സബ്സ്ക്രിപ്ഷൻ തുടങ്ങിയപ്പോൾ അഭിനന്ദിച്ചവൻ, പണവും വാങ്ങി, കിച്ചുവിന് വേണ്ടി പോലീസ് സ്റ്റേഷൻ കയറി, ഞാൻ ചത്താലും!

കൊല്ലം സുധിയുടെ മകനും തന്റെ വളത്തുമകനുമായ കിച്ചു സുധിയുടെ പുതിയ വീഡിയോയ്ക്ക് മറുപടിയുമായി രേണു. സബ്സ്ക്രിപ്ഷൻ തുടങ്ങും മുമ്പ് കിച്ചുവിനെ അറിയിച്ചിരുന്നുവെന്നും അവൻ സമ്മതിച്ചതുകൊണ്ടാണ് സബ്സ്ക്രിപ്ഷനുമായി മുന്നോട്ട് പോയതെന്നും രേണു. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഇങ്ങനൊരു വീഡിയോ ഇടരുതെന്ന് കരുതിയതാണ്. ഞാൻ വയ്യാതെ കിടക്കുകയായിരുന്നു.

എനിക്കൊരു നിലവാരമില്ലേ. അത് ഞാൻ കളയില്ല; ലക്ഷ്മിപ്രിയക്കെതിരെ വീണ്ടും ഭാ​ഗ്യലക്ഷ്മി രം​ഗത്ത്
എനിക്കൊരു നിലവാരമില്ലേ. അത് ഞാൻ കളയില്ല; ലക്ഷ്മിപ്രിയക്കെതിരെ വീണ്ടും ഭാ​ഗ്യലക്ഷ്മി രം​ഗത്ത്

വീട്ടുകാർ ഒരു വീഡിയോ ശ്രദ്ധയിൽപ്പെടുത്തിയതുകൊണ്ടാണ് ഇപ്പോൾ ഞാൻ ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്. ഒരു മാസമായി കാൻസർ ബാധിച്ച് ഞാൻ കിടപ്പിലാണ്. അടുത്തിടെ ഐസിയുവിലൊക്കെ ആയിരുന്നു. ഒരു മാസമായി സബ്സ്ക്രിപ്ഷനിൽ വീഡിയോ ചെയ്യുന്നതുമില്ല.

Renu Sudhi kichu

എന്നെ കുറ്റപ്പെടുത്തിയവർ പോലും ക്ഷമ ചോദിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. സബ്സ്ക്രിപ്ഷൻ തുടങ്ങിയതുകൊണ്ടാണ് അമ്മയെ വെറുത്തത് എന്നാണ് കിച്ചു പുതിയ വീഡിയോയിൽ പറയുന്നത്. സുധി ചേട്ടൻ മരിച്ചശേഷം എന്റെ ജീവിതത്തിൽ എന്ത് കാര്യം ചെയ്യും മുമ്പും കിച്ചുവിനെ അറിയിക്കാറുണ്ട്. സബ്സ്ക്രിപ്ഷൻ തുടങ്ങിയെന്ന് അവനോട് പറഞ്ഞപ്പോൾ ​ഗുഡ് എന്നാണ് കിച്ചു പറഞ്ഞത്. തുടങ്ങിയ അന്നേ ദിവസം തന്നെ പറഞ്ഞിരുന്നു.

നിങ്ങൾ ഇത് ചെയ്യരുത് എന്ന് അവൻ എന്നോട് പറഞ്ഞിട്ടില്ല. പകരം ​ഗുഡ് എന്നാണ് പറഞ്ഞത്. അവൻ അന്ന് എന്നെ വിലക്കിയിരുന്നുവെങ്കിൽ ഞാൻ സബ്സ്ക്രിപ്ഷൻ ആരംഭിക്കില്ലായിരുന്നു. വൈറലായ നാക്കിന്റെ വീഡിയോ വന്നപ്പോഴാണ് പിന്നീട് സബ്സ്ക്രിപ്ഷന്റെ കാര്യം കിച്ചു എന്നോട് സംസാരിച്ചത്.

എവിടെയാണ് നിങ്ങള്‍ ഫോക്കസ് ചെയ്യുന്നത്! പാപ്പരാസികള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് നേഹ ധൂപിയ
എവിടെയാണ് നിങ്ങള്‍ ഫോക്കസ് ചെയ്യുന്നത്! പാപ്പരാസികള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് നേഹ ധൂപിയ

അത്രയും കാലം ഈ വിഷയം സംസാരിച്ചിട്ടില്ലായിരുന്നു. അന്ന് കിച്ചുവിന്റെ മെസേജ് വന്നപ്പോൾ ഞാൻ മറുപടിയായി പറഞ്ഞത് കിച്ചു... എത്രയോപേർ ഓരോന്ന് ചെയ്യുന്നു. അവർക്ക് ഒന്നും ഇല്ലാത്ത പ്രശ്നമാണോ എനിക്ക്. എനിക്ക് രണ്ട് രണ്ടര ലക്ഷം രൂപ കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു. ആ ചാറ്റ് പുറത്ത് വിടേണ്ട കാര്യം കിച്ചുവിന് ഉണ്ടായിരുന്നോ?. ഞാൻ കാൻസർ രോ​ഗിയാണ്. കിച്ചു... ഇനിയെങ്കിലും ഈ അമ്മയെ വെറുതെ വിടൂ.

നീ എന്ന നോക്കേണ്ട, ​ഗുണം ചെയ്യേണ്ട, നീ എന്നെ അമ്മേയെന്നും വിളിക്കേണ്ട, എന്നെ ദ്രോഹിക്കാതിരുന്നൂടേ?. കാൻസർ വന്ന് ഞാൻ മരിച്ചാൽ പോലും നീ എനിക്ക് ഒന്നും ചെയ്യേണ്ട. റിതപ്പനേക്കാൾ കൂടുതൽ ഞാൻ സ്നേഹിച്ചത് നിന്നെയാണ്. സബ്സ്ക്രിപ്ഷനിൽ നിന്നും കിട്ടിയ പൈസ വരെ നിനക്ക് ഞാൻ തന്നു. ഞാൻ ആൽബങ്ങൾ ചെയ്തും ​ഗൾഫിൽ പോയി സമ്പാദിച്ചതിൽ നിന്നും ഒരു ഓഹരി നിനക്ക് ഞാൻ തന്നിട്ടുണ്ട്.

Renu Sudhi kichu

പെറ്റതള്ള ഇട്ടിട്ട് പോയപ്പോൾ മുതലുള്ള കഥകൾ നീ എന്നോട് പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിൽ കൊല്ലത്തെ വീട്ടിൽ വെച്ച് അനുഭവിച്ച കഥകളും നീ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ അതൊന്നും പുറത്ത് വിടുന്നില്ല. എനിക്ക് എന്റെ റിതപ്പന് വേണ്ടി ജീവിക്കണം. എന്നെ വെറുതെ വിടൂ. അതുപോലെ നമുക്ക് രണ്ട് പേർക്കും മാത്രം അറിയാവുന്ന പല കാര്യങ്ങളുമുണ്ട്.

ഭാവിയെ വരെ ബാധിക്കുന്നവയാണ്. അത് എന്നെ കൊണ്ട് പറയിപ്പിക്കരുത്. ഞാൻ സബ്സ്ക്രിപ്ഷൻ അല്ലേ തുടങ്ങിയുള്ളു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലല്ലോ. കിച്ചു സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷമല്ലേ ആയുള്ളു. ഇതിന് മുമ്പ് ഒരു കിച്ചുവുണ്ട്. ചിങ്ങവനം, കൊല്ലാട്, തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ അന്വേഷിച്ചാൽ കിച്ചുവിനെ പറ്റി അറിയാം. ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.

പ്രണയരംഗങ്ങൾ ചെയ്യും പക്ഷെ ചുംബിക്കില്ല; കിസ്സിങ് സീനുകളോട് നോ പറഞ്ഞ ബോളിവുഡ് താരങ്ങൾ, കാരണം കേട്ടാൽ ഞെട്ടും!
പ്രണയരംഗങ്ങൾ ചെയ്യും പക്ഷെ ചുംബിക്കില്ല; കിസ്സിങ് സീനുകളോട് നോ പറഞ്ഞ ബോളിവുഡ് താരങ്ങൾ, കാരണം കേട്ടാൽ ഞെട്ടും!

കിച്ചു ചെയ്ത ഓരോ കാര്യത്തിന്റെ പേരിൽ പോലീസ് സ്റ്റേഷൻ അവന് വേണ്ടി കയറിയത് ഞാനാണ്. ആരുടേയും വിഷമം തീർക്കാൻ കിച്ചു എന്നെ കാണാൻ വരണ്ട. ഞാൻ ചത്താൽ എന്റെ ശവം പോലും കാണാൻ വരരുതെന്നും റീത്ത് വെക്കരുതെന്നും രേണു പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X