ഇതുവരെ ചെയ്തിട്ടില്ല! രണ്ടെണ്ണം അടിച്ചാലും അങ്ങനെ ചെയ്യാന്‍ തോന്നാറില്ല! പുകവലിയെക്കുറിച്ച് രേണു സുധി
രേണു സുധിയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയ ആഘോഷമാക്കി മാറ്റാറുണ്ട്. മൈക്കുമായി മുന്നിലെത്തുന്നവരെ ഒരിക്കലും നിരാശപ്പെടുത്താറില്ല രേണു. പരിഹാസവും, വിമര്‍ശനങ്ങളുമാണെങ്കിലും തനിക്ക് പറയാനുള്ളത് വ്യക്തമായി തന്നെ പറയാറുണ്ട്. ആല്‍ബവും, സിനിമയുമൊക്കെയായി സജീവമാണ് ഇപ്പോള്‍. ജീവിക്കാന്‍ വേണ്ടിയാണ് ഈ ജോലി ചെയ്യുന്നത്. മക്കളെയും, മാതാപിതാക്കളെയും നന്നായി നോക്കണം. അതാണ് ഇപ്പോഴത്തെ ലക്ഷ്യം. നേരത്തെ ടിക് ടോകും, റീല്‍സുമൊക്കെ ചെയ്യാറുണ്ടായിരുന്നു. സുധി ചേട്ടന് അതൊക്കെ ഇഷ്ടമായിരുന്നു. അഭിനയിക്കാന്‍ അവസരം വന്നപ്പോള്‍ പോയി ചെയ്യ് എന്ന് പറഞ്ഞ് പോത്സാഹിപ്പിച്ചിരുന്നു. അന്നെന്തോ അത് ചെയ്യാന്‍ തോന്നിയില്ല. ഈ കണ്ണ് ഒരിക്കലും നിറഞ്ഞ് കാണരുത്, ഞാനില്ലാതായാലും സന്തോഷത്തോടെ ജീവിച്ച് കാണിക്കണമെന്ന് സുധിച്ചേട്ടന്‍ പറയാറുണ്ടായിരുന്നു. അദ്ദേഹത്തെ ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്ന് പോവാറില്ലെന്നും രേണു തുറന്ന് പറഞ്ഞിരുന്നു.
ഉദ്ഘാടന വേദികളിലും മുന്നില്‍ തന്നെയാണ് രേണുവിന്റെ സ്ഥാനം. കേരളത്തില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലേക്ക് വരെ ഉദ്ഘാടനത്തിനായി പോവാറുണ്ട്. ശരിയായിട്ടൊന്ന് ഉറങ്ങാന്‍ പോലും സമയമില്ലാത്തത്ര തിരക്കിലാണ് ഇപ്പോള്‍. ഒരു വേദി കഴിഞ്ഞാല്‍ അടുത്തതിലേക്കുള്ള യാത്രയാണ്. സുഹൃത്തും, മാനേജറുമായ കരിഷ്ടമയാണ് ഡേറ്റുകളുടെ കാര്യം നോക്കുന്നത്. ഏത് സമയത്തും ആശ്രയിക്കാം പുള്ളിക്കാരിയെ. അത്രയും ആത്മാര്‍ത്ഥമായാണ് തന്റെ കാര്യങ്ങള്‍ ചെയ്യുന്നതെന്നും രേണു പറഞ്ഞിരുന്നു. അവളെ ഓര്‍ക്കുമ്പോള്‍ എനിക്കെന്നും അഭിമാനമാണ് തോന്നുന്നതെന്നും അവര്‍ തുറന്നുപറഞ്ഞിരുന്നു. സ്വന്തമായൊരു മാനേജറെ വെക്കാനും മാത്രം രേണു വളര്‍ന്നോയെന്നായിരുന്നു ഇടക്കാലത്ത് ഉയര്‍ന്ന ചോദ്യം. ഗൂഗിളില്‍ നോക്കിയാല്‍ അറിയാം ഞാന്‍ ആരാണ് എന്നത്. എന്നെ സംബന്ധിച്ച് അങ്ങനെയൊരാളെ എനിക്കാവശ്യമുണ്ടായിരുന്നു എന്നുമായിരുന്നു രേണുവിന്റെ മറുപടി.

പുകവലിയെക്കുറിച്ചുള്ള ചോദ്യവും, രേണുവിന്റെ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വല്ലപ്പോഴായി മദ്യപിക്കാറുണ്ടെന്ന് നേരത്തെ അവര്‍ തുറന്നുപറഞ്ഞിരുന്നു. പുകവലി ആരോഗ്യത്തിന് ഹാനികരം, കാന്‍സറിന് കാരണമാവുന്നു എന്നല്ലേ, ഞാന്‍ സിഗരറ്റ് വലിക്കാറില്ല. രണ്ടെണ്ണം അടിച്ചാല്‍ പോലും അങ്ങനെ ചെയ്യാന്‍ തോന്നില്ലെന്നായിരുന്നു രേണുവിന്റെ മറുപടി. ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പറയാന്‍ മടിയൊന്നുമില്ല. എന്റെ അഭിപ്രായങ്ങളും, ഇഷ്ടാനിഷ്ടങ്ങളും ആര് ചോദിച്ചാലും പറയാറുണ്ട്. അതൊന്നും ഒളിച്ച് വെക്കേണ്ട കാര്യമല്ലല്ലോ എന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ രേണു പറഞ്ഞത്.
ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍, അതേക്കുറിച്ച് പറയാറായിട്ടില്ല എന്നായിരുന്നു രേണുവിന്റെ മറുപടി. പ്രണയത്തിലാണോ എന്ന് ചോദിച്ചപ്പോള്‍ ആണെന്നോ, അല്ലെന്നോ കൃത്യമായി പറഞ്ഞിരുന്നില്ല. ഇനിയൊരു പ്രണയം സംഭവിക്കില്ല എന്നൊന്നും പറയാനാവില്ല. അതൊക്കെ ആ വഴിക്ക് നടക്കട്ടെ. വല്ലതും പറയാനായാല്‍ എല്ലാവരെയും അറിയിക്കാം എന്നായിരുന്നു മറുപടി. മുസ്ലീം മതസ്ഥനുമായി രേണു പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. മൂന്നാം കല്യാണം, മുസ്ലീം പയ്യനുമായി പ്രണയം എന്നൊക്കെ പറയുന്നുണ്ട്. ഒന്നും നിഷേധിക്കുന്നില്ല, ആഗ്രഹമുള്ളത് പോലെ അവര്‍ പറഞ്ഞ് നടക്കട്ടെ എന്നായിരുന്നു രേണുവിന്റെ പ്രതികരണം.


Click it and Unblock the Notifications











