ഫില്‍റ്റര്‍ ഇല്ലെങ്കില്‍ വംശനാശം വന്നുപോകേണ്ട ജീവി! കളിയാക്കിയവന് കണക്കിന് കൊടുത്ത് രേണു സുധി
ചെയ്യുന്നതും പറയുന്നതുമെല്ലാം വിവാദമാണ് രേണുവിനെ സംബന്ധിച്ച്. എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്താലും എനിക്ക് പഴി കേള്‍ക്കേണ്ടി വരുന്നുണ്ട്. തുടക്കം മുതലേ ഒരുവിഭാഗം ആളുകള്‍ രേണുവിന് എതിരായിരുന്നു. അഭിനയ മേഖലയിലേക്കുള്ള വരവും, മ്യൂസിക് ആല്‍ബങ്ങളും, ഷോര്‍ട്ട് ഫിലിമുകളും, ഷൂട്ടിംഗ് വിശേഷങ്ങളുമെല്ലാം വൈറലാവാറുണ്ട്. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം രേണു പങ്കുവെക്കാറുണ്ട്.
നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലാവാറുള്ളത്. പൊതുവെ നെഗറ്റീവുകളിലൊന്നും തളരാറില്ല. ആരെങ്കിലും പറയുമ്പോഴാണ് അതൊക്കെ കാണുന്നത്. പ്രതികരിക്കാന്‍ തോന്നുമ്പോഴാണ് മറുപടി കൊടുക്കാറുള്ളത്. എന്റെ വീട്ടുകാര്‍ക്കും, സുധിച്ചേട്ടന്റെ വീട്ടുകാര്‍ക്കും എന്നെ അറിയാം. അവരെ മാത്രമേ എനിക്ക് ബോധ്യപ്പെടുത്തേണ്ടതുള്ളൂ എന്നും രേണു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫില്‍റ്റര്‍ ഇടുന്നതിനെക്കുറിച്ച് പറഞ്ഞ് തനിക്ക് വന്ന കമന്റും, അതിനുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് രേണു.

ഫില്‍റ്റര്‍ ഇല്ലെങ്കില്‍ വംശനാശം വന്നുപോകേണ്ട ഒരു ജീവി എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ആര് നിന്റെ തന്തയോ, കൊള്ളാം, എടാ, ഞാന്‍ ഫില്‍റ്റര്‍ ഇടാതെ നിന്റെ മുന്നില്‍ വന്നു. നീയും കൂടെ വാടാ, ഫില്‍റ്റര്‍ ഇല്ലാതെ വന്ന് വീഡിയോ എടുക്ക്. ഇങ്ങോട്ട് ചൊറിയാന്‍ വരല്ലേ എന്നായിരുന്നു രേണുവിന്റെ മറുപടി. അവരുടെ സ്‌കിന്‍ നല്ലതാണ്, അതൊന്ന് നന്നാക്കിയെടുത്തപ്പോള്‍ സെറ്റായി. നേരത്തെയും മേക്കപ്പ് പ്രൊഡക്ടുകള്‍ ഉപയോഗിക്കാറുണ്ടെന്നും, ഒരുങ്ങി നടക്കാന്‍ ഇഷ്ടമാണെന്നും അവര്‍ പറഞ്ഞതുമാണ്, പിന്നെന്തിനാണ് ഇതൊക്കെ ഇങ്ങനെ വിഷയമാക്കുന്നതെന്ന ചോദ്യങ്ങളുമുണ്ടായിരുന്നു.
ഇപ്പോള്‍ വര്‍ക്ക് കുറവാണെന്നും, മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പൊതുവെ എല്ലാവരോടും ഫ്രണ്ട്‌ലിയായാണ് ഇടപെടാറുള്ളത്. വിവാദങ്ങളിലൊന്നും തലയിടാറില്ല. തന്നോട് അഭിപ്രായം ചോദിച്ചാല്‍ മാത്രമാണ് രേണു പ്രതികരിക്കാറുള്ളതും. വരുമാനത്തിന് വേണ്ടിയാണ് സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയത്. അതിന് മുന്നോടിയായി രേണു സുധി എന്ന പേര് മാറ്റി രേഷ്മ പി തങ്കച്ചന്‍ എന്ന് കൊടുത്തിരുന്നു. ഒറിജിനല്‍ പേര് കൊടുത്താലേ വെരിഫിക്കേഷന്‍ നടക്കുള്ളൂ എന്ന് പറഞ്ഞപ്പോഴാണ് പേര് എഡിറ്റ് ചെയ്തത്.
അത് കണ്ടപ്പോള്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. ഇനിയൊരു വിവാഹംവേണ്ടെന്ന്വെച്ചിട്ടൊന്നുമില്ല. ആഗ്രഹിക്കുന്നത് പോലെയൊരാള്‍ വന്നാല്‍ അത് നടക്കും. വിവാഹ ശേം ഇപ്പോഴത്തെ വീട്ടിലേക്ക് എന്തായാലും പോവില്ല. പേരിലെ സുധിയും ഉണ്ടാവില്ല. സ്വന്തമായൊരു വീട് എന്ന ആഗ്രഹം ഇപ്പോഴും മനസിലുണ്ട്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളൊക്കെ തുടങ്ങിയെന്നും രേണു നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications