വേദന കണ്ടുനില്‍ക്കാന്‍ വയ്യ! കൂടപ്പിറപ്പിനായി കരഞ്ഞ് പ്രാര്‍ത്ഥിച്ച് ചേച്ചി! കണ്ണ് നനയിക്കുന്ന വീഡിയോ
വേദനയിലും പുഞ്ചിരിച്ച് മുന്നേറുകയാണ് രേണു സുധി. അസുഖം സ്ഥിരീകരിച്ചപ്പോഴോ, ട്രീറ്റ്‌മെന്റ് തുടങ്ങിയപ്പോഴോ ഒന്നും തളരാതെ പിടിച്ച് നില്‍ക്കുകയാണ്. സമാനമായ അവസ്ഥയിലൂടെ കടന്നുപോവുന്നവര്‍ക്ക് മാതൃകയായി നില്‍ക്കാനാണ് ആഗ്രഹം. ദൈവത്തെക്കുറിച്ചുള്‌ല പാട്ട് പാടുമ്പോള്‍ ഈ വേദനകളെല്ലാം ഞാന്‍ മറക്കും. ഓപ്പറേഷന്‍ സമയത്തും, അല്ലാത്തപ്പോഴുമൊക്കെ ആ പാട്ടാണ് ഞാന്‍ പാടുന്നത്. നന്നായി പാടിയെന്നുള്ള കമന്റുകള്‍ കണ്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലും, യൂട്യൂബ് ചാനലിലുമായി തന്റെ കാര്യങ്ങളെല്ലാം പങ്കുവെക്കുന്നുണ്ട് രേണു. അടുത്തിടെയായിരുന്നു രേണുവിന് കാന്‍സറാണെന്നുള്ള വിവരം പുറംലോകം അറിയുന്നത്.15ാമത്തെ വയസില്‍ മാറില്‍ ഒരു മുഴ കണ്ടിരുന്നു. ബുദ്ധിമുട്ടുകളൊന്നുമില്ലാത്തതിനാല്‍ അന്നത് കാര്യമാക്കിയില്ല. സര്‍ജറിയിലൂടെ അത് കളയണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. വീട്ടുകാരോട് പോലും അതേക്കുറിച്ച് പറഞ്ഞിരുന്നില്ല രേണു.
പിന്നീട് വേദനയോ മറ്റ് പ്രശ്‌നങ്ങളോ ഒന്നുമില്ലായിരുന്നു. അടുത്തിടെയായിരുന്നു ചില രൂപമാറ്റം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് ഡോക്ടറെ കാണാനായി പോവുന്നത്. അങ്ങനെ കുറേ പരിശോധനകള്‍ നടത്തി. അപ്പോഴാണ് അസുഖം ഇതാണെന്ന് പറയുന്നത്. ഹൃദയത്തിന്റെ ധമനികളിലേക്ക് വരെ അസുഖം വ്യാപിച്ചു എന്നും അവര്‍ പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ കീമോ ആരംഭിക്കുകയായിരുന്നു. നാലാമത്തെ സ്‌റ്റേജിലെത്തി എന്നും ഡോക്ടേഴ്‌സ് പറഞ്ഞിരുന്നു. ആദ്യം സര്‍ജറി ചെയ്തിരുന്നു. അതിന് ശേഷമായാണ് കീമോ തുടങ്ങിയത്. ഇനി മുടിയൊക്കെ പോവുമായിരിക്കും. അതിന് മുന്നോടിയായി മുടിയും വെട്ടിയിരുന്നു രേണു. കീമോയ്ക്ക് പോവുന്നതും, പിക് ലൈന്‍ ഇട്ടതും, കീമോ ചെയ്തതിന് ശേഷമുള്ള അവസ്ഥയെക്കുറിച്ചുമെല്ലാം പോസ്റ്റുകളിലൂടെ അറിയിക്കുന്നുണ്ടായിരുന്നു അവര്‍.

തുടക്കം മുതലേ കാര്യങ്ങള്‍ നോക്കുന്നതും, കൂടെ വരുന്നതുമെല്ലാം ചേച്ചിയാണ്. ചേച്ചി നഴ്‌സാണ്. കാര്യങ്ങളെക്കുറിച്ചെല്ലാം കൃത്യമായി അറിയാം. അന്ന് ഈ മുഴ വന്നതോ, ഡോക്ടര്‍ ഓപ്പറേഷന്‍ ചെയ്യാന്‍ പറഞ്ഞതോയൊന്നും ചേച്ചി അറിഞ്ഞിട്ടില്ല. അന്ന് ഹൈദരാബാദില്‍ ജോലി ചെയ്യുകയായിരുന്നു ചേച്ചി. ഇപ്പോള്‍ നാട്ടിലെ ആശുപത്രിയിലാണ് ജോലി. ലീവൊക്കെ എടുത്താണ് കൂടെ വരുന്നതെന്നും രേണു പറഞ്ഞിരുന്നു. കീമോ കഴിഞ്ഞതിന് ശേഷമായി ചേച്ചിയാണ് തനിക്ക് ഫുഡൊക്കെ വാരിത്തന്നതെന്നും അവര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ കരഞ്ഞ് പ്രാര്‍ത്ഥിക്കുന്ന ചേച്ചിയുടെ വീഡിയോ പങ്കിട്ടിരിക്കുകയാണ് രേണു. എന്റെ ചേച്ചി എനിക്ക് വേണ്ടി കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുന്നു. സഹിക്കുന്നില്ല ദൈവമേ എന്നായിരുന്നു രേണു കുറിച്ചത്.
എത്രയും പെട്ടെന്ന് ഓക്ക ആക്കി കൊടുക്കണേ ദൈവമേ, തിരിച്ചുവന്നിരിക്കും ചേച്ചി. ദൈവം നിങ്ങളുടെ കൂടെത്തന്നെയുണ്ട്. ഭയപ്പെടാതെയിരിക്കൂ. ദൈവത്തില്‍ ഉറച്ച് വിശ്വസിക്കൂ, ഈ സമയത്ത് ഏറ്റവും ആവശ്യം ധൈര്യവും, പ്രത്യാശയുമാണ്. ഏത് സാഹചര്യമായാവും മനസ് തളരരുത്. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ നിങ്ങളുണ്ട്. കൂടപ്പിറപ്പിന്റെ വേദന മനസിലാക്കിയ ചേച്ചി. എല്ലാം പെട്ടെന്ന് മാറട്ടെ. നെഗറ്റീവ് പറയുന്നവരെയൊന്നും മൈന്‍ഡ് ചെയ്യണ്ടെന്നുമായിരുന്നു കമന്റുകള്‍.
ചികിത്സയ്ക്ക് പോവുന്ന സമയത്ത് തന്നെ ആദരാഞ്ജലികള്‍ പോസ്റ്റ് കണ്ടിരുന്നു. ഇങ്ങനെയൊക്കെ പറയുന്നവരുടെ കുടുംബത്തിലാണ് ഈ അസുഖമെങ്കിലോ, അവരോടൊന്നും എനിക്കൊന്നും പറയാനില്ല. പറയുന്നവര്‍ എന്താണെന്ന് വെച്ചാല്‍ പറയട്ടെ. ഞാന്‍ ഇപ്പോള്‍ കടന്നുപോവുന്ന അവസ്ഥയിലൂടെ അവരൊന്നും കടന്നുപോവാതെ വരട്ടെ എന്നേ പറയാനുള്ളൂ എന്നുമായിരുന്നു രേണു മുന്‍പ് പറഞ്ഞത്.


Click it and Unblock the Notifications