കുഞ്ഞിന് അമ്മയെ അടുത്ത് കിട്ടിയത് ഇപ്പോഴാണ്; പ്രഹസനമായി തോന്നാം, ഉള്ള് നീറി പുറമെ ചിരിക്കുന്ന അമ്മയുടെ അവസ്ഥ!

ആദ്യ കീമോയ്ക്കുശേഷം രേണു സുധിയുടെ ശാരീരികാവസ്ഥ വളരെ പരിതാപകരമായിരുന്നു. അതിനാൽ തന്നെ ഛർദ്ദിയും അവശതകളും കൂടിയതിനാൽ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കീമോയുടെ മരുന്ന് നൽകുന്ന ക്ഷീണവും അവശതയും ശരീരത്തിന് താങ്ങാൻ കഴിയുന്നില്ലെന്ന് രേണു തന്നെ വ്ലോ​ഗിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഐസിയുവിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയെന്ന് അറിയിച്ചുള്ള റീൽ പങ്കിട്ടിരിക്കുകയാണ് രേണു.

എന്റെ മകളാണെന്ന് പറയരുത്! പട്ടിയെപ്പോലെയാണ് നോക്കിയത്! അമ്മ ചെയ്തതിനെക്കുറിച്ച് തന്‍വി
എന്റെ മകളാണെന്ന് പറയരുത്! പട്ടിയെപ്പോലെയാണ് നോക്കിയത്! അമ്മ ചെയ്തതിനെക്കുറിച്ച് തന്‍വി

മകൻ റിതുലും ഒപ്പമുണ്ട്. തന്റെ രണ്ടാമത്തെ കീമോ തെറാപ്പി ഈ വരുന്ന ഒമ്പതാം തിയ്യതിയാണെന്നും എല്ലാവരുടേയും പ്രാർത്ഥനകൾ ഉണ്ടാവണമെന്നും രേണു കുറിച്ചു. ആദ്യ കീമോയ്ക്കുശേഷം രേണു മുടി പൂർണ്ണമായും മുറിച്ചിരുന്നു. അതിനാൽ തന്നെ രേണുവിന്റെ പുതിയ രൂപം കാണുന്നത് ആരാധകർക്കും വേദനയുള്ള കാര്യമാണ്.

Renu Sudhi

മകനൊപ്പമുള്ള വീഡിയോയ്ക്ക് പതിവുപോലെ പോസിറ്റീവും നെ​ഗറ്റീവുമായ കമന്റുകളുണ്ട്. അസുഖം വന്നശേഷമാണ് രേണു മകനെ യഥാർത്ഥത്തിൽ സ്നേഹിച്ച് തുടങ്ങിയതെന്നും ആ കുഞ്ഞ് അമ്മയുടെ സ്നേഹവും സാമീപ്യവും അനുഭവിച്ച് തുടങ്ങിയതെന്നും ചിലർ കുറിച്ചു. ഇപ്പോൾ എങ്കിലും ആ കൊച്ചിന്റെ കൂടെ കണ്ടല്ലോ സന്തോഷം, അസുഖം വന്നപ്പോൾ ആ കുഞ്ഞിന് ഒരുമ്മ കിട്ടി.

എന്തെങ്കിലും പ്രശ്നം വന്നാൽ കാമറയും ഫ്രണ്ട്സും ഫാൻ‌സും ഒന്നും കൂടെ കാണില്ല. ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ, മരുന്ന് വാങ്ങാൻ ക്ഷമയോടെ കാത്തുനിൽക്കാൻ സ്നേഹം തരാൻ എല്ലാം സ്വന്തം കൂടെ പിറപ്പും മക്കളും അച്ഛനും അമ്മയുമൊക്കെയേ കാണു. ഇപ്പോൾ നിങ്ങൾ സോഷ്യൽ മീഡിയയിൽ എത്ര മര്യാദയോടെ പെരുമാറുന്നു, സംസാരിക്കുന്നു.

പൊന്നുപോലെയാണ് എന്നെ നോക്കിയത്! അടുക്കളയില്‍ പോലും കയറ്റത്തില്ല! അഹാനയ്ക്ക് മറുപടിയുമായി തന്‍വി
പൊന്നുപോലെയാണ് എന്നെ നോക്കിയത്! അടുക്കളയില്‍ പോലും കയറ്റത്തില്ല! അഹാനയ്ക്ക് മറുപടിയുമായി തന്‍വി

ഇതേ ഭാവം അസുഖം വരുന്നതിന് മുമ്പ് നിങ്ങൾ ചെയ്ത വീഡിയോകളിൽ കാണിച്ചിരുന്നുവെങ്കിൽ എത്ര നന്നായേനെ. അനാവശ്യ തെറി വിളികൾ ഒന്നും കേൾക്കേണ്ടി വരില്ലായിരുന്നു എന്നായിരുന്നു രേണുവിനെ വിമർശിച്ചവർ കുറിച്ചത്. കഠിനമായ വേദനകൾക്കിടയിലും മോന്റെ മുന്നിൽ രേണു ചിരിച്ചു നിൽക്കുന്നുണ്ടല്ലോ, ചില മക്കൾക്കൊക്കെ ഇതൊരു പ്രഹസനമായി തോന്നാം.

പക്ഷെ ഉള്ളിൽ നീറി കൊണ്ട് പുറമെ ചിരിക്കുന്ന ഒരമ്മയുടെ അവസ്ഥ ആ അമ്മയ്ക്കെ അറിയൂ, എല്ലാം ഭേദമായി ഉടനെ തിരികെ എത്തും. കേരളം മുഴുവൻ പ്രാർത്ഥിക്കുന്നു, മനസിന് ബലം നൽകൂ. ദൈവം അനുഗ്രഹിക്കട്ടെ, രേണു... എല്ലാം ഭേദമാവുട്ടോ ഇന്നും അമ്പലത്തിൽ പോയിരുന്നു. രേണുവിന് വേണ്ടിയും പ്രത്യേകം പ്രാർത്ഥിച്ചിട്ടുണ്ട്. കുടുംബത്തേയും വീട്ടുകാരെയും നോക്കി വീട്ടിൽ ഇരുന്നെങ്കിൽ പൈസ കിട്ടില്ല.

Renu Sudhi

പറയുന്നവർക്ക് എന്തും പറയാം. അങ്ങനെ ജീവിച്ച് കൊണ്ടിരുന്നപ്പോഴും കുടുംബത്തെ ചേർത്ത് പിടിച്ചിരുന്നു. രേണു പെട്ടന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം എല്ലാർക്കും എന്നിങ്ങനെയാണ് രേണുവിനെ പിന്തുണയ്ക്കുന്നവർ കുറിച്ചത്. കീമോയ്ക്കുശേഷം രേണുവിന് എല്ലാത്തിനും പരസ​ഹായം ആവശ്യമാണ്. ചേച്ചി രമ്യയാണ് ജോലി പോലും രാജിവെച്ച് രേണുവിനൊപ്പം രാവും പകലും നിഴൽ പോലെ നിൽക്കുന്നത്.

അമ്മയുടേയും മറ്റ് കുടുംബാം​ഗങ്ങളുടേയും സങ്കടം അടക്കിപിടിച്ചുള്ള മകൻ റിതുലിന്റേയും മുഖം കാണുന്നതാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതെന്ന് രേണു പറ‍ഞ്ഞിരുന്നു. കാൻസർ നൽകുന്ന വേദനയെക്കാൾ കഠിനമാണ് അതെന്നാണ് പറഞ്ഞത്. രോ​ഗശയ്യയിലായിരിക്കുമ്പോഴും നിരന്തരം വ്ലോ​ഗുകൾ രേണു പങ്കിടുന്നുണ്ട്. ചികിത്സിക്കാനുള്ള പണം താരം ഇത്തരം വ്ലോ​ഗിലൂടെയാണ് സമ്പാദിക്കുന്നത്.

ഒടിടി പ്രേക്ഷകർക്ക് ആവേശരാത്രി; ഇന്ന് അർദ്ധരാത്രി എത്തുന്ന പുതിയ സിനിമകൾ ഇവയാണ്
ഒടിടി പ്രേക്ഷകർക്ക് ആവേശരാത്രി; ഇന്ന് അർദ്ധരാത്രി എത്തുന്ന പുതിയ സിനിമകൾ ഇവയാണ്

കൂടാതെ പരിചയക്കാരും സുഹൃത്തുക്കളും ആരാധകരും ചെറിയ ചെറിയ തുക വീതം രേണുവിന് സ്നേഹത്തോടെ നൽകുന്നുമുണ്ട്. കഴിഞ്ഞ ദിവസം മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ ഒരു എസി രേണുവിന്റെ മുറിയിലേക്ക് വാങ്ങി നൽകിയത് വാർത്തയായിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X