സുധിയുടെ പേര് ഞാനെന്തിന് മാറ്റണം! മാര്യേജ് സര്‍ട്ടിഫിക്കറ്റ് കാണിച്ച് രേണു! പൊടിക്ക് അടങ്ങാന്‍ ഉപദേശം

ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവാണ് രേണു. ഭര്‍ത്താവിന്റെ വിയോഗത്തിന് പിന്നാലെയായാണ് അവര്‍ അഭിനയ മേഖലയിലേക്ക് എത്തിയത്. കുട്ടിക്കാലം മുതലേ അഭിനയം ഇഷ്ടമായിരുന്നു. അന്ന് അവരങ്ങള്‍ ലഭിച്ചുവെങ്കിലും അതൊന്നും ഉപയോഗിച്ചിരുന്നില്ല. ജീവിക്കാന്‍ ജോലിയും, വരുമാനവും കൂടിയേ തീരൂ എന്നായപ്പോഴാണ് രേണു ഈ മേഖലയിലേക്ക് കടന്നുവരുന്നത്. അഭിനയം പഠിച്ച് വരുന്നതേയുള്ളൂ. എല്ലാം തികഞ്ഞ അഭിനേതാവാണ് എന്നൊന്നും പറയുന്നില്ലെന്നും രേണു വ്യക്തമാക്കിയിരുന്നു. വ്യക്തി ജീവിതത്തെക്കുറിച്ചും, കരിയറിനെക്കുറിച്ചും വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് രേണു ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

ഒരുപാട് വിവാദങ്ങളൊക്കെ എനിക്ക് ചുറ്റും നടക്കുന്നുണ്ട്. അതിനോട് പ്രതികരിക്കാനോ, മറുപടി പറയാനോ ഉള്ള സമയമില്ല എനിക്കിപ്പോള്‍. അങ്ങനെയൊരു കാര്യത്തിന് വേണ്ടി വന്നതല്ല. രേണു മാത്രം മതി, സുധി മാറ്റ് എന്നാണ് കുറേപേരുടെ ആവശ്യം. എന്റെ ഭര്‍ത്താവാണ് സുധിച്ചേട്ടന്‍. ഇതാണ് എന്റെ ഒറിജിനല്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ്. സ്‌പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു ഞങ്ങളുടെ വിവാഹം. രേഷ്മ പി തങ്കച്ചന്‍ എന്നാണ് ഇതിലുള്ളത്. അതാണെന്റെ ഒറിജിനല്‍ പേര്. അപ്പോള്‍ എന്തുകൊണ്ടും എനിക്ക് സുധിച്ചേട്ടന്റെ പേര് പറയാനുള്ള അധികാരമുണ്ട്. ഇപ്പോഴും സുധിച്ചേട്ടന്റെ ഭാര്യ തന്നെയാണ് ഞാന്‍. അദ്ദേഹത്തിന്റെ ഭാര്യയായിരിക്കുന്നിടത്തോളം എനിക്ക് ആ പേര് പറയാം. ആ പേര് മാറ്റ് എന്ന് പറഞ്ഞ് എന്നെ ഭരിക്കാന്‍ വരണ്ട നിങ്ങള്‍ പൊടിക്ക് അടങ്ങ് എന്നായിരുന്നു രേണു പറഞ്ഞത്.

Renu Sudhi latest video
Photo Credit: Renu Sudhi / Instagram

പല്ലി എന്നുള്ള വിളിയും, മറ്റ് അപരാധങ്ങളുമൊക്കെ ഞാന്‍ നേരിടുന്നുണ്ട്. അതിനൊന്നും മറുപടി തരുന്നില്ല. എന്ന് കരുതി എന്തും വന്ന് പറയാമെന്ന് കരുതരുത്. ഇതൊക്കെ വീട്ടിലുള്ളവരെ പോയി വിളിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ രേണു പറഞ്ഞത്. എന്നെ കൊന്ന് കളയും എന്നുളള്ള ഭീഷണി വരെ വരുന്നുണ്ട്. ഇങ്ങനെ പബ്ലിക്കായി ഭീഷണിപ്പെടുത്തിയാല്‍ അത് കേസാവുമെന്നും, ഏത് ഫേക്കാണെങ്കിലും കണ്ടെത്തും എന്നുള്ള വിവരമൊന്നും അറിയില്ലേ എന്നായിരുന്നു രേണു ചോദിച്ചത്. എന്തിനാണ് നിങ്ങളിങ്ങനെയൊക്കെ പറയുന്നത്, ഞാന്‍ നിങ്ങളാരെയും ബുദ്ധുമുട്ടിക്കാനോ, നിങ്ങളുടെ വീട്ടിലോ ഒന്നും വരുന്നില്ലല്ലോ എന്നും അവര്‍ ചോദിച്ചിരുന്നു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X