അവന്‍ അമ്മയുടെ കൂടെ വളരും! റിതപ്പനെ കിച്ചുവിനൊപ്പം വിടാന്‍ പറഞ്ഞവരോട് പൊട്ടിത്തെറിച്ച് രേണു

രേണു സുധിയും കുടുംബവും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. സുധിയുടെ വിയോഗ ശേഷമായിരുന്നു രേണു അഭിനയ മേഖലയിലേക്ക് വരുന്നത്. ജീവിതമാര്‍ഗമാണ് അഭിനയം. ഷോര്‍ട്ട് ഫിലിമുകളും, ആല്‍ബവും, സിനിമയുമൊക്കെയായി സജീവമാണ് താരം. സോഷ്യല്‍മീഡിയയിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. സുധിച്ചേട്ടന്റെ മക്കളെ ഞാനും അങ്ങനെ തന്നെയാണ് കാണുന്നത്. കിച്ചു എന്നും എന്റെ മൂത്ത മകനായിരിക്കും. അവന്റെയും റിതപ്പന്റെയും പേരിലുള്ള വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. കൊല്ലത്ത് നിന്ന് ഇടയ്ക്ക് കിച്ചു വീട്ടിലേക്ക് വരാറുണ്ട്. അവന് കാശൊക്കെ അയച്ച് കൊടുക്കാറുണ്ട് ഞാന്‍ എന്നും രേണു വ്യക്തമാക്കിയിരുന്നു. അടുത്ത കാലത്ത് ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

രേണു വിളിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ വിളിയൊന്നുമില്ലെന്നായിരുന്നു കിച്ചു പറഞ്ഞത്. ഇടയ്ക്ക് വീട്ടിലേക്ക് പോയിരുന്നു. റിതപ്പനെ കാണാനായി, അന്ന് അവനെയും കൂട്ടി പുറത്തൊക്കെ പോയിരുന്നു. അതിന് ശേഷം വീട്ടിലേക്ക് പോയിട്ടേയില്ല. സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയതിന് ശേഷമുള്ള രേണുവിന്റെ വീഡിയോകളെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു കിച്ചു പറഞ്ഞത്. വരുമാനത്തിനായി എന്തും ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു വിമര്‍ശനങ്ങള്‍. രേണു സുധി എന്ന പേര് മാറ്റി രേഷ്മ പി തങ്കച്ചന്‍ എന്നാക്കിയതും സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയതോടെയായിരുന്നു. സെലിബ്രിറ്റികളെല്ലാം ചെയ്യുന്ന കാര്യമാണ് ഞാനും ചെയ്തത്. പക്ഷേ, എന്റെ വീഡിയോകളൊക്കെ എല്ലാവര്‍ക്കും കാണാന്‍ പറ്റുന്നുണ്ട്. ഞാനെന്ത് പോസ്‌റഅറ് ചെയ്യുന്നു എന്ന് നോക്കി, ലീക്കാക്കുന്ന കുറേപേരുണ്ടല്ലോ എന്നായിരുന്നു രേണു പറഞ്ഞത്.

Renu Sudhi shared new video
Photo Credit: Renu Sudhi / Instagram

കിച്ചുവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ വിളിക്കാറൊന്നുമില്ല. ഉദ്ഘാടനങ്ങളിലൊക്കെ പോയിത്തുടങ്ങിയത് നല്ല കാര്യം. അവന്റെ വീഡിയോയുടെ താഴെയായി കിച്ചുവിനെക്കുറിച്ച് കുറേ കമന്റുകള്‍ വന്നതായി കണ്ടു. എന്റെ മോന് ബാഗൊക്കെ വാങ്ങിക്കൊടുക്കുന്നത് ഞാനാണ്. കിച്ചുവിന് കാശൊക്കെ വന്ന് തുടങ്ങിയാലും റിതപ്പന്റെ കാര്യങ്ങളെല്ലാം ചെയ്യുന്നത് ഞാനാണെന്നുമായിരുന്നു രേണഉ പറഞ്ഞത്. ഇപ്പോഴിതാ റിതപ്പനെ കിച്ചുവിന്റെ കൂടെ വിടാന്‍ പറഞ്ഞയാള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് രേണു. റിതപ്പന്റെ കാര്യമാണോ ഉദ്ദേശിച്ചത്, നീ നിന്റെ അമ്മയുടെ കൂടെയാണോ വളരുന്നത്. അപ്പോള്‍ റിതപ്പനും അവന്റെ അമ്മയുടെ കൂടെ തന്നെയാണ് വളരുന്നത്. കൂടുതല്‍ നീ അന്വേഷിക്കാന്‍ വരല്ലേ എന്നുമായിരുന്നു രേണുവിന്റെ മറുപടി.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X