എന്റെ വീട്ടുകാർ കിച്ചുവിനെ നൂറ് വട്ടം വിളിച്ചു, ഞാൻ വിളിച്ചില്ല; അവന്റെ ഇഷ്ടം പോലെ ചെയ്യട്ടെ: രേണു സുധി
കിച്ചു തന്നെ പരോക്ഷമായി തള്ളിപ്പറഞ്ഞതിന്റെ വിഷമത്തിലായിരുന്നു കുറച്ച് ദിവസങ്ങളിൽ രേണു സുധി. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ വിഷമം മറികടന്ന് തന്റെ തിരക്കുകളിലേക്ക് രേണു സുധി തിരിഞ്ഞു. ഇപ്പോഴിതാ കിച്ചുവിനെക്കുറിച്ച് സംസാരിക്കുകയാണ് രേണു സുധി.
ഒരു വ്യക്തി മാറി സംസാരിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവരങ്ങനെ ചെയ്യും. പിന്നെ അവരെ വിളിച്ച് ചോദിക്കേണ്ട കാര്യം ഇല്ല. ഞാനവനെ വിളിച്ചിട്ടില്ല. അവന്റെ വീഡിയോകൾക്ക് ലെെക്ക് ചെയ്യാറുണ്ട്. കമന്റിടാറില്ല. എന്റെ വീട്ടുകാർ നൂറ് തവണ വിളിച്ചിട്ടും അവൻ എടുത്തിട്ടില്ല.
ഞാൻ വിളിച്ചാലും എടുക്കും എന്നെനിക്ക് തോന്നുന്നില്ല. ഞാനായിട്ട് ആരോടും പിണങ്ങിപ്പോയിട്ടില്ല. ഇന്നും കിച്ചു അമ്മേയെന്ന് വിളിച്ചാൽ എന്തോയെന്ന് വിളി കേൾക്കാനുള്ള മനസെനിക്കുണ്ട്. ഞാനങ്ങനെയൊരു വ്യക്തിയാണെന്ന് രേണു സുധി പറയുന്നു. കിച്ചുവിന്റെ മൂന്നാനമ്മയാണ് ഞാൻ. എന്ത് കാര്യമാണെങ്കിലും എനിക്കൊരിക്കലും മക്കളെ തള്ളിക്കളയാൻ പറ്റില്ല. ഞാനൊരിക്കലും തള്ളിപ്പറഞ്ഞിട്ടുമില്ല. പ്രായപൂർത്തിയായ കുട്ടിയായതിനാൽ അവൻ അവന്റെ ഇഷ്ടപ്രകാരം ചെയ്യട്ടെയെന്നും രേണു സുധി പറഞ്ഞു.



Click it and Unblock the Notifications














