രേണു സുധി ദുബായില്‍ അറസ്റ്റില്‍? എനിക്കിഷ്ടമുള്ളത് ഇനിയും ചെയ്യും! കുപ്രചാരണങ്ങള്‍ക്ക് മാസ് റിപ്ലേ

രേണു സുധിയുടെ ദുബായ് യാത്ര സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. പ്രമുഖ ഹോട്ടല്‍ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു രേണു പോയത്. വീട്ടില്‍ നിന്നും ഇറങ്ങിയത് മുതലുള്ള കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും, വ്‌ളോഗിലൂടെയുമായി പങ്കിടുന്നുണ്ട് രേണു. പതിവുപോലെ പാട്ടും ഡാന്‍സുമായി കാണികളെ കൈയ്യിലെടുത്തിരുന്നു രേണു. റാസല്‍ഖൈമയിലെത്തിയപ്പോള്‍ കുട്ടനാടന്‍ കായലിലെ എന്ന ഗാനമായിരുന്നു രേണു പാടിയത്. ഈ പാട്ട് എങ്ങനെയാണ് സ്റ്റേജിലൊക്കെ പാടുന്നതെന്നായിരുന്നു ചോദ്യങ്ങള്‍.

രേണുവിനെ പിന്തുണച്ചും, വിമര്‍ശിച്ചുമുള്ള പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ വന്നത്. ഇതെന്തിനാണ് ഇങ്ങനെ എടുത്താല്‍ പൊങ്ങാത്ത പാട്ട്, ഈ പാട്ട് ഇഷ്ടമാണ്. അതിനെ ഇങ്ങനെയൊന്നും ചെയ്യരുത് അപേക്ഷയാണ്. നിങ്ങളൊരു നല്ല കലാകാരിയാണ്, ഇത് മനസിലാവും എന്ന് കരുതുന്നു എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ദുബായിലെത്തിയപ്പോള്‍ രേണുവിനെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പ്രചരിച്ചിരുന്നു.

Renu Sudhi reply about Dubai Trip
Photo Credit: Renu Sudhi / Instagram

ഇനിയൊരിക്കലും പോകാനാവാത്ത വിധത്തില്‍ രേണുവിനെതിരെ കേസെടുത്തെന്നായിരുന്നു പ്രചാരണം. വീഡിയോ വൈറലായതോടെയായിരുന്നു രേണു തന്നെ ഇതേക്കുറിച്ച് പ്രതികരിച്ചത്. എന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ല. ഞാനിപ്പോഴും ദുബായിലുണ്ട്. ഏപ്രില്‍ രണ്ട് വരെ ഞാന്‍ ഇവിടെയുണ്ടാവും. അതുവരെ എനിക്ക് പ്രമോഷന്‍ പരിപാടികളുണ്ടെന്നുമായിരുന്നു രേണു പറഞ്ഞത്. അടുത്തിടെയായിരുന്നു രേണു സബ്‌സ്‌ക്രിപ്ഷന്‍ കണ്ടന്റ് ചെയ്ത് തുടങ്ങിയത്. വളരെ മുന്നേ വിചാരിച്ചതായിരുന്നു.

എന്തൊക്കെയോ കാരണങ്ങള്‍ നീണ്ടുപോയി. ബിഗ് ബോസിന് ശേഷം നില്‍ക്കാന്‍ സമയമില്ലായിരുന്നു. പരിപാടികളും, ആല്‍ബങ്ങളും, സിനിമയുമൊക്കെയായി തിരക്കിലായിപ്പോയി. ഇനിയും വൈകിപ്പിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ഈ വിശേഷം പങ്കുവെച്ചത്. തുടക്കത്തില്‍ 45 രൂപയായിരുന്നു. പിന്നീടത് 180 ആയി ഉയര്‍ത്തിയിരുന്നു രേണു. ഇതിനകം തന്നെ 800ലധികം കടന്നുവെന്നും ഇടയ്ക്ക് രേണു പറഞ്ഞിരുന്നു. അങ്ങനെ അത് തന്നെ നോക്കിയിരിക്കുന്നതല്ല.

ഇടയിലെപ്പോഴോ കണ്ടതാണ്. ഇതിലും കൂടുമെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം രണ്ടര ലക്ഷത്തോളം രൂപ രേണുവിന് ലഭിച്ചേക്കുമെന്നുള്ള വിവരങ്ങളുമുണ്ടായിരുന്നു. ഞാന്‍ കൊടുക്കുന്ന കണ്ടന്റുകള്‍ എങ്ങനെയാണ് പെയ്ഡ് ചെയ്യാത്തവര്‍ക്ക് കിട്ടുന്നതെന്നറിയില്ല. ചിലരൊക്കെ അത് വീഡിയോയും, ഫോട്ടോയുമെടുത്ത് പ്രചരിപ്പിക്കുന്നതാണെന്ന് തോന്നുന്നു. ഇനിയും ഞാനെന്തായാലും ഇത് തുടരും. തന്നെ വിമര്‍ശിച്ചവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രേണു മറുപടി നല്‍കിയത്.

മൂന്ന് പേര്‍ ഇരുന്ന് എന്നെ കുറ്റം പറയുന്നത് കണ്ടല്ലോ. എടാ, നാണമില്ലേടാ നിനക്കൊന്നും. നിങ്ങളൊക്കെ പറഞ്ഞോണ്ടിരുന്നോ, ഞാന്‍ ഇനിയും എന്റെ സബ്‌സ്‌ക്രൈബേഴ്‌സിന് വേണ്ടി എക്‌സ്‌ക്ലൂസീവ് കണ്ടന്റ് ഇടും. എനിക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും. എന്നെക്കൊണ്ടാണല്ലോ നിങ്ങളൊക്കെ അരി മേടിച്ച് കഴിക്കുന്നത്. നിങ്ങളൊന്നും പറഞ്ഞാലൊന്നും ഞാന്‍ നിര്‍ത്തില്ല.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X