കീമോ ഉടനെ തുടങ്ങും! വേദനയിലും പുഞ്ചിരിച്ച് രേണു സുധി! തെറിവിളിയില്ല, ആശ്വസിപ്പിച്ച് കമന്റുകള്‍

തനിക്ക് കാന്‍സര്‍ രോഗമാണെന്ന് അടുത്തിടെയായിരുന്നു രേണു സുധി തുറന്നുപറഞ്ഞത്. പ്രമുഖ ആശുപത്രിയില്‍ ചികിത്സ നേടിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഈ വാര്‍ത്ത പുറത്തുവന്നത്. ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നീട് രേണു തന്നെ തന്റെ അവസ്ഥ വിവരിക്കുകയായിരുന്നു. നേരത്തെ തന്നെ മുഴയുണ്ടായിരുന്നുവെന്നും, അന്ന് അത്ര കാര്യമാക്കിയില്ല. ഇപ്പോഴാണ് അത് കാന്‍സറായി വന്നതെന്നുമായിരുന്നു രേണു പറഞ്ഞത്. സ്തനാര്‍ബുദമാണെന്നും, അത് കക്ഷത്തിലേക്കും, ശ്വാസകോശത്തിലേക്കും വ്യാപിച്ചുവെന്നും, മൂന്നാമത്തെ സ്റ്റേജിലാണ് ഉള്ളതെന്നുമായിരുന്നു അവര്‍ പറഞ്ഞത്. യൂട്യൂബ് ചാനലിലൂടെയായിരുന്നു കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

ആഗ്രഹിച്ചതിലേക്ക് എത്താന്‍ പ്രയാസപ്പെട്ടു! ഒരു കാര്യത്തിലും കുറ്റബോധമില്ല! തുറന്നുപറച്ചിലുമായി അഭിരാമി സുരേഷ്
ആഗ്രഹിച്ചതിലേക്ക് എത്താന്‍ പ്രയാസപ്പെട്ടു! ഒരു കാര്യത്തിലും കുറ്റബോധമില്ല! തുറന്നുപറച്ചിലുമായി അഭിരാമി സുരേഷ്

ദുബായില്‍ വെച്ചാണ് ഇത് സ്ഥിരീകരിച്ചതെന്നാണ് പലരും കരുതിയിട്ടുള്ളത്. 16 വര്‍ഷം മുന്‍പാണ് ഇങ്ങനെയൊരു മുഴ ഉള്ളതായി കാണുന്നത്. അന്ന് നിറവ്യത്യാസം വന്നിട്ടും, അതേക്കുറിച്ച് അധികം ശ്രദ്ധിച്ചില്ല. വീട്ടുകാരോട് ഇതേക്കുറിച്ച് പറഞ്ഞിട്ടില്ലായിരുന്നു. ഇടയ്ക്ക് ബയോപ്‌സി ചെയ്തിരുന്നു, ഭാവിയില്‍ കാന്‍സറായേക്കുമെന്ന് പറഞ്ഞിരുന്നു. എന്നിട്ടുപോലും സര്‍ജറി ചെയ്തില്ല. വേദനയൊന്നുമില്ലായിരുന്നു. അതുകൊണ്ട് അത്ര ശ്രദ്ധ കൊടുത്തില്ല. സുധി ചേട്ടനും ഇതേക്കുറിച്ച് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗ ശേഷം ഡോക്ടറെ കാണാന്‍ പോയിരുന്നു. അന്നേരമാണ് കാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്ന് കരുതി പറയാതെ വെച്ചതായിരുന്നു. മാനേജര്‍ക്ക് ഇതെല്ലാം അറിയാം. അവരാണ് വീട്ടുകാരോട് പറഞ്ഞത്.

Renu Sudhi about her health
Photo Credit: Renu Sudhi / Instagram

അവര്‍ അറിഞ്ഞാല്‍ പിന്നെ ജോലിക്ക് വിടുമോ എന്ന കാര്യത്തില്‍ സംശയമായിരുന്നു. നേരത്തെ തന്നെ അത് എടുത്ത് കളഞ്ഞിരുന്നുവെങ്കില്‍ നന്നായേനെ എന്ന് തോന്നിയിരുന്നു. ചികിത്സയ്ക്കായി നല്ല പൈസ ആവശ്യമായി വരുമെന്ന് അറിയാമായിരുന്നു. അതൊക്കെ നോക്കിയാണ് സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയത്. എന്റെ അവസ്ഥ അങ്ങനെയായിരുന്നു. തുടക്കത്തില്‍ കുറഞ്ഞ പൈസയായിരുന്നു ഈടാക്കിയതെങ്കിലും പിന്നീട് മൂന്നിരട്ടിയായി വര്‍ധിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്. തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി രേണുവും എത്താറുണ്ടായിരുന്നു. സെലിബ്രിറ്റികളെല്ലാം ചെയ്യുന്ന കാര്യമാണ് ഞാനും ചെയ്തത്. എന്നിട്ടും എന്നെ മാത്രം എന്തിനാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്നായിരുന്നു രേണുവിന്റെ ചോദ്യം.

ഭർത്താവ് വീണ് പരിക്കേറ്റ് ആശുപത്രിയിൽ, സ്വത്തിന്റെ പവർ ഓഫ് അറ്റോണിക്ക് വേണ്ടി വഴക്കിട്ട് അമ്മയും സഹോദരനും; സുമ
ഭർത്താവ് വീണ് പരിക്കേറ്റ് ആശുപത്രിയിൽ, സ്വത്തിന്റെ പവർ ഓഫ് അറ്റോണിക്ക് വേണ്ടി വഴക്കിട്ട് അമ്മയും സഹോദരനും; സുമ

ഇന്ന് ആശുപത്രിയില്‍ പോയി പിക് ലൈന്‍ ഇട്ടു. കീമോ സ്റ്റാര്‍ട്ട് ചെയ്യും ഉടന്‍. വേദനയുണ്ട്, പ്രാര്‍ത്ഥിക്കണേയെന്നായിരുന്നു പുതിയ വീഡിയോയിലൂടെ രേണു പറഞ്ഞത്. ഉറപ്പായും കൂടെയുണ്ട്. പെട്ടെന്ന് തന്നെ ഓക്കെയായി വരട്ടെ. ദൈവം എപ്പോഴും കൂടെയുണ്ടാകും, കൈവിടില്ല. മനസിന് ധൈര്യം കൊടുക്കുക. പ്രാര്‍ത്ഥന കൂടെയുണ്ടാകും എന്നും. കുറേ കളിയിക്കിയിട്ടുണ്ട്, എന്നോട് ക്ഷമിക്കണം. അസുഖം മാറും.

ഭക്ഷണം നന്നായി കഴിക്കുക: കീമോതെറാപ്പി ചെയ്യുമ്പോൾ ഛർദ്ദി, രുചിക്കുറവ്, കഠിനമായ ക്ഷീണം എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കൂടയുള്ളവർ ശ്രദ്ധിക്കുക: രോഗിയുടെ കൂടെയുള്ളവർ അവരെ എപ്പോഴും ശ്രദ്ധിക്കുകയും അവർക്ക് നല്ല മാനസിക പിന്തുണ (ഉറപ്പ്) നൽകുകയും വേണം. പഴങ്ങൾ ധാരാളം കഴിക്കുക: പഴങ്ങൾ നന്നായി കഴിക്കണം. പ്രത്യേകിച്ച് അനാർ (മാതളനാരങ്ങ), മുസമ്പി, കിവി എന്നിവ വളരെ പ്രധാനമാണ്. ​പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക: ഡോക്ടർ സമ്മതിച്ചാൽ പോലും പഞ്ചസാര ഉപയോഗിക്കരുത്.

​ഒഴിവാക്കേണ്ട മറ്റ് ഭക്ഷണങ്ങൾ: ഉരുളക്കിഴങ്ങ്, കപ്പ (മരച്ചീനി) എന്നിവ കഴിക്കരുത്. മൈദ കൊണ്ടുള്ള വിഭവങ്ങൾ, ചിപ്സ്, പുറത്തുനിന്ന് വാങ്ങുന്ന ജ്യൂസുകൾ ഉൾപ്പെടെയുള്ള എല്ലാ ജങ്ക് ഫുഡുകളും (പുറത്തുനിന്നുള്ള ഭക്ഷണം) പൂർണ്ണമായി ഒഴിവാക്കുക. പ്രത്യേക ശ്രദ്ധയ്ക്ക്:
ഇത് എന്റെ സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ്. അതുകൊണ്ടാണ് ഈ ഉപദേശം ഞാൻ തിരികെ തരുന്നത്. ഇതൊരിക്കലും തള്ളിക്കളയരുത്. ടെൻഷനോ പേടിയോ ഒന്നും വേണ്ട, തീർച്ചയായും ആരോഗ്യത്തോടെ തിരിച്ചുവരും. ഈ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ വെക്കുമെന്നും ഈ മെസ്സേജ് കാണുമെന്നും വിശ്വസിക്കുന്നു എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X