പതിനൊന്ന് വയസ് തൊട്ട് ഞാൻ നോക്കിയ കുട്ടി, അവൻ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല, റിതപ്പന്റെ ചിരി മാഞ്ഞു; രേണു!
താൻ ഒരു ഗുരുതര രോഗാവസ്ഥയിലൂടെ കടന്ന് പോവുകയാണെന്ന് അറിഞ്ഞിട്ടും വളർത്ത് മകൻ കിച്ചു തന്നെയൊന്ന് കാണാൻ വന്നില്ലെന്ന സങ്കടത്തിൽ രേണു സുധി. വിവാദമുണ്ടാക്കാൻ വേണ്ടി പറയുന്നതല്ലെന്നും കിടപ്പിലായ ഒരാളല്ലേ ഒന്ന് കാണാൻ വരാമല്ലോയെന്നും രേണു തന്റെ പുതിയ വീഡിയോയിൽ സങ്കടം പങ്കുവെയ്ക്കവെ പറഞ്ഞു. താൻ അസുഖ ബാധിതയായശേഷം മകൻ റിതുലിന്റെ മുഖത്തെ ചിരിപോലും മാഞ്ഞ് പോയെന്നും അവനാണ് തന്റെ ഏറ്റവും വലിയ വേദനയെന്നും രേണു പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്... ശാരീരികമായി എനിക്ക് വളരെ അധികം ബുദ്ധിമുട്ടാണ്. എന്റെ മൈന്റ് സെറ്റ് കൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനെ ചാരിയെങ്കിലും ഇരിക്കുന്നത്. എനിക്ക് ഒട്ടും വയ്യ. നിങ്ങൾ പ്രാർത്ഥിച്ചില്ലെങ്കിലും എന്നെ ശപിക്കാതിരിക്കുക. എന്റെ കുഞ്ഞിനെ നിങ്ങൾ ഓർക്കണം. എനിക്ക് റിഥപ്പനുണ്ട്.

ഒരാഴ്ചയായി ആ കുഞ്ഞ് ചിരിച്ച് ഞാൻ കണ്ടിട്ടില്ല. അതിനെ ഓർത്ത് ഞാൻ ഓരോ നിമിഷവും ദുഖിക്കുകയാണ്. ഞാൻ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അറിയില്ല. പതിനൊന്ന് വയസ് തൊട്ട് ഞാൻ നോക്കിയൊരു കുട്ടിയുണ്ട്. അവൻ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. എന്റെ ഈ ചാനലിൽ കൂടി ഞാൻ ഇത് പറഞ്ഞാൽ വലിയ വിവാദമാകുമെന്ന് എനിക്ക് അറിയാം. വിവാദമാക്കാൻ വേണ്ടിയല്ല ഞാൻ ഇത് പറയുന്നത്. അവനോട് എനിക്ക് യാതൊരു കുഴപ്പവുമില്ല.
ക്ഷമിക്കുക. ആരും വിവാദമാക്കരുത്. എന്റെ റിതപ്പൻ എന്നെ അന്വേഷിക്കുന്നുണ്ട്. കിച്ചു വന്നോയന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചിരുന്നു. അവൻ ഇതുവരേയും വന്നിട്ടില്ല. നിങ്ങൾ അവൻ വന്നുവെന്ന തരത്തിൽ കണ്ട വാർത്ത ഫേക്കാണ്. എന്ത് തന്നെയാണെങ്കിലും കിടക്കയിൽ കിടക്കുന്ന ഒരാളെ കാണാൻ വരാമല്ലോ.
എന്നെ സ്നേഹിക്കുന്ന എത്രയോപേർ എവിടുന്നൊക്കെ എന്നെ കാണാൻ വന്നു. എനിക്ക് ഇൻഫക്ഷൻ വരും എന്നതുകൊണ്ട് മാസ്ക്കൊക്കെ വെച്ച് വന്ന് റൂമിന്റെ വാതിക്കൽ നിന്ന് കാണുകയും സംസാരിക്കുകയുമാണ് അവരെല്ലാം ചെയ്യാറുള്ളത്. എനിക്ക് ഒരുപാട് കൈത്താങ്ങ് ലഭിക്കുന്നുണ്ട്. ഞാൻ ഒന്ന് കരയുമ്പോൾ അമ്മയും പപ്പയും ചേച്ചിയുമെല്ലാം ഓടി വരും. അതുപോലെ മാനേജർ കരിഷ്മയും സഹായമായിയുണ്ട്.
എന്നെ സ്നേഹിക്കുന്നവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. അതിനിടയിൽ വാശി കയറി വിവാദങ്ങൾ സൃഷ്ടിക്കുന്നവരുമുണ്ട്. ആർക്കും കാൻസർ രോഗം വരരുതേ എന്നത് മാത്രമാണ് എന്റെ പ്രാർത്ഥന എന്നും രേണു പറഞ്ഞു. ജീവിത കഥ വീഡിയോയായി കിച്ചു പങ്കുവെച്ചിരുന്നു. അതിനുശേഷമാണ് അമ്മയും വളർത്ത് മകനും തമ്മിൽ അകന്നത്.

രേണു അച്ഛനെ വിവാഹം ചെയ്തശേഷവും താൻ പലപ്പോഴായി ഒറ്റപ്പെടലുകൾ അനുഭവിച്ചതായി കിച്ചു വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല രേണു സബ്സ്ക്രിപ്ഷൻ ആരംഭിച്ചതിനോടും ഗ്ലാമറസ് വീഡിയോ പോസ്റ്റ് ചെയ്യുന്നതിനോടും കിച്ചുവിന് യോജിപ്പുണ്ടായിരുന്നില്ല. പലപ്പോഴും ആ എതിർപ്പ് പരോക്ഷമായി കിച്ചു പറഞ്ഞിട്ടുമുണ്ട്. രേണുവിനും കുടുംബത്തിനും എതിരെ സംസാരിച്ചശേഷം ഒരിക്കൽ കിച്ചു കോട്ടയത്തെ സുധിലയത്തിൽ വന്നിരുന്നു.
അന്ന് അനിയൻ റിതുലിനൊപ്പം അൽപ്പം സമയം ചിലവഴിച്ചത് കിച്ചു വ്ലോഗായി പങ്കിടുകയും ചെയ്തിരുന്നു. ഇപ്പോൾ ക്ലോത്തിങ് ബിസിനസും വ്ലോഗിങും പഠനവും എല്ലാമായി കിച്ചു വളരെ ആക്ടീവാണ്. കിച്ചു വരും രേണു. അവന് കഴിഞ്ഞതൊക്കെ ഓർത്ത് വരാൻ ഉള്ള ഒരു വിഷമം കൊണ്ടായിരിക്കും രേണു. അവൻ വരും, രേണു വിഷമിക്കാതെ... കിച്ചു വന്നില്ലേൽ എന്താ... ഞങ്ങൾ എല്ലാം കൂടെ ഇല്ലേ.
അവൻ വരും. രേണു കൊടുത്ത സ്നേഹം അവന്റെ ഉള്ളിൽ കാണും. ചിലപ്പോൾ ഈ അവസ്ഥയിൽ കാണാനുള്ള വിഷമം കൊണ്ടായിരിക്കും വരാത്തത് എന്നിങ്ങനെയാണ് രേണുവിനെ ആശ്വസിപ്പിച്ച് ആളുകൾ കുറിച്ചത്.


Click it and Unblock the Notifications


