രേണു ആശുപത്രിയില്‍! കൂട്ടായി ചേച്ചിയും! എന്റെ മോനെ ഓര്‍ത്ത് ദൈവം സുഖപ്പെടുത്തട്ടെ എന്ന് മറുപടി
രേണു സുധിയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. അഭിനയ മേഖലയിലേക്ക് വന്നതോടെ രേണുവിന്റെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. മേക്കപ്പും, മോഡേണ്‍ വേഷങ്ങളുമൊക്കെയായി പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ശ്രദ്ധാകേന്ദ്രമായി മാറാറുണ്ട് അവര്‍. അഭിനയം നേരത്തെ ഇഷ്ടമുള്ള കാര്യമാണെങ്കിലും, ഈ മേഖലയിലേക്ക് വരുന്ന കാര്യമൊന്നും ചിന്തിച്ചിരുന്നില്ല. നല്ലതാണെങ്കില്‍ പോയി ചെയ്‌തോളൂ എന്നാണ് ഏട്ടന്‍ പറഞ്ഞിരുന്നത്. അന്നൊന്നും ഓഫറുകളൊന്നും സ്വീകരിച്ചിരുന്നില്ല. എന്റെയും മക്കളുടെയും കാര്യങ്ങളായിരുന്നു എന്നും സുധിച്ചേട്ടന് പ്രധാനപ്പെട്ടത്. ഫ്രീ ടൈമില്‍ കുക്ക് ചെയ്യാനും, പുറത്ത് കൊണ്ടുപോവാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു. ലൊക്കേഷനിലെ ബ്രേക്കിനിടയിലെല്ലാം വിളിക്കും. എല്ലാ കാര്യങ്ങളും ചോദിക്കും. വീട് എന്ന ആഗ്രഹത്തിന് പിന്നാലെയായിരുന്നു അദ്ദേഹം. അതിനിടയിലായിരുന്നു അപ്രതീക്ഷിത വേര്‍പാട്.
പ്രിയപ്പെട്ടവരെല്ലാം ചേര്‍ന്നായിരുന്നു വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചത്. മൂത്ത മകനായ കിച്ചുവിന്റെയും, ഇളയ മകനായ റിതപ്പന്റെയും പേരിലാണ് വീട്. കിച്ചു കോട്ടയത്താണ് കൂടുതലും. പഠനവുമായി ബന്ധപ്പെട്ടാണ് അച്ഛന്റെ വീട്ടുകാരുടെ അടുത്തേക്ക് പോയത്. വല്ലപ്പോഴുമാണ് കൊല്ലത്തേക്ക് വരുന്നതെന്നും രേണു പറഞ്ഞിരുന്നു. രേണുവിന് പിന്നാലെയായി വ്‌ളോഗ് തുടങ്ങുകയായിരുന്നു കിച്ചു. തന്റെ ജീവിതത്തെക്കുറിച്ചും, അച്ഛന്റെ വിയോഗത്തെക്കുറിച്ചും, അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള കിച്ചുവിന്റെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. അടുത്തിടെയായിരുന്നു രേണു സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയത്. നേരത്തെ തുടങ്ങണമെന്ന് വിചാരിച്ചതാണെങ്കിലും കഴിഞ്ഞില്ല. 90 രൂപയിലായിരുന്നു തുടക്കം. പിന്നീടത് വര്‍ധിപ്പിക്കുകയായിരുന്നു. സബ്‌സ്‌ക്രിപ്ഷനിലൂടെ വരുന്ന കണ്ടന്റുകള്‍ പെട്ടെന്ന് തന്നെ എല്ലാവരിലേക്കും എത്തുന്നുണ്ട്. സബ്‌സ്‌ക്രൈബ് ചെയ്യാത്തവര്‍ക്കും കാണുകയും ചെയ്യാവുന്ന അവസ്ഥയാണെന്നും രേണു വ്യക്തമാക്കിയിരുന്നു.

രേണുവിന്റെ മാതാപിതാക്കളും സഹോദരിയും കുടുംബവുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. എല്ലാ കാര്യങ്ങളിലും കൂടെ നില്‍ക്കുന്നവരാണ് കുടുംബം. എന്ത് ചെയ്താലും അവരെ മാത്രമേ എനിക്ക് ബോധിപ്പിക്കാനുള്ളൂ. ഞാന്‍ എന്താണെന്നത് അവര്‍ക്ക് വ്യക്തമായിട്ട് അറിയാവുന്നതാണെന്നും രേണു പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്കായി ആശുപത്രിയില്‍ ക്യൂവില്‍ നില്‍ക്കുന്ന ചേച്ചിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് രേണു. പാവം ചേച്ചി, ചേട്ടാപ്പി, ഹോസ്പിറ്റലില്‍ എനിക്ക് വേണ്ടി ക്യൂ നില്‍ക്കുന്നു ഡോക്ടറിനെ കാണാന്‍ എന്നായിരുന്നു രേണു കുറിച്ചത്. ദൈവം സുഖപ്പെടുത്തട്ടെ എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ എന്റെ കുഞ്ഞിനെ ഓര്‍ത്ത് ദൈവം സുഖമാക്കട്ടെയെന്നായിരുന്നു രേണുവിന്റെ മറുപടി.
എന്താണ് പറ്റിയത്, എത്രയും പെട്ടെന്ന് അസുഖം ഭേദമാവട്ടെ. ഇപ്പോള്‍ കുറവുണ്ടോ, ഓക്കെയാണോ, തുടങ്ങി രേണുവിനെ ആശ്വസിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ടായിരുന്നു. അതേസമയം തന്നെ രൂക്ഷമായി വിമര്‍ശിച്ചുള്ള കമന്റുകളുമുണ്ടായിരുന്നു. ദൈവത്തെ മറന്ന് ജീവിക്കുമ്പോള്‍ ഓര്‍ക്കണം ഒരു ശിക്ഷ എങ്കിലും കിട്ടുമെന്ന്. ഇനിയെങ്കിലും സബ്‌സ്‌ക്രിപ്ഷന്‍ വഴിയുള്ള പരിപാടി നിര്‍ത്തി മാന്യമായി ജീവിക്കൂ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഈ കമന്റിനെ അനൂകൂലിച്ചും, പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളായിരുന്നു വന്നത്.
അസുഖം വരുന്നത് നമ്മള്‍ ചെയ്ത തെറ്റിന്റെ ശിക്ഷയാണെങ്കില്‍ കുഞ്ഞുങ്ങളുടെ കാര്യമോ, ജനിച്ച് വീഴുന്ന കുഞ്ഞുങ്ങള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്. നമ്മള്‍ ചെയ്യുന്ന തെറ്റിനുള്ള ശിക്ഷ മരണ ശേഷം കിട്ടും, അല്ലാതെ അസുഖം വരുന്നത് ശിക്ഷയല്ല. ദൈവത്തെ മറന്ന് അവരെന്ത് ചെയ്‌തെന്നാണ്. ഇനിയങ്ങോട്ട് ഈ പറയുന്ന നിങ്ങള്‍ ചെലവിന് കൊടുക്കുമോ, സോഷ്യല്‍മീഡിയയില്‍ വന്ന് ഓരോന്ന് കാണിച്ച് കൂട്ടിയതൊന്നും മറന്നിട്ടില്ലെന്നുള്ള കമന്റും പോസ്റ്റിന് താഴെയുണ്ടായിരുന്നു.


Click it and Unblock the Notifications