സുധി ചേട്ടൻ മരിച്ചപ്പോൾ ഞാൻ ഫെെവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിച്ചെന്ന്! അന്ന് ശരിക്കുമുണ്ടായത്: രേണു സുധി
തനിക്ക് നേരെ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ പ്രതികരിച്ച് രേണു സുധി. ഭർത്താവ് കൊല്ലം സുധി മരിച്ചപ്പോൾ താൻ ഫെെവ് സ്റ്റാർ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് രേണു പറയുന്നു. 'എന്റെ മനുഷ്യരേ നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്. സുധി ചേട്ടൻ മരിച്ച് കിടന്നപ്പോൾ ഞാൻ ഫെെവ് സ്റ്റാർ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചെന്നോ. നിങ്ങൾക്ക് നാണമാകുന്നില്ലേ. എന്തൊക്കെയാണ് ഈ പറയുന്നത്. സുധി ചേട്ടൻ മരിച്ച ശേഷം അടക്കുന്നതിന്റെ വെെകീട്ട് കിച്ചു ഫുഡ് തന്നപ്പോഴാണ് ഞാൻ കുറച്ച് കഴിച്ചത്. മരണ വിവരം അറിഞ്ഞപ്പോൾ തൊട്ട് ഞാൻ പച്ചവെള്ളം കുടിച്ചിട്ടില്ല'
'ഞാൻ സുധി ചേട്ടന്റെ മൃതദേഹം കൊണ്ട് വരാൻ പോയിട്ടില്ലല്ലോ. മൃതദേഹം വീട്ടിൽ കൊണ്ട് വന്ന ശേഷമാണ് ഞാൻ കാണുന്നത്. അറിയാത്ത കാര്യം സംസാരിക്കരുത്. ഞാനവിടെ തളർന്ന് കിടക്കുകയായിരുന്നു. സുധി ചേട്ടന്റെ മൃതദേഹം കൊണ്ട് വരാൻ ഞാൻ പോയിട്ടില്ല. നിങ്ങൾക്ക് നാണമാകുന്നില്ലേ ഇങ്ങനെ കള്ളത്തരം പറയാൻ. പിന്നെ ഞാനെങ്ങനെയാണ് ഫെെവ് സ്റ്റാർ കടയിൽ പോയി ഭക്ഷണം കഴിക്കുന്നത്. സത്യം അറിഞ്ഞിട്ട് വേണം നിങ്ങൾ സംസാരിക്കാൻ' എന്ന് രേണു സുധി പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം.

നിലവിലെ വിവാദങ്ങളിൽ രേണു സുധിയെ അനുകൂലിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. രേണു സുധിക്ക് നേരെ ഉള്ള സൈബർ അക്രമം അവസാനിപ്പിക്കുക.അവരൊരു പാവം ആണ്. അവർ കരഞ്ഞുകൊണ്ട് ചെയ്ത വീഡിയോ എൻ്റെ മനസ്സ് ഉലച്ചു. ഈ വിഡിയോ ചെയ്യുന്ന ആളുകൾ അവർക്ക് വീട്ടിലേക്ക് ഉള്ള സാധനം മേടിച്ച് കൊടുക്കുമോ? അവർ ആരെയും ഉപദ്രവിക്കാതെ ജീവിക്കുന്നു.
പിന്നെ ഇവിടുത്തെ കൊറെ യൂട്യൂബോളികൾ അവരെ വിറ്റു ആ കാശിന് ചോറ് തിന്നുന്നു. നാണം ഇല്ലേ ഇവർക്ക് ?? ഈ യൂട്യൂബോളികൾക്ക് തടയിടാതെ ഇവിടുത്തെ പെണ്ണുങ്ങളുടെ കണ്ണീർ തീരില്ല എന്നാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.


Click it and Unblock the Notifications















