നിന്റെ സുഹൃത്തുക്കൾ വിട്ട് പോയതിന് കാരണം അറിയാം, പീഡനക്കേസ് വരുമെന്ന് എന്തിനാണിത്ര ഭയം? രേണുവിന്റെ സുഹൃത്ത്

രേണു സുധിക്കെതിരെ രം​ഗത്ത് വന്നതിന് പിന്നാലെ കൊല്ലം സുധിയുടെ മകൻ കിച്ചു സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. തുറന്ന് പറച്ചിലിന് പിന്നാലെ തനിക്കെതിരെ വ്യാജ പീഡന പരാതി പോലും വന്നേക്കാമെന്നാണ് കിച്ചു പറയുന്നത്. കിച്ചുവിന് ഉപദേശവുമായി രം​ഗത്ത് വന്നിരിക്കുകയാണ് രേണു സുധിയുടെ സു​​ഹൃത്ത് സജീന. കിച്ചു മുൻകൂർ ജാമ്യം എടുക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്ന് സജീന പറയുന്നു.

ഇനി വേണമെങ്കിൽ പീഡനക്കേസ് തനിക്കെതിരെ വരാമെന്ന് കിച്ചു പറയുന്നു. അങ്ങനെ വരാനുണ്ടോ കിച്ചൂ. മുൻകൂർ ജാമ്യം എടുക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ നീ ഒരുപാ‌ട് സൂക്ഷിക്കേണ്ട കാര്യം ഞാൻ പറയാം. ഇന്നത്തെ കാലത്ത് ചുമ്മ ഒരു പെണ്ണ് അവൻ പീഡിപ്പിച്ചെന്ന് പറഞ്ഞ് വരുമോ. ഒരിക്കലും വരില്ല. തെളിവുകൾ കയ്യിലുണ്ടാകും. നീ തെറ്റ് ചെയ്തില്ലെങ്കിൽ നീ ധെെര്യമായി നിന്നോ. അതിൽ നീ പേടിക്കുകയേ വേണ്ട. ചെയ്തിട്ടുണ്ടെങ്കിൽ നീ നല്ലത് പോലെ പേടിക്കണം. നീ സോഷ്യൽ മീഡിയയിൽ ഓരോന്ന് ഇട്ട് കൊടുക്കുകയാണ്. ആദ്യം നീ ഡ്ര​ഗ്സ് ഉപയോ​ഗിക്കുന്നെന്ന വാർത്ത വന്നപ്പോൾ നിനക്കെതിരെ വീഡിയോ ഇട്ടവരാണ് ഇപ്പോൾ നിനക്കൊപ്പമുള്ളവർ.

Renu Sudhi

ഇനിയും വന്ന് ഓരോന്ന് വിളിച്ച് പറയുമ്പോൾ ആലോചിക്കണം. നിന്റെ ലെെവിൽ നീ പറഞ്ഞ കാര്യങ്ങൾ നിന്റെ ഭാ​ഗത്ത് നിന്ന് ചിന്തിച്ചപ്പോൾ വളരെ വിഷമം ഉണ്ടായി. ഇതിൽ ഏറ്റവും വലിയ തെറ്റുകാരി നിന്നെ പ്രസവിച്ച അമ്മയാണ്. എന്ത് കാരണം കൊണ്ടാണെങ്കിലും ഒന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോകുമോ. അവളേക്കാളും വലുതല്ല രണ്ടാമത് വന്നതും മൂന്നാമത് വന്നതും. അത് നിന്റെ അച്ഛന്റെ തെറ്റ്.

രണ്ടാമത് നിന്റെ അച്ഛൻ സെലക്ട് ചെയ്തത് രണ്ട് കുട്ടികളുള്ള ഒരുത്തിയെ ആണ്. അവരിൽ നിന്നും നിനക്ക് പീഡനമായിരുന്നെന്ന് നീ തന്നെ പറഞ്ഞിട്ടുണ്ട്. മൂന്നാമതൊന്ന് കൂടി സെലക്ട് ചെയ്യുമ്പോൾ അത്തരത്തിൽ ഒന്ന് സെലക്ട് ചെയ്യാമായിരുന്നില്ലേ. അതും ഫോൾട്ടായിരുന്നെന്ന് നീ തന്നെ ലെെവിൽ പറയാതെ പറഞ്ഞു.

ഇപ്പോൾ നിനക്ക് 22 വയസായി. അതുവരെ മൂന്നാമത് വന്നവൾ നിന്നെ ചേർത്ത് നിർത്തിയില്ലേ. ഇനി റിതപ്പനെ പോയി കാണാനും വീഡിയോ എടുത്ത് വ്യൂസ് കൂട്ടാനും പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. രേണു സുധിയുടെ മകനായത് കൊണ്ട് മാത്രമാണ് നിനക്ക് ഈ ഹെെപ്പ്. നീ വെറും സാധാരണ ചെറുക്കനായിരുന്നു. 7000, 8000, 10000 എന്നിങ്ങനെ വലിയ തുക നിനക്ക് രേണു അയച്ചിട്ടുണ്ട്. സുഹൃത്തുക്കൾ നിന്നെ വിട്ട് പിരിഞ്ഞതിന് കാരണം എന്താണെന്ന് വ്യക്തമായി അറിയാം. അതിവിടെ പറയുന്നില്ല. ഇനി നല്ലത് പോലെ ജീവിക്കണമെന്നും സജീന കിച്ചുവിനെ ഉപദേശിച്ചു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X