കുറിച്ച് പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറയും. ദുബായില്‍ പോയി സ്ഥിരീകരിച്ചു എന്നൊക്കെ പറയുന്നത് കള്ളക്കഥയാണ്. അങ്ങനെയൊരു സംഭവമേയില്ല എന്നായിരുന്നു രേണുവിന്റെ പ്രതികരണം.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X