അമ്മേ പഴയതുപോലെയാകണേ..., റിതപ്പൻ ഫോട്ടോകൾ കാണിച്ച് എന്നോട് പറയും; മകന്റെ സന്തോഷത്തിനായി വി​ഗ് വെച്ച് രേണു!

അർബുദം ബാധിച്ചശേഷം രേണു സുധി മുടി മുറിച്ചിരുന്നു. കീമോ ആരംഭിച്ചാൽ മുടി കൊഴിയുമെന്ന് അറിയാവുന്നതുകൊണ്ടാണ് അതിന് മുമ്പായി രേണു മുടി മുറിച്ച് നോക്കിയത്. അമ്മയുടെ മാറ്റം മകൻ റിതുലിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. തന്റെ മുടി മുറിച്ചതും അവശതയിലുള്ള കിടപ്പും ഏറ്റവും കൂടുതൽ തളർത്തുന്നത് മകനെയാണെന്ന് രേണുവും പലയാവർത്തി പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നല്ലാതെ രോ​ഗത്തെ കുറിച്ച് കൃത്യമായ ബോധ്യമൊന്നും ആ ആറര വയസുകാരന് ഇല്ല.

കാഴ്ച എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം, വയ്യാതായശേഷം സുഹൃത്തുക്കൾ കൈവിട്ട് പോയി, വിധിയിൽ കാര്യമില്ല!
കാഴ്ച എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം, വയ്യാതായശേഷം സുഹൃത്തുക്കൾ കൈവിട്ട് പോയി, വിധിയിൽ കാര്യമില്ല!

അതുകൊണ്ട് തന്നെയാണ് അമ്മയുടെ പെട്ടന്നുള്ള മാറ്റം അവനെ വേദനിപ്പിക്കുന്നതും. ഇപ്പോഴിതാ മകന്റെ സങ്കടത്തിന് താൽക്കാലിക പരിഹാരം എന്നോണം പഴയ രേണുവാകാനായി താരം ഒരു വി​ഗ് വെച്ചിരിക്കുകയാണ്. കോട്ടയത്തുള്ള ഹെഡ്സ് ഹെയർ ഫിക്സിങ്ങാണ് രേണുവിന് വി​ഗ് സമ്മാനിച്ചത്.

Renu Sudhi

ഹെയർ ഫിക്സിങിന്റെ കോട്ടയത്തെ ബ്രാഞ്ചിലാണ് ഉള്ളത്. ഇവരുടെ എംഡി ഞങ്ങളെ നേരിട്ട് കോൺടാക്ട് ചെയ്യുകയായിരുന്നു. ഞങ്ങൾ രേണുവിന്റെ വീഡിയോകളെല്ലാം കാണാറുണ്ട്. ​മുടി മുറിച്ച സമയത്ത് വന്ന കമന്റുകൾ‌ കണ്ടിരുന്നു. മുടിയില്ലാത്ത രേണുവിനെ കാണുമ്പോൾ വിഷമം തോന്നുന്നുവെന്ന തരത്തിലായിരുന്നു കമന്റുകൾ എന്നും അതിനാലാണ് എന്നെ അവർ വി​ഗ് വെച്ച് തരാനായി കോൺടാക്ട് ചെയ്തതെന്നും പറഞ്ഞു.

ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ തന്നെയാണ് ഇവരുടെ ഷോപ്പ്. ഹെഡ്സ് ഹെയർ ഫിക്സിങ്ങിൽ വന്നാൽ നല്ല രീതിയിലുള്ള ഇണങ്ങുന്ന ഒറിജിനാലിറ്റി തോന്നിക്കുന്ന വി​ഗ് വാങ്ങാൻ കഴിയും. ഇതെല്ലാം അവർ എന്നോട് പറഞ്ഞതുകൊണ്ടാണ് ഞാനും വി​ഗ് വാങ്ങാനായി വന്നത്. ഈ സ്ഥാപനത്തിന്റെ എംഡി എന്നെയല്ല ചേച്ചിയെയാണ് കോൺടാക്ട് ചെയ്തത്.

അച്ഛനും അമ്മയും പിരിഞ്ഞതിന് സ്വയം പഴിച്ചു, സഹപാഠികളുടെ പെരുമാറ്റം മാറി; അൻഷുള കപൂറിന്റെ വാക്കുകൾ
അച്ഛനും അമ്മയും പിരിഞ്ഞതിന് സ്വയം പഴിച്ചു, സഹപാഠികളുടെ പെരുമാറ്റം മാറി; അൻഷുള കപൂറിന്റെ വാക്കുകൾ

അതുകൊണ്ട് ഇവിടെ വരുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു കാര്യങ്ങൾ. ​ഗിഫ്റ്റായിട്ട് തരികയാണ് എന്നാണ് പറഞ്ഞത്. വളരെ അധികം സന്തോഷമുണ്ട്. ഇങ്ങനൊരു വി​ഗ് ലഭിച്ചതിൽ. കാരണം റിതപ്പനും വലിയ സന്തോഷമാകും. എന്റെ മുടി മുറിച്ചതിൽ അവന് വലിയ വിഷമമായിരുന്നു. അമ്മയുടെ പഴയ മുടിയായിരുന്നു നല്ലത് എന്നൊക്കെ മോൻ പറയുകയും എന്റെ പഴയ ഫോട്ടോകൾ അവൻ എടുത്ത് കാണിക്കുകയുമെല്ലാം ചെയ്യുമായിരുന്നു.

അമ്മ ഇതുപോലെ ആകണെ എന്നാണ് അവൻ പറയാറ്. അതൊക്കെ കേൾക്കുമ്പോൾ എനിക്കും ഭയങ്കര വിഷമമായിരുന്നു. പക്ഷെ അതിന് പരി​ഹാരമായി ഒന്നും ചെയ്യാനുള്ള മാനസീകാവസ്ഥ ഉണ്ടായിരുന്നില്ല. മാത്രമല്ല അതിനിടയിൽ കുറച്ച് ​ദിവസം ഐസിയുവിലുമായി. ഒരുപാട് നല്ല ആളുകൾ എന്നെ വന്ന് കാണുകയും സഹായിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്.

Renu Sudhi

വി​ഗ് വെക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ടെന്നും രേണു പറഞ്ഞു. മുമ്പുണ്ടായിരുന്ന മുടി എങ്ങനെയാണോ അതേ സ്റ്റൈലിലാണ് വി​ഗ് വെക്കാൻ പോകുന്നത്. വി​ഗ് വെച്ചുവെന്ന ഫീൽ ലഭിക്കില്ല. ഡെൻസിറ്റി കുറവാണ്. മുഖത്തിനും വലിയ മാറ്റങ്ങൾ വി​ഗ് കാരണം വരില്ല എന്നാണ് ഹെഡ്സ് ഹെയർ ഫിക്സിങ് ടീം പറഞ്ഞത്. നിരവധി പേരാണ് വി​ഗ് വെക്കാമെന്ന രേണുവിന്റെ തീരുമാനത്തെ അഭിനന്ദിച്ച് എത്തിയത്.

പഴയതിലും സുന്ദരി ആയിട്ടുണ്ട്. ഇന്നത്തെ കാലത്ത് എല്ലാത്തിനും ടെക്നോളജിയുണ്ട്. പിന്നെ എന്തിന് വിഷമിക്കണം. ഹാപ്പിയായി ഇരിക്കാൻ ശ്രമിക്കുക. എല്ലാം പതിയെ മാറും, രേണു സന്തോഷത്തോടെ ഇരിക്കുക. മനസിന് ധൈര്യം കൊടുക്കുക, പഴയതിലും മിടുക്കിയായി തിരിച്ച് വരും രേണു, ആര് എന്ത് നെഗറ്റീവ് കമന്റ് പറഞ്ഞാലും അതൊന്നും മൈന്റ് ചെയ്യരുത്.

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു: ശ്രീവിദ്യയുടെ പ്രണയം...
കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു: ശ്രീവിദ്യയുടെ പ്രണയം...

നെഗറ്റീവ് കമന്റുകൾ ഒന്നും നോക്കരുത്. മനസ് സന്തോഷമായിരിക്കണം. പറയുന്നവർ അവിടെ കിടന്ന് പറയട്ടെ. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുക. നീ തിരിച്ചുവരും ഉറപ്പായിട്ടും എന്നിങ്ങനെയുള്ള ആശ്വാസ വാക്കുകളാണ് രേണുവിന്റെ കമന്റ് ബോക്സിൽ നിറയുന്നത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X