'കാട്ടിക്കൂട്ടലുകൾ കാരണം പാടേ വെറുത്തു, മരിച്ച് മണ്ണടിഞ്ഞ മനുഷ്യന്റെ പേര് മാറ്റി ജനിപ്പിച്ചയാളുടെ പേര് വെക്കൂ'

സോഷ്യൽമീ‍ഡിയയിൽ അടുത്ത കാലത്തായി ഏറ്റവും വൈറലായി നിൽക്കുന്ന ഒരാൾ രേണു സുധിയാണ്. ബി​ഗ് ബോസിനുശേഷം രേണു ആൽബം ഷൂട്ടിങും ഉദ്ഘാടനങ്ങളും പ്രമോഷനുമെല്ലാമായി സജീവമാണ്. കഴിഞ്ഞ രണ്ട് ദിവസമായി രേണുവിന്റെ പുതിയ ആൽബത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. അതിൽ അക്ഷയ് എന്ന യുവാവിനൊപ്പമുള്ള രേണുവിന്റെ വീഡിയോകൾ വലിയ രീതിയിൽ വിമർശനം ഏ​റ്റുവാങ്ങുന്നു.

വിവാഹം ചെയ്യാത്തതിന് കാരണം, ഭാര്യക്ക് അതുൾക്കൊള്ളാൻ പറ്റണമെന്നില്ല; മണിക്കുട്ടൻ പറയുന്നു
വിവാഹം ചെയ്യാത്തതിന് കാരണം, ഭാര്യക്ക് അതുൾക്കൊള്ളാൻ പറ്റണമെന്നില്ല; മണിക്കുട്ടൻ പറയുന്നു

പുതിയ ആൽബത്തിൽ രേണുവിന്റെ ഒരു ഹീറോ അക്ഷയിയാണ്. മറ്റൊരാൾ ദാസേട്ടൻ കോഴിക്കോടും. ഓഫ് ക്യാമറയിൽ ഇരുവരും കാണിക്കുന്ന അമിതമായ അടുപ്പമാണ് പുതിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണം. ആൽബം ഷൂട്ടിങ് ആണെങ്കിൽ കൂടിയും പലപ്പോഴും രേണു പബ്ലിസിറ്റിക്കായി മനപൂർവം എന്തൊക്കയോ കാണിച്ച് കൂട്ടുന്നതായി തോന്നുന്നുവെന്ന് ആളുകൾ വിമർശിച്ച് കുറിച്ചു.

Renu Sudhi

സുധി മരിച്ച സമയത്ത് രേണുവിനെ കുറിച്ചും അവരുടെ മുന്നോട്ടുള്ള ജീവിതം എങ്ങനെയാകും എന്നതിനെ കുറിച്ചും ആശങ്കപ്പെട്ടിരുന്നുവെന്നും എന്നാൽ ഫെയിമായ ശേഷമുള്ള രേണുവിന്റെ കാട്ടിക്കൂട്ടലുകൾ കാരണം പാടെ വെറുത്ത് തുടങ്ങിയെന്നും ഫേസ്ബുക്ക് യൂസർമാരിൽ ഒരാൾ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആ കുറിപ്പ് ഇങ്ങനെയായിരുന്നു... ആരെയും കുറ്റം പറയാനോ വിധിക്കാനോ നമ്മളൾ ആളാല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇതെഴുതുന്നത്.

രേണു സുധിയുടെ പുതിയൊരു വീഡിയോ കണ്ടു. കൂടെ വർക്ക് ചെയ്യുന്ന പയ്യൻ ഒരു കൈ കൊണ്ട് രേണുവിന്റെ മാറ് അയാളിലേക്ക് ഇടയ്ക്കിടെ അമർത്തുന്നത്. കണ്ടപ്പോൾ എന്തോ പോലെ അനുഭവപ്പെട്ടു. കൊല്ലം സുധി മരിച്ചതിന് ശേഷമാണ് രേണു അറിയപ്പെട്ട് തുടങ്ങിയത്. സുധി മരിച്ച ആ സമയത്തൊക്കെ സ്വാഭാവികമായ ഒരു ഉത്കണ്ഡയും കൺസേണും അവരെ കുറിച്ച് ഉണ്ടായിരുന്നു.

'സം​ഗീത ബുദ്ധിപരമായി നീങ്ങി, വിജയ് ഇത്ര മണ്ടനാണോ?, ബോംബ് കയ്യിൽ വെച്ചിട്ടാണോ മുഖ്യമന്ത്രിയാകാൻ നടക്കുന്നത്?'
'സം​ഗീത ബുദ്ധിപരമായി നീങ്ങി, വിജയ് ഇത്ര മണ്ടനാണോ?, ബോംബ് കയ്യിൽ വെച്ചിട്ടാണോ മുഖ്യമന്ത്രിയാകാൻ നടക്കുന്നത്?'

ഭർത്താവ് മരിച്ചു, പറയത്തക്ക ജോലിയൊന്നുമില്ല, കുഞ്ഞുണ്ട് മുന്നോട്ട് എങ്ങനെയായിരിക്കും രേണുവിന്റെ ജീവിതം എന്നൊക്കെ. പക്ഷെ പിന്നീട് അവരുടെ കാട്ടിക്കൂട്ടലുകൾ പാടേ വെറുപ്പിച്ചു. തീർച്ചയായും... ഭർത്താവ് മരിച്ചെന്ന് വെച്ച് ജോലി ചെയ്യരുതെന്നോ വെളുത്ത വസ്ത്രമിടണമെന്നോ എപ്പോഴും കരഞ്ഞിരിക്കണമെന്നോ അണിഞ്ഞൊരുങ്ങരുതെന്നോ അല്ല പറയുന്നത്.

അങ്ങനെ ചെയ്യുന്നതിനോട് ഒരിക്കലും യോജിക്കുന്നുമില്ല. പക്ഷെ ഈ കാട്ടിക്കൂട്ടലുകൾ അതും സുധിയുടെ വാലും വെച്ച്... ഇങ്ങനെ മുട്ടിയുരുമ്മുന്നത് അവരുടെ സ്വാതന്ത്ര്യം എന്നാണെങ്കിൽ നോ പ്രോബ്ലം. അവിടെ സദാചാരം പറയാനൊന്നും നമ്മളില്ല. പക്ഷെ മരിച്ചു പോയ ഒരു മനുഷ്യന്റെ ഫെയിമും വെച്ച് ഇതൊക്കെ കാണുമ്പോൾ വല്ലാതെ തോന്നുന്നു. മരിച്ചു പോയെന്ന് വെച്ച് റെസ്‌പെക്ട് ഇല്ലാതാവുമോ?.

Renu Sudhi

ഇങ്ങനെ തട്ടികളിക്കാൻ നിന്ന് കൊടുക്കുമ്പോൾ രേണു ചെയ്യേണ്ട ഒരു മിനിമം മാന്യത പേരിന്റെ അറ്റത്തുള്ള ആ മരിച്ച് മണ്ണടിഞ്ഞ മനുഷ്യന്റെ പേര് മാറ്റി അവിടെ ജനിപ്പിച്ച സ്വന്തം അപ്പന്റെ പേര് വെക്കുക എന്നതാണ്. ഇനി ഇതിന്റെ എനിക്കറിയാത്ത മറ്റൊരു വശം ഈ പറഞ്ഞ ആളുകളൊക്കെ ഇവരെ യൂസ് ചെയ്യുകയാണോ എന്നതാണ് എന്നായിരുന്നു കുറിപ്പ്. ഒന്നും പറയാനില്ല.

പറഞ്ഞാൽ ചിലവിന് കൊടുക്കാൻ പറയും. മക്കളെ വളർത്താൻ അല്ലേ, ഇങ്ങനെയൊക്കെയാണോ ആൽബം ഷൂട്ടിങ്?. എല്ലാത്തിനും ഒരു പരിധിയില്ലേ?, ഈ കോപ്രായങ്ങൾ എല്ലാം വളർന്ന് വരുന്ന മക്കളും കാണുകയില്ലേ? എന്നിങ്ങനെ നീളുന്നു വിമർശിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾ.

'ഞാനും മക്കളും അപമാനിതരായി, ഭാര്യയെന്ന നിലയിലുള്ള അവകാശങ്ങൾ നിഷേധിച്ചു, നടിക്കൊപ്പം നിരന്തരം വിദേശയാത്ര'
'ഞാനും മക്കളും അപമാനിതരായി, ഭാര്യയെന്ന നിലയിലുള്ള അവകാശങ്ങൾ നിഷേധിച്ചു, നടിക്കൊപ്പം നിരന്തരം വിദേശയാത്ര'

അടുത്തിടെ ദാസേട്ടൻ കോഴിക്കോടിനൊപ്പം ഇന്റിമേറ്റ് സീനിൽ അഭിനയിച്ചപ്പോഴും വലിയ സൈബർ ആക്രമണം രേണുവിന് എതിരെ ഉണ്ടായിരുന്നു. സുധിയുടെ മരണശേഷം രേണുവിന്റെ പ്രധാന വരുമാനമാർ​ഗമാണ് അഭിനയം. നാടകത്തിലൂടെയാണ് അഭിനയത്തിലേക്ക് രേണു ചുവടുവെച്ചത്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X