മക്കളെ പറഞ്ഞാല്‍ വിധംമാറും! ഷഫീനയോട് ദേഷ്യമില്ല! കാരണം പറഞ്ഞ് രേണു സുധി! എന്നെ വിറ്റ് അവര്‍ ജീവിക്കട്ടെ
സോഷ്യല്‍മീഡിയയിലെ പ്രധാന സെലിബ്രിറ്റിയാണ് രേണു സുധി. ഭര്‍ത്താവിന്റെ മരണത്തോടെയായിരുന്നു രേണുവിലേക്ക് ജനശ്രദ്ധ തിരിഞ്ഞത്. പ്രണയ വിവാഹത്തിലൂടെയായിരുന്നു രേണു സുധിയുടെ ജീവിതസഖിയായത്. ആദ്യ വിവാഹത്തെക്കുറിച്ചും, ഭാര്യ ഉപേക്ഷിച്ച് പോയതിനെക്കുറിച്ചും, മകന്റെ കാര്യത്തെക്കുറിച്ചുമൊക്കെ സുധി തുടക്കത്തില്‍ സംസാരിച്ചിരുന്നു. സ്വന്തം മകനായി തന്നെയാണ് അവനെ കണ്ടത്. അന്നും ഇന്നും മൂത്ത മോന്‍ അവന്‍ തന്നെയാണെന്ന് രേണു അടുത്തിടെയും ആവര്‍ത്തിച്ചിരുന്നു. ആദ്യം രേണുവുമായി നല്ല അടുപ്പമുണ്ടായിരുന്നു. കൊല്ലത്ത് നിന്നും കോട്ടയത്ത് അവരുടെ വീട്ടിലേക്ക് പോയതോടെ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല തനിക്ക് നേരിടേണ്ടി വന്നതെന്ന് കിച്ചു തുറന്നുപറഞ്ഞിരുന്നു. വ്‌ളോഗിലൂടെയായുള്ള കിച്ചുവിന്റെ വെളിപ്പെടുത്തല്‍ വന്‍വിവാദമായിരുന്നു.
രേണുവിനെക്കുറിച്ച് നിരന്തരമായി വീഡിയോ ചെയ്യുന്നവരിലൊരാളാണ് ഷെഫീന ബീവി. വിവാദ വിഷയങ്ങളെക്കുറിച്ചും, സെലിബ്രിറ്റികളെക്കുറിച്ചുമെല്ലാം അവര്‍ വ്‌ളോഗിലൂടെ പ്രതികരിക്കാറുണ്ട്. രേണുവിന്റെ യാത്ര ശരിയായ രീതിയിലല്ല, കിച്ചു വരെ തള്ളിപ്പറഞ്ഞത് അതുകൊണ്ടാണ്. വിദേശത്തേക്ക് പോവുന്നതിന് പിന്നിലെ ലക്ഷ്യങ്ങള്‍ വേറെയാണ്. കിച്ചുവിനെ നേരില്‍ പോയി കണ്ടതിനെക്കുറിച്ചുമെല്ലാം അവര്‍ വീഡിയോ ചെയ്തിരുന്നു. കിച്ചുവിന് കാശ് കൊടുത്തുവെന്ന് രേണു പറയുന്നതും, സുഹൃത്തുക്കള്‍ക്ക് സ്‌ക്രീന്‍ഷോട്ട് തെളിവായി കൊടുത്തതും ഷെഫീന വിമര്‍ശിച്ചിരുന്നു. അവനെ നോക്കുന്നവരുടെ കൈയ്യിലേക്കായിരുന്നു ആ പൈസ കൊടുക്കേണ്ടിയിരുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്.

രേണു സുധിയെ ആവശ്യമാണ് അവര്‍ക്കൊക്കെ. എന്നെ വെച്ചുള്ള കണ്ടന്റുണ്ടാക്കി ജീവിക്കുന്ന എത്രയോ പേരുണ്ട്. അവരെന്നെ വിറ്റ് പൈസയുണ്ടാക്കുന്നു. എനിക്ക് അതുപോലെ റീച്ചും കിട്ടുന്നു. എനിക്ക് വര്‍ക്ക് കിട്ടുന്നു, പൈസയും കിട്ടുന്നു. പിന്നെയും അവരെന്നെ വിറ്റ് കാശാക്കുന്നു. ഇതൊരു എക്കോ സിസ്റ്റമായി മാറിയെന്നാണ് തോന്നുന്നത്. സീക്രട്ട് ഏജന്റ് ഇങ്ങനെയെന്തോ പറഞ്ഞതായി കേട്ടു. അത് ശരിയാണ്. ഷഫീന ബീവിയോട് ആദ്യം എനിക്ക് ദേഷ്യമായിരുന്നു. ഇപ്പോള്‍ എനിക്ക് ദേഷ്യമില്ല. രണ്ട് കാലും വയ്യാത്തൊരു പുള്ളിക്കാരിയാണ്. വികലാംഗയായിട്ടുള്ളൊരു സ്ത്രീയാണ്, അവര്‍ എന്നെ വിറ്റ് ജീവിക്കട്ടെ. അല്ലാതെ ഞാനെന്ത് പറയാനാണ്. എന്നെ എന്ത് പറഞ്ഞാലും കുഴപ്പമില്ല. വീട്ടുകാരെ പറഞ്ഞാല്‍ ക്ഷമിച്ച് നില്‍ക്കില്ല. എന്റെ മക്കളെ പറഞ്ഞാലും ഞാന്‍ പ്രതികരിക്കുമെന്നും രേണു പറയുന്നു.
സ്മഗിളിംഗാണോ, സ്വര്‍ണ്ണക്കടത്താണോ എന്നൊക്കെയുള്ള ആരോപണം വരാനും മാത്രം ഞാന്‍ സെലിബ്രിറ്റിയായോ. ഇന്ന് ഈ നിമിഷം വരെ ഞാന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല. അഞ്ചെട്ട് പ്രാവശ്യം ദുബായിലേക്ക് പോയി. യുഎഇയില്‍ തന്നെ പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. ഇതുവരെ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ഇനി ചെയ്യാനും ആഗ്രഹിക്കുന്നില്ല. കള്ളക്കടത്തിലൂടെ ഒരു രൂപ എനിക്ക് സമ്പാദിക്കണ്ടെന്നും രേണു വ്യക്തമാക്കിയിരുന്നു.
പ്രായപൂര്‍ത്തിയായ കുട്ടിയാണ് കിച്ചു. അവന്‍ അവന്റേതായ അഭിപ്രായങ്ങളാണ് പറയുന്നത്. പറയട്ടെ. അതില്‍ ഞാനെന്ത് പറയാനാണ്. സുധിച്ചേട്ടന്റെ രക്തത്തില്‍ പിറന്ന മകനാണ് അവന്‍. അവനെ ഞാനൊരിക്കലും തള്ളിക്കളയില്ല. എന്റെ മകനായി തന്നെയാണ് അവനെ കാണുന്നത്. എന്റെ വീട്ടിലുള്ളവരെല്ലാം നന്നായി തന്നെയാണ് അവനെ നോക്കിയത്. ആരാണ് അവനെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്ന് അറിയില്ല. എന്നെ തകര്‍ക്കാന്‍ വേണ്ടി അവനെ ഉപയോഗിക്കുന്നതായിരിക്കും. അറിയില്ല. എന്താണ് സംഭവിച്ചതെന്ന് എന്നുമായിരുന്നു അവര്‍ പറഞ്ഞത്.


Click it and Unblock the Notifications
















