അവനെത്ര ആക്റ്റീവായിരുന്നു! ഇപ്പോള്‍ ആകെ മാറി! റീച്ചിന് വേണ്ടി രേണു അഭിനയിക്കുന്നതോ? വിമര്‍ശനം

രേണു സുധി പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഭര്‍ത്താവിന്റെ വിയോഗ ശേഷമായിരുന്നു അഭിനയ മേഖലയിലേക്ക് രേണു വരുന്നത്. തുടക്കം മുതലുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴും അതുപോലെ തുടരുകയാണ്. നെഗറ്റീവ് കമന്റുകളൊന്നും താന്‍ ശ്രദ്ധിക്കാന്‍ പോവാറില്ലെന്നും, ആരെങ്കിലും പറയുമ്പോഴാണ് അതേക്കുറിച്ച് അറിയുന്നതെന്നുമായിരുന്നു രേണു പറഞ്ഞത്. കുടുംബം നോക്കാനായാണ് ജോലി ചെയ്യുന്നത്.

ആല്‍ബവും, സിനിമയുമൊക്കെയായി സജീവമാണ് രേണു ഇപ്പോള്‍. ഇപ്പോഴത്തെ ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടെന്നും, പറ്റിയൊരാള്‍ വന്നാല്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ ജീവിത വിശേഷങ്ങളും പങ്കിടാറുണ്ട് രേണു. ഇപ്പോഴിതാ മകനൊപ്പമുള്ള ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Renu Sudhi s new post
Photo Credit: Renu Sudhi / Instagram

നീ എന്റെ കുഞ്ഞോമല്‍ അല്ലേ, അമ്മയുടെ പൊന്ന് എന്ന ക്യാപ്ഷനോടെയാണ് റിതപ്പനൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം കിച്ചു റിതപ്പനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരുന്നു. ചേട്ടനെ കണ്ടപ്പോള്‍ അതീവ സന്തോഷത്തോടെയായിരുന്നു റിതപ്പന്‍. ഒന്നിച്ചുള്ള നല്ല നിമിഷങ്ങളായിരുന്നു കിച്ചു പങ്കുവെച്ചത്. അവന്‍ എന്നും എനിക്കൊപ്പമുണ്ടാവും, അവന്റെ കാര്യങ്ങള്‍ കൂടി നോക്കാനുണ്ടെന്നും കിച്ചു പറയാറുണ്ട്. കിച്ചുവാണ് മൂത്ത മകന്‍. സുധിച്ചേട്ടന്റെ മക്കള്‍ എനിക്കും ഒരുപോലെയാണ്.

അവരെ ഇതുവരെ വേര്‍തിരിച്ച് കണ്ടിട്ടില്ലെന്നായിരുന്നു രേണു പറഞ്ഞത്. ആരെ കാണിക്കാനാണ് ഈ വീഡിയോ എന്ന് ചോദിച്ച ആളോട് നിന്റെ തന്തയെ എന്നായിരുന്നു രേണുവിന്റെ മറുപടി. എന്തിനാണ് ഇങ്ങനെ മോശം പറയുന്നത്. നല്ല രീതിയില്‍ തന്നെ റിപ്ലേ കൊടുത്തൂടായിരുന്നോ എന്നായിരുന്നു ചോദ്യങ്ങള്‍. റീല്‍ എടുക്കുമ്പോള്‍ മാത്രമേ ഈ സ്‌നേഹം കാണുന്നുള്ളൂ എന്ന് പറഞ്ഞ ആളോട് മോശം വാക്കായിരുന്നു രേണു പറഞ്ഞത്. കിച്ചുവിന്റെ വ്‌ളോഗ് ഇറങ്ങിയില്ലേ, അതിന്റെയാണ്. നല്ല മറുപടി, നല്ല സംസ്‌കാരം എന്ന് പറഞ്ഞവരുമുണ്ടായിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X