അവരുടെ ആഭരണമൊന്നും എടുത്തിട്ടില്ല! എന്റെ വില കൂടിയ ഷൂ അവിടെയുണ്ട്! ആരോപണങ്ങളില്‍ പതറാതെ രേണു

ആല്‍ബം ഷൂട്ടിനിടെ സംവിധായകന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് രേണു സുധി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മ്യൂസിക് ആല്‍ബത്തില്‍ അഭിനയിക്കാനെന്ന വ്യാജേനയായിരുന്നു സംവിധായകന്‍ വിളിച്ച് വരുത്തിയത്. എന്താണ് കഥയെന്നോ, സിറ്റുവേഷന്‍ എന്നോ പറയാതെയാണ് അവര്‍ അഭിനയിക്കാന്‍ വിളിച്ചത്. ഞാന്‍ ലഹരി ഉപയോഗിച്ചതിനാലാണ് ഷൂട്ട് മുടങ്ങിയത് എന്നൊക്കെ പറയുന്നത് വെറുതെയാണ്. മോഡേണ്‍ വേഷമാണെന്നൊക്കെ പറഞ്ഞപ്പോള്‍ കംഫര്‍ട്ടബിളാണെങ്കില്‍ മാത്രമേ ഇടുള്ളൂ എന്ന് പറഞ്ഞതാണ്. വിദേശത്തേക്ക് പോവുന്ന പ്ലാനിലായിരുന്നു അന്ന്്. തിരക്കിലായതിനാല്‍ ഡ്രസ് വീട്ടില്‍ അയയ്ക്കാനായിരുന്നു പറഞ്ഞത്. ഇട്ച് നോക്കിയപ്പോള്‍ അത് കംഫര്‍ട്ടബിളായിരുന്നില്ല.

എന്താണ് സീന്‍ എന്നൊന്നും അവര്‍ പറഞ്ഞിരുന്നില്ല. മാധ്യമങ്ങളുള്ളത് കൊണ്ടാണ് അന്ന് ഞാന്‍ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ അവര്‍ എന്നെ കൊന്ന് കുഴിച്ച് മൂടിയേനെ. അങ്ങനെയുള്ളൊരു സാഹചര്യമായിരുന്നു അവിടത്തേത്. മോശമായ ആംഗിളില്‍ തന്നെ അവര്‍ക്ക് വീഡിയോ എടുക്കണമായിരുന്നു. ഒരുവിധത്തിലാണ് അതില്‍ നിന്നും രക്ഷപ്പെട്ട് പോന്നതെന്നായിരുന്നു രേണു വ്യക്തമാക്കിയത്. അവരുടെ ഓര്‍ണമെന്‍സ് ഞാന്‍ അടിച്ചുമാറ്റിയെന്നുള്ള ആരോപണങ്ങളൊക്കെ വരുന്നുണ്ട് ഇപ്പോള്‍. ഷെഫീനയാണെന്ന് തോന്നുന്നു, ഇതൊക്കെ പറയുന്നത്. ഇപ്പോഴാണ് ഞാന്‍ അവരുടെ വോയ്‌സ് മെസേജ് കേട്ടത്. ഇപ്പോള്‍ പ്രശ്‌നം നടക്കുന്ന ഡയറക്ടറുടെ ഭാര്യയുടെ ആഭരണങ്ങള്‍ അടിച്ചോണ്ട് വന്നുവെന്നാണ് പറയുന്നത്.

Renu Sudhi mass reply
Photo Credit: Renu Sudhi / Instagram

ഇതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. ഒരു മനുഷ്യന്റെ സോഡാക്കുപ്പി പോലും ഞാന്‍ കട്ടെടുത്തിട്ടില്ല. ഒരുപാട് പണക്കാരും, കോടീശ്വരികളുമായിട്ടുള്ള കൂട്ടുകാരൊക്കെയുണ്ട്. അവരുടെ വീട്ടിലൊക്കെ ഞാന്‍ പോവാറുണ്ട്. വിശ്വസിച്ച് വീട്ടില്‍ കയറ്റാന്‍ പറ്റാവുന്ന ആള്‍ രേണുവാണെന്നാണ് അവരെല്ലാം പറയാറുള്ളത്. ഒരു സോഡാക്കുപ്പിയോ, മിഠായി കവറുപോലും ഞാന്‍ എടുത്തിട്ടില്ല. എടുക്കുകയുമില്ല.

ഇവര്‍ ഈ പറയുന്ന ആഭരണം ഞാന്‍ അവിടെ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഓര്‍ണമെന്‍സ് കൊണ്ടുപോയിരുന്നില്ല. അപ്പോള്‍ എന്നോട് പറഞ്ഞത് മോഡേണ്‍ ഡ്രസിന് വേണ്ട ഓര്‍ണമെന്‍സ്, ഈ ഫാന്‍സി ഷോപ്പിലൊക്കെ കിട്ടുന്ന കമ്മലുകളില്ലേ, അതെടുത്ത് ഇതിടുമോ രേണൂ എന്ന് ചോദിച്ചിരുന്നു. ഇരുപതും, മുപ്പതും വില വരുന്ന കമ്മലുകളാണ്. അത് എന്റെ ബാഗിലായിപ്പോയി. എന്റെ വില കൂടിയ നാലഞ്ച് ഷൂസും ചെരിപ്പും അവിടെയായിപ്പോയി. അത് അവര്‍ അടിച്ചുമാറ്റി വെച്ചിരിക്കുകയാണെന്ന് എനിക്ക് പറയാല്ലോ. എന്തൊക്കെയാണ് ഈ പറയുന്നതെന്നുമായിരുന്നു രേണു ചോദിച്ചത്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X