മാറിലെ ടാറ്റു അവര്‍ കാണിച്ചല്ലോ! ഞാനൊന്നിലും ഇടപെടാന്‍ പോയില്ല! മഞ്ജുവിനെ വിമര്‍ശിച്ച് രേണു
സോഷ്യല്‍മീഡിയയിലെ വിവാദ താരമാണ് രേണു സുധി. ചെയ്യുന്നതെന്തും ചര്‍ച്ചയായി മാറാറുണ്ട്. ഉദ്ഘാടനങ്ങളും, അഭിനയവുമൊക്കെയായി നല്ല തിരക്കിലാണ്. ഏത് തിരക്കിലായാലും മീഡിയയുമായി സംവദിക്കാറുണ്ട് അവര്‍. ആരെന്ത് ചോദിച്ചാലും മറുപടി കൊടുക്കാറുമുണ്ട്. പലപ്പോഴും രേണു തന്നെയാണ് കണ്ടന്റ് ഇട്ട് കൊടുക്കുന്നതെന്നുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എനിക്ക് പറയാനുള്ളത് ആരോടായാലും ഞാന്‍ പറയും. ഈ കാണുന്ന വിമര്‍ശനങ്ങളും, നെഗറ്റീവുമൊന്നും എന്നെ എവിടെയും ബാധിക്കുന്നുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അപൂര്‍വ്വമായി മാത്രമാണ് കമന്റുകളൊക്കെ നോക്കുന്നത്. ആരെങ്കിലും പറയുമ്പോഴാണ് അതേക്കുറിച്ച് അറിയുന്നതെന്നും രേണു പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള മഞ്ജു പത്രോസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയേകിയിരിക്കുകയാണ് രേണു ഇപ്പോള്‍.
അവര്‍ എന്റെ പേര് പറഞ്ഞായിരുന്നോ. ഞാനത് കേട്ടില്ല. എനിക്കറിയത്തില്ല. എന്നെയാണ് ഉദ്ദേശിച്ചതെന്നാണ് പറയുന്നത്. ഒട്ടുമിക്ക മീഡിയക്കാരെയും സുഹൃത്തുക്കളായാണ് ഞാന്‍ കാണുന്നത്. ഞാനങ്ങനെയാണ്. മനസിലൊന്ന് വെച്ച് പുറമെ മറ്റൊന്ന് കാണിക്കാന്‍ എനിക്കറിയില്ല. അങ്ങനെ പെരുമാറുന്ന ആളല്ല ഞാന്‍. അവരെന്ത് ചോദിച്ചാലും തമാശയ്ക്ക് എടുത്ത് ആ രീതിയിലാണ് മറുപടി പറയാറുള്ളത്. അല്ലാതെ അത് വിഷയമാക്കാന്‍ നില്‍ക്കാറില്ല ഞാന്‍ എന്നായിരുന്നു രേണു പറഞ്ഞത്.

ആ ചേച്ചി ടാറ്റു അടിച്ച് സോഷ്യല്‍മീഡിയയിലൊക്കെ കാണിച്ചിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അവരുടെ ഡ്രസിംഗും കാണിച്ചിരുന്നു. ഞാന്‍ ഇതിനകത്തൊന്നും ഒന്നും പറയുന്നുമില്ല. ഇടപെടുന്നുമില്ല. പിന്നെ ഇവരൊക്കെ എന്തിനാണ് എന്റെ കാര്യത്തില്‍ ഇടപെടുന്നതെന്ന് എനിക്കറിയില്ല. ഈ പറയുന്ന എല്ലാ സെലിബ്രിറ്റികളും അവരുടെ ഇഷ്ടത്തിനല്ലേ കാര്യങ്ങള്‍ ചെയ്യുന്നത്. രേണു സുധി ചെയ്താല്‍ മാത്രമേയുള്ളൂ പ്രശ്‌നം. ഒരു ഇതെടുത്ത് കഴിഞ്ഞാല്‍ മുഴുവന്‍ തെറി കമന്റാണ്, എന്താണ് അങ്ങനെ വരുന്നതെന്ന് എനിക്കറിയില്ല. അതങ്ങനെയങ്ങ് പോട്ടെ, ആളുകളെ തിരുത്താന്‍ പറ്റത്തില്ലല്ലോ. ഞാന്‍ എന്റെ വഴിക്കും പോവും.
ആത്മാഭിമാനം പണയപ്പെടുത്തി ജീവിക്കരുത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സെലിബ്രിറ്റികളോട് പെരുമാറുന്ന രീതി അത്ര നല്ലതെന്നുള്ള അഭിപ്രായവും അന്ന് മഞ്ജു പങ്കുവെച്ചിരുന്നു. ഡബിള്‍ മീനിംഗിലും, ബഹുമാനമില്ലാതെയും സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. നമ്മളോട് ഇങ്ങനെ സംസാരിക്കാന്‍ മറ്റൊരാള്‍ക്ക് നമ്മളായിട്ട് ധൈര്യം കൊടുക്കരുത്. നമ്മള്‍ തന്നെ അക്കാര്യത്തില്‍ നിലപാട് എടുക്കണം. ഒരാള്‍ മോശമായി പെരുമാറിയാല്‍ പിന്നീട് അത് ആവര്‍ത്തിക്കാത്ത വിധത്തില്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കണമെന്നും മഞ്ജു പത്രോസ് പറഞ്ഞിരുന്നു. ഒരു സ്ത്രീ കാറില്‍ കയറുമ്പോള്‍ പുറകില്‍ നിന്ന് പരിഹാസത്തോടെ ഒരാള്‍ കമന്റ് ചെയ്തിട്ടും, അവര്‍ പ്രതികരിക്കാതെ ചിരിച്ച് പോവുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി. അത്തരം സാഹചര്യങ്ങള്‍ നമ്മളായിട്ട് ഉണ്ടാക്കിക്കൊടുക്കരുതെന്നും വീഡിയോയിലൂടെ മഞ്ജു പറഞ്ഞിരുന്നു.
രേണു സുധിയെ ആണോ മഞ്ജു ഉന്നം വെച്ചതെന്നായിരുന്നു ചോദ്യങ്ങളെല്ലാം. ഡബിള്‍ മീനിംഗോടെ യൂട്യൂബേഴ്‌സ് ചോദ്യം ചോദിച്ചപ്പോള്‍ തമാശ കലര്‍ന്ന രീതിയിലായിരുന്നു രേണു സംസാരിച്ചത്. അതേക്കുറിച്ചാണ് മഞ്ജു സംസാരിച്ചതെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. മഞ്ജുവിന്റെ പരാമര്‍ശത്തെക്കുറിച്ചും, അതില്‍ തനിക്ക് പറയാനുള്ള കാര്യവും തുറന്ന് പറഞ്ഞിരിക്കുകയാണ് രേണു. ഒന്നും മനസില്‍ വെച്ച് പെരുമാറുകയോ, വല്ലതും കേട്ടാല്‍ അതില്‍ പിടിച്ച് വിവാദമുണ്ടാക്കാനോ നില്‍ക്കാറില്ലെന്നും രേണു വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











