ദിവ്യമായി ഉണ്ടാകില്ലല്ലോ, ഞാൻ അബോർഷനാക്കണമെങ്കിൽ അത് പീഡനമായിരിക്കുമല്ലോ: രൂക്ഷമായി പ്രതികരിച്ച് രേണു
തന്നെക്കുറിച്ച് വരുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രതികരിച്ച് രേണു സുധി. രേണു അബോർഷൻ ചെയ്തു എന്ന് ഹനാൻ ആരോപിക്കുന്ന പഴയ ശബ്ദരേഖ വീണ്ടും പ്രചരിക്കുന്നുണ്ടെന്നും സത്യമുണ്ടെങ്കിൽ തെളിയിക്കെന്നും രേണു വെല്ലുവിളിച്ചു.
ഹനാൻ പറഞ്ഞ കഥകൾ വീണ്ടും വോയിസായി പോകുന്നുണ്ട്. പലരും അതിടുന്നുണ്ട്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ലോകത്തിൽ ഞാൻ മാത്രമാണോ അങ്ങനെ ചെയ്ത പെണ്ണ്. പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്. അല്ലാത്തവരോടൊക്കെ അവൾ ചാടുന്നുണ്ടല്ലോ ഇത് സത്യമാണോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്.
നിനക്കൊക്കെ എന്തിന്റെ കേടാണ്. നാണമാകുന്നില്ലേ പിന്നെയും കുത്തിപ്പൊക്കെ എന്നെക്കുറിച്ച് ഇങ്ങനെ സംസാരിക്കാൻ. എന്തായാലും ദിവ്യമായി ഉണ്ടാകില്ലല്ലോ. അതിന്റെ ഉത്തരവാദിയെ നിങ്ങൾ കൊണ്ട് വാ. എന്നിട്ട് നിങ്ങൾ ബാക്കി കാര്യം ചെയ്യ്. അല്ലാതെ എനിക്കിപ്പോൾ എന്താണ് പറയാൻ പറ്റുക. ഞാനിതേക്കുറിച്ച് പ്രതികരിക്കാതിരിക്കുകയായിരുന്നു. കാരണം ഹനാൻ എന്റെ സുഹൃത്തായിരുന്നു. പുള്ളിക്കാരി എങ്ങനെയാണ് ഇങ്ങനെ തിരിഞ്ഞതെന്ന് എനിക്കറിയില്ല. ഇപ്പോൾ അവരെന്റെ കൂട്ടുകാരിയല്ല. എന്നെപ്പറ്റി അനാവശ്യം പറഞ്ഞാൽ അവരെന്റെ കൂട്ടുകാരിയല്ല.

എന്താണ് അടിസ്ഥാനമെന്നറിയാതെ വെറുതെ എന്നെ ക്രൂശിക്കുന്നവരോട് പറയുകയാണ് ഞാൻ. വേറെ ചിലർ പറയുന്നത് സുധി ചേട്ടനുള്ളപ്പോൾ ഞാൻ വേറൊരാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചെന്നാണ്. സ്വന്തം വീട്ടിലെ കാര്യമന്വേഷിക്കാതെ രേണു സുധി എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്നു. നാണവും മാനവുമില്ലേ. ഹനാൻ പറയുന്നത് 22 കാരനാണെന്നാണ്. എങ്കിൽ അവനെ കൊണ്ട് വരട്ടെ. ആണില്ലാതെ പെണ്ണ് ഗർഭിണിയാകില്ലല്ലോ. ഞാൻ അബോർഷനാക്കണമെങ്കിൽ പീഡനമായിരിക്കുമല്ലോ. ഇനി ഇതേക്കുറിച്ച് പറഞ്ഞാൽ നീയൊക്കെ ഉത്തരവാദികളെ കൊണ്ട് വായെന്നും രേണു സുധി പറഞ്ഞു.


Click it and Unblock the Notifications















