കഠിനമായ വേദന, മുഖത്തും ശരീരത്തിലും പാടുകൾ; രേണുവിന് ലഭിക്കുന്നത് നൂതന ചികിത്സ, എന്താണ് പിക് ലൈൻ?
മുൻ ബിഗ് ബോസ് താരവും അഭിനേത്രിയുമായ രേണു സുധിയുടെ അർബുദം മാറ്റാനുള്ള ചികിത്സകൾ ആരംഭിച്ച് കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലാണ് താരം ചികിത്സ തേടുന്നത്. കീമോ ആരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ശരീരത്തിൽ പിക് ലൈൻ ഇട്ടതായി രേണു അറിയിച്ചിരുന്നു. നമസ്കാരം ശരീരത്തിൽ പിക് ലൈൻ ഇട്ടതിന് നല്ല വേദനയുണ്ട്. വീട്ടിൽ ഞാൻ തിരിച്ചെത്തി. മുഖത്തൊക്കെ പാടുകൾ വന്ന് തുടങ്ങി. ശരീരത്തിലുമുണ്ട്. ഭയങ്കര വേദനയുണ്ട്.
വേദനയുമായി കിടക്കയിൽ കിടക്കുമ്പോൾ ഞാൻ പാട്ട് പാടി ആശ്വസിക്കാറുണ്ട്. ആ പാട്ട് നിങ്ങളിൽ പലർക്കും അറിയുമായിരിക്കും. എങ്കിലും ഞാൻ എന്റെ രീതിയിൽ ഒന്ന് പാടുകയാണ് എന്ന് പറഞ്ഞാണ് രേണുവിന്റെ പുതിയ വീഡിയോ. പാട്ട് പാടിയശേഷം എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം.

ഞാനും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. പിക് ലൈൻ ഇട്ടയിടത്ത് ചെറുതായി ബ്ലീഡിങുണ്ട്. വേദനയാണ് എന്നും രേണു പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും രേണുവിന് നൂതന ചികിത്സയാണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. രേണുവിന്റെ പുതിയ വീഡിയോ വൈറലായതിന് പിന്നാലെ എന്താണ് പിക് ലൈൻ എന്ന സംശയം പ്രേക്ഷകരിൽ ഉയർന്നു.
കഴിഞ്ഞ ദിവസം മുതൽ രേണു ചികിത്സയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പിക് ലൈനിനെ കുറിച്ച് പറഞ്ഞിരുന്നു. കീമോയ്ക്കുള്ള നൂതനമായ ചികിത്സ രീതിയാണ് ഇത്. കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ ആദ്യമായിട്ടാണത്രെ ഒരു രോഗിക്ക് കീമോ ചെയ്യുന്നതിന് മുന്നോടിയായി പിക് ലൈൻ ചികിത്സാരീതി ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കീമോതെറാപ്പിയോ മറ്റ് ചികിത്സകളോ നൽകാൻ ഒരു PICC (പെരിഫറലി ഇൻസേർട്ട് ചെയ്ത സെൻട്രൽ കത്തീറ്റർ) ലൈൻ ഉപയോഗിക്കുന്നു. PICC ലൈൻ എന്നത് നീളമുള്ളതും നേർത്തതും പൊള്ളയായതും വഴക്കമുള്ളതുമായ ഒരു ട്യൂബാണ്. ഒരു നഴ്‌സോ ഡോക്ടറോ ഇത് കൈമുട്ടിന്റെ വളവിന് മുകളിലുള്ള കൈയുടെ വലിയ സിരകളിൽ ഒന്നിലേക്ക് തിരുകും. തുടർന്ന് അവർ അത് സിരയിലൂടെ ത്രെഡ് ചെയ്യും.
അഗ്രം ഹൃദയത്തിന് തൊട്ടുമുകളിലുള്ള ഒരു വലിയ സിരയിൽ എത്തുന്നതുവരെ. ചിലപ്പോൾ PICC ലൈൻ 2 അല്ലെങ്കിൽ 3 നേർത്ത ട്യൂബുകൾ കൊണ്ട് നിർമ്മിച്ചതാണ്. ഇവ ശരീരത്തിനുള്ളിൽ 1 ട്യൂബായി ബന്ധിപ്പിച്ച് ശരീരത്തിന് പുറത്ത് 2 അല്ലെങ്കിൽ 3 വരികളായി വിഭജിക്കുന്നു. ഇത് ഒരേ സമയം വ്യത്യസ്ത ചികിത്സകൾ നടത്താൻ സഹായിക്കും. ഓരോ വരിയും സാധാരണയായി ഒരു പ്രത്യേക തൊപ്പി അല്ലെങ്കിൽ ബങ്ക് ഉപയോഗിച്ച് അടച്ചിരിക്കും.

ലൈൻ ഉപയോഗിക്കാത്തപ്പോൾ അടച്ചുവയ്ക്കാൻ ഒരു ക്ലാമ്പ് ഉണ്ടായിരിക്കും. കീമോതെറാപ്പി മരുന്നുകൾ, ഐവി ദ്രാവകങ്ങൾ, ആന്റിബയോട്ടിക്കുകൾ, രക്തപരിശോധനകൾ എന്നിവയ്ക്കായി ഇത് ഉപയോഗിക്കുന്നു. PICC ലൈൻ ആവർത്തിച്ച് സൂചി കുത്തേണ്ട ബുദ്ധിമുട്ട് കുറയ്ക്കും. കീമോ മരുന്നുകൾ ചെറിയ സിരകളെ കേടുവരുത്തുന്നത് ഒഴിവാക്കുന്നു.
രക്തം എടുക്കാനും മരുന്ന് നൽകാനും എളുപ്പമാക്കും. ദീർഘകാല ചികിത്സയ്ക്കും അനുയോജ്യമാണ്. കീമോ ആരംഭിക്കുന്ന രോഗികൾക്ക് PICC ലൈൻ പലപ്പോഴും ചികിത്സ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരിൽ തനിക്കുള്ള വിശ്വാസം കൊണ്ടാണ് താൻ അവിടെ തന്നെ ചികിത്സ ആരംഭിച്ചത് എന്നാണ് രേണു സുധി പറഞ്ഞത്.
നിരവധി പേരാണ് രേണുവിനെ ആശ്വസിപ്പിച്ചും പ്രാർത്ഥനകൾ നേർന്നും എത്തിയത്. ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല. രേണുവിന്റെ പാട്ടുകേട്ട് സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി, രേണു പോസിറ്റീവായി മാത്രം ചിന്തിക്കു. എല്ലാം ശരിയാകും എന്നിങ്ങനെ നീളുന്നു കമന്റുകൾ.


Click it and Unblock the Notifications


