ഇതൊക്കെ കാണുമ്പോള്‍ ചിരി വരുന്നു! ഉയരത്തിലേക്ക് പറക്കുകയാണ് ഞാന്‍! വിമര്‍ശകര്‍ക്ക് വായടപ്പിച്ച് മറുപടി
കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍മീഡിയയിലും സജീവമാണ്. ജീവിത വിശേഷങ്ങളെല്ലാം അവര്‍ പങ്കുവെക്കാറുണ്ട്. ആഗ്രഹിച്ച് തന്നെയാണ് ഈ മേഖലയിലേക്ക് വന്നതെന്ന് രേണു പറഞ്ഞിരുന്നു. സുധിച്ചേട്ടനുണ്ടായിരുന്ന സമയത്ത് ജോലിക്ക് പോവേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. അത്രയും നന്നായാണ് അദ്ദേഹം ഞങ്ങളെ നോക്കിയത്. എപ്പോഴും ഞങ്ങളുടെ സന്തോഷത്തിനായിരുന്നു അദ്ദേഹം പ്രാധാന്യം നല്‍കിയത്. ഷൂട്ടിംഗില്ലാത്ത സമയത്ത് പുറത്തൊക്കെ പോവുകയും, ഇഷ്ടമുള്ള ഭക്ഷണങ്ങളൊക്കെ വാങ്ങിത്തരികയും ചെയ്യുമായിരുന്നു. വിശേഷ ദിവസങ്ങളില്‍ മുടങ്ങാതെ ഞങ്ങള്‍ക്ക് ഡ്രസുകളൊക്കെ വാങ്ങിക്കാറുണ്ട്. ഏട്ടനെന്താണ് വാങ്ങിക്കാത്തതെന്ന് ചോദിച്ചാല്‍ നിങ്ങളുടെ സന്തോഷമാണ് എനിക്ക് കാണേണ്ടത്, മനസ് നിറഞ്ഞു എന്നാണ് പറയാറുള്ളത്.
എവിടെ പോയാലും ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് വിളിക്കാറുണ്ട്. മക്കളുടെ കാര്യങ്ങളെല്ലാം ചോദിക്കും. അന്നും വിളിച്ച് ചോദിച്ചതാണ് അവരുടെ കാര്യം. അദ്ദേഹം പോയെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല. ഇപ്പോഴും എനിക്ക് അതിന് കഴിഞ്ഞിട്ടില്ല. അദ്ദേഹം എന്റെ കൂടെ തന്നെയുണ്ട്. കരഞ്ഞുകരഞ്ഞ് കണ്ണീരൊക്കെ വറ്റി, അതാണ് ഇപ്പോള്‍ കരയാത്തതെന്നും ഇടയ്ക്ക് രേണു പറഞ്ഞിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം ബോറായിത്തുടങ്ങിയെന്ന് ഇടയ്ക്ക് രേണു കുറിച്ചിരുന്നു. എന്നെയും മക്കളെയും നോക്കുന്നൊരാള്‍ വന്നാല്‍ ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കും. വിവാഹ ശേഷം ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് പോവില്ല. ആ വീട് കിച്ചുവിന്റെയും റിതപ്പന്റെയും പേരിലുള്ളതാണ്. റിതപ്പനും പ്രായപൂര്‍ത്തിയാവാതെ അതിലൊന്നും ചെയ്യാനാവില്ല. ചോര്‍ച്ച വന്നത് പറഞ്ഞത് ഇത്ര വിവാദമാവുമെന്ന് കരുതിയതല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

വിവാഹം കഴിഞ്ഞാല്‍ പേരിനൊപ്പമുള്ള സുധി ഒഴിവാക്കും. ഇപ്പോഴും സുധിച്ചേട്ടന്റെ ഭാര്യയാണ്. വേറൊരു ജീവിതത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചാല്‍ അതൊഴിവാക്കും. അതുവരെ മാറ്റമൊന്നും വരുത്തില്ലെന്നും രേണു പറഞ്ഞിരുന്നു. ആല്‍ബങ്ങളും, സിനിമകളുമൊക്കെയായി നല്ല തിരക്കിലാണ് രേണു, കാര്യങ്ങളൊക്കെ നോക്കാനായി മാനേജറും രേണുവിനൊപ്പമുണ്ട്. എല്ലാ കാര്യങ്ങളും നോക്കുന്നത് മാനേജറായ കരിഷ്മയാണ്. എന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അവള്‍. എന്റെ പ്രതിഫലത്തെക്കുറിച്ചൊക്കെ അറിയണമെങ്കില്‍ പുള്ളിക്കാരിയോട് തന്നെ ചോദിക്കണമെന്നായിരുന്നു ഇടയിലൊരിക്കല്‍ രേണു പറഞ്ഞത്. ഇപ്പോഴിതാ തനിക്കെതിരെ നെഗറ്റീവ് പറയുന്നവര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് രേണു.
നെഗറ്റീവ് പറയുന്ന നെഗറ്റീവോളികളോട് എനിക്ക് സഹതാപം മാത്രമേയുള്ളൂ. കാരണം എന്റെ വീഡിയോയില്‍ വന്ന് എന്തിട്ടാലും നെഗറ്റീവ് പറയുന്ന കുറച്ചുപേരുണ്ട്. ടോട്ടലി അയാം കണ്‍ഫ്യൂസ്ഡ്. നിങ്ങളുടെ സ്വഭാവം എന്താണെന്ന് എനിക്കിപ്പോഴും മനസിലാവുന്നില്ല. നിങ്ങള്‍ ഈ പറയുന്ന നെഗറ്റീവൊക്കെ കേട്ടിട്ട് നമുക്കേതാണ്ട് ഭയങ്കര സങ്കടമാണെന്നാണോ കരുതുന്നത്. രേണു സുധിയെ സംബന്ധിച്ച് ഒരു സങ്കടവുമില്ല. നിങ്ങള്‍ വന്ന് എന്നെ ദേഹത്ത് കുത്തിയാലോ, ഞോണ്ടിയാലോ എനിക്ക് വേദനിക്കും. നിങ്ങളെന്നെ തല്ലിയാലും എനിക്ക് വേദനിക്കും. നിങ്ങളുടെ കമന്റുകളൊക്കെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. എന്തൊരു കുശുമ്പാണ് നിങ്ങള്‍ക്ക്. ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരുന്നില്ല. നിങ്ങളെ ഉപദ്രവിക്കുന്നില്ല., ഒന്നിനും വരുന്നില്ല. എന്തൊരു കുശുമ്പന്‍മാരാണ്. നിനക്കൊന്നും മരുന്നില്ല. അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല.
നിങ്ങളൊക്കെ അവിടെ നിന്നും നെഗറ്റീവടിക്കും. ഞാനിങ്ങനെ ഉയര്‍ന്ന് ഉയര്‍ന്ന് പോവും. എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന കുറച്ചുപേരുണ്ട്. അവരോട് എന്നും സ്‌നേഹം മാത്രം എന്നുമായിരുന്നു രേണു പറഞ്ഞത്. നിരവധി പേരായിരുന്നു രേണുവിനെ പിന്തുണച്ച് എത്തിയത്. നെഗറ്റീവ് കമന്റുകള്‍ക്കിടയിലും ഒരുവിഭാഗം രേണുവിനെ പിന്തുണച്ച് എത്താറുണ്ട്.


Click it and Unblock the Notifications
















