ഇവളെ എന്താ ചെയ്യേണ്ടത്! അടിച്ച് കൊല്ലാന്‍ തോന്നുവാ! പബ്ലിക്കായിട്ട് വധഭീഷണി! മാസ് റിപ്ലേയുമായി രേണു സുധി

കൊല്ലം സുധിയുടെ വിയോഗ ശേഷമായിരുന്നു രേണു സുധിയും അഭിനയ മേഖലയിലേക്ക് വരുന്നത്. സാഹചര്യ സമ്മര്‍ദ്ദം കാരണം ഈ ഫീല്‍ഡിലേക്ക് വന്നതാണ്. നടിയാവുന്നതും, അഭിനയിക്കുന്നതും നേരത്തെ ഇഷ്ടമുള്ള കാര്യമായിരുന്നു. സുധിച്ചേട്ടനുണ്ടായിരുന്നപ്പോള്‍ എനിക്ക് ജോലി ചെയ്യേണ്ട കാര്യമില്ലായിരുന്നു. ഇനി എന്തെന്നറിയാതെ പകച്ചുനിന്ന സമയത്താണ് എനിക്ക് ഈ മേഖലയില്‍ നിന്നും അവസരങ്ങള്‍ വന്നത്.

മക്കളെയെങ്കിലും ഓര്‍ക്കണമായിരുന്നു വിജയ്! സംഗീതയുടെ നെഞ്ച് പൊട്ടുന്ന കാഴ്ച! തൃഷ കാത്തിരുന്ന ആ നിമിഷം ഇതോ!
മക്കളെയെങ്കിലും ഓര്‍ക്കണമായിരുന്നു വിജയ്! സംഗീതയുടെ നെഞ്ച് പൊട്ടുന്ന കാഴ്ച! തൃഷ കാത്തിരുന്ന ആ നിമിഷം ഇതോ!

മക്കളെയും മാതാപിതാക്കളെയും നോക്കി ജീവിക്കണം. അതിന് ജോലിയില്ലാതെ പറ്റില്ല. വേറൊരു മേഖലയിലെ ജോലിയൊന്നും ചെയ്യാന്‍ എനിക്കറിയില്ല. അങ്ങനെയാണ് ഞാന്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. കുട്ടിക്കാലത്ത് സ്‌റ്റേജ് പരിപാടികളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. ടിക് ടോകും റീല്‍സുമൊക്കെ ചെയ്യാറുമുണ്ടായിരുന്നു. മനസിലെ അഭിനയ മോഹത്തെക്കുറിച്ച് അങ്ങനെ ആരോടും പറഞ്ഞിട്ടില്ല. ഇപ്പോള്‍ അഭിനയിച്ച് തുടങ്ങിയപ്പോഴാണ് എല്ലാവരും അറിയുന്നതെന്നും രേണു പറഞ്ഞിരുന്നു.

Renu Sudhi new video
Photo Credit: Renu Sudhi / Instagram

തുടക്കം മുതല്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് രേണുവിന്. ആല്‍ബങ്ങളിലെ ഇന്റിമേറ്റ് സീനുകളുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഷണ്‍മുഖ ദാസുമായി ചേര്‍ന്ന് അഭിനയിച്ചത് വന്‍വിവാദമായിരുന്നു. സംവിധായകന്റെ നിര്‍ദേശപ്രകാരം ക്യാമറയ്ക്ക് മുന്നിലാണ് അത് ചെയ്തത്. ആ സിറ്റുവേഷന് അങ്ങനെ വേണമായിരുന്നു.

അത്രയും ആളുകളുടെ മുന്നിലാണ് അങ്ങനെയൊരു രംഗം ചെയ്തത്. അഭിനയം വേറെ ജീവിതം വേറെ. സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല. ഞങ്ങള്‍ ചെയ്തതിലാണ് കുഴപ്പം. കഥാപാത്രത്തിന് ആവശ്യമെങ്കില്‍ ഇന്റിമേറ്റ് സീനുകളും, ഐറ്റം ഡാന്‍സും ചെയ്യാന്‍ തയ്യാറാണെന്നും രേണു വ്യക്തമാക്കിയിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളുമൊന്നും മുഖവിലക്കെടുക്കാറില്ല ഞാന്‍ എന്നും രേണു വിശദീകരിച്ചിരുന്നു.

എല്ലാവരും സംശയിച്ചു! മഞ്ജുവിനെയും ദിലീപിനെയും വിളിച്ചുവരുത്തി! അവരറിയാതെ അന്ന് ചെയ്തത്? വൈറലായി പോസ്റ്റ്‌
എല്ലാവരും സംശയിച്ചു! മഞ്ജുവിനെയും ദിലീപിനെയും വിളിച്ചുവരുത്തി! അവരറിയാതെ അന്ന് ചെയ്തത്? വൈറലായി പോസ്റ്റ്‌

ഇപ്പോഴിതാ തനിക്കെതിരെ വധഭീഷണി വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രേണു. ഇവളെ എന്താണ് ചെയ്യേണ്ടത്, അടിച്ച് കൊല്ലാന്‍ തോന്നുവാ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അയ്യോ, ചേച്ചി എന്നെ കൊന്ന് കഴിഞ്ഞാല്‍ ചേച്ചി ജയിലില്‍ പോവത്തില്ലയോ, ഇപ്പോള്‍ തന്നെ പബ്ലിക്കായിട്ട് വധഭീഷണി നടത്തിയേക്കുന്നു. എന്നെ കൊല്ലാന്‍ തോന്നുന്നു എന്ന്. എന്തുവാ ചേച്ചി, ചേച്ചിക്കെതിരെ ഞാന്‍ കേസ് കൊടുത്താല്‍ ഏത് ഫേക്കാണെങ്കിലും ചേച്ചിയെ പൊക്കത്തില്ലേ.

പല്ലിയെ കൊന്നാല്‍ കേസുണ്ടാവുമോ എന്നായിരുന്നു വേറൊരാളുടെ ചോദ്യം. ഈ കമന്റിനും രേണു മറുപടി നല്‍കിയിരുന്നു. എടാ മോനേ, പല്ലിയെ കൊന്നാലും കേസുണ്ടെടാ, നിനക്ക് മുകളിലൊരാളുണ്ട്. ദൈവം എന്ന് പറയുന്നത്. എന്തിനാ വെറുതെ പല്ലിയെ തല്ലിക്കൊല്ലുന്നത്. അതെന്തെങ്കിലും ഉപദ്രവം നിനക്ക് ചെയ്‌തോ, ഓ നീ എന്നെ ഉദ്ദേശിച്ചത് എന്നെയാണോ, ഞാനാണല്ലോ നിന്റെ പല്ലി എന്നായിരുന്നു രേണുവിന്റെ മറുപടി.

രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടയിലും രേണുവിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ബിഗ് ബോസില്‍ വന്നതിന് ശേഷം രേണു ചേച്ചി എന്ന് വിളിച്ച് എല്ലാവരും അടുത്ത് വരാറുണ്ട്. അതിലൊരുപാട് സന്തോഷം. എന്നെ സ്‌നേഹിക്കുന്ന കുറച്ചുപേരുണ്ടെന്നറിയാം. അതില്‍ സന്തോഷം. വരുംവരായ്കകളെക്കുറിച്ച് ആലോചിക്കാതെയാണ് പലപ്പോഴും രേണു സംസാരിക്കാറുള്ളതെന്ന് അടുപ്പമുള്ളവരെല്ലാം അഭിപ്രായപ്പെട്ടിരുന്നു. പലപ്പോഴും ഇട്ട് കൊടുക്കുന്നത് പോലെയാണ് സംസാരിക്കാറുള്ളത്. അതാണ് ഇത്രയധികം വിവാദങ്ങള്‍ ഉണ്ടാവുന്നതിന് കാരണം. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് തോന്നിയത് പോലെ ചെയ്യും, ഇത് എന്റെ ജീവിതം, എന്ത് പറയണമെന്ന് എനിക്കറിയാം എന്നായിരുന്നു രേണുവിന്റെ മറുപടി.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X