കിച്ചു സത്യങ്ങൾ പറഞ്ഞ് തുടങ്ങി, കഷ്ടകാലം ആരംഭിക്കാൻ പോകുന്നു, സുധിയെ വിറ്റ് ഇനി അധികകാലം കാശ് വാരാനാവില്ല!
രേണു സുധി വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാകുന്നു. കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു കഴിഞ്ഞ ദിവസം ഇരുപത്തൊന്ന് വയസിനിടയിൽ താൻ അനുഭവിച്ച കാര്യങ്ങൾ സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. സുധിയുടെ മരണത്തിന് മുമ്പും ശേഷവും രേണുവും കുടുംബവും കാരണം താൻ എത്രത്തോളം വിഷമതകൾ അനുഭവിച്ചുവെന്നും എന്തൊക്കെ ട്രോമകൾ നേരിട്ടു എന്നുമാണ് വീഡിയോയിൽ കിച്ചു വിവരിക്കുന്നത്.
രേണു വന്നശേഷം അച്ഛനോട് മിണ്ടാനോ സ്നേഹം പ്രകടിപ്പിക്കാനോ സാധിച്ചിരുന്നില്ലെന്നും ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നുവെന്നും ഒരു ഘട്ടം എത്തിയപ്പോൾ ലഹരിക്ക് അടിമപ്പെട്ടു എന്നുമെല്ലാം കിച്ചു തുറന്ന് പറയുന്നുണ്ട്. സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന് വിളിപ്പേരുള്ള രാഹുൽ.

കിച്ചുവിന്റെ ജനനശേഷം അമ്മ ശാലിനി സുധിയെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ജീവിതം ആരംഭിച്ചു. പിന്നീട് കുറേ നാളുകൾക്കുശേഷം സുധി വീണ്ടും വീണ എന്നൊരു സ്ത്രീയെ വിവാഹം ചെയ്തു. എന്നാൽ അവർക്ക് കിച്ചുവിനെ ഇഷ്ടമായിരുന്നില്ല. ഒരു ബാധ്യതയായാണ് കരുതിയിരുന്നത്. അച്ഛനെ വീണ തന്നിൽ നിന്നും അകറ്റിയിരുന്നുവെന്നും കാണാൻ പോലും കിട്ടാറില്ലായിരുന്നുവെന്നും കിച്ചു പറയുന്നു.
ആ ബന്ധം അവസാനിപ്പിച്ചശേഷമാണ് സുധി രേണുവിനെ വിവാഹം ചെയ്യുന്നത്. തുടക്കത്തിൽ രേണുവും കുടുംബവും തന്നെ സ്നേഹിച്ചിരുന്നുവെന്നും പിന്നീട് ദിവസങ്ങൾ കഴിയുന്തോറും തന്റെ പേരിൽ രേണു സുധിയോട് വഴക്കിടാൻ തുടങ്ങിയെന്നും ആരോടും സംസാരിക്കാൻ കഴിയാതെ പോകാൻ ഒരിടമില്ലാതെ വിഷമിച്ചുവെന്നും കിച്ചു പറയുന്നുണ്ട്.
സുധിയുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട ചിലവുകൾ അടക്കം ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് ഷോ ഡയറക്ടർ അനൂപ് ജോണും ബാക്കിയുള്ള സുധിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നാണ് വഹിച്ചത്. സംസ്കാര ചടങ്ങുകളുടെ ചിലവെന്ന പേരിൽ രേണുവിന്റെ അച്ഛൻ കള്ളക്കണക്ക് എഴുതി ഫ്ലവേഴ്സ് ചാനലിൽ നിന്നും ഈടാക്കാൻ ശ്രമിച്ചുവെന്നും കിച്ചു വീഡിയോയിൽ പറയുന്നുണ്ട്.
പള്ളിക്കാരുടെ നിർബന്ധപ്രകാരമാണ് പള്ളിയിൽ അടക്കിയതെന്നും കിച്ചു വെളിപ്പെടുത്തുന്നുണ്ട്. വീഡിയോ വൈറലായതോടെ എല്ലാവരും രേണുവിന് നേരെ തിരിഞ്ഞു. പുതിയ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെ രേണുവിനെ വിമർശിച്ചും പരിഹസിച്ചുമുള്ള കമന്റുകളാണ് ഏറെയും. കിച്ചു സത്യങ്ങൾ പറഞ്ഞ് തുടങ്ങി. രേണുവിന്റെ കഷ്ടകാലം ആരംഭിക്കാൻ പോവുകയാണ്. സുധിയെ വിറ്റ് ഇനി അധികകാലം കാശ് വാരാനാവില്ല.

സുധി ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും സുധിയുടെ മകന് കിട്ടേണ്ടത് ഒന്നും കിട്ടീട്ടില്ല മാത്രമല്ല സുധിയുടെ ലൈഫിൽ വന്നവർക്കും പോയവർക്കും ചുളുവിൽ ഒരു വിസിബിലിറ്റിയും റീച്ചും കിട്ടി, കിച്ചു മോൻ അമ്മച്ചിയുടേയും കുടുംബത്തിന്റെയും കഥ പറഞ്ഞ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ആട്ടവും പാട്ടും കഴിഞ്ഞ് കഴിയുമ്പോൾ സമയം കിട്ടിയാൽ ഒന്ന് പോയി നോക്കൂ, രേണു നിന്റെ ഒറിജിനൽ സ്വഭാവം ഉടൻ ജനങ്ങൾ അറിയാൻ പോവുന്നു.
ആ പയ്യൻ കിച്ചു നിന്നെ കുറിച്ച് ഒരുവിധം കാര്യങ്ങൾ പറഞ്ഞു. സിനിമ ഫീൽഡിൽ കേറി പറ്റാൻ വേണ്ടി സുധിയെ കറക്കിയെടുത്ത് അയാളുടെ കുടുംബം നശിപ്പിച്ചു. എന്തായാലും രേണു വിചാരിച്ച കാര്യം സാധിച്ചെടുത്തു, ഇനിയങ്ങോട്ട് പഴയ ജനപിന്തുണ കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ഒരു ബാർ ഉദ്ഘാടനത്തിനും പ്രമോഷനുമായി രേണു ദുബായിലാണുള്ളത്. കിച്ചുവിന്റെ തുറന്ന് പറച്ചിലിൽ രേണുവിന്റെ പ്രതികരണം അറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. അടുത്തിടെ ഇൻസ്റ്റഗ്രാം സബ്സ്ക്രിബ്ഷൻ വഴി രണ്ട് ലക്ഷത്തിന് മുകളിൽ തുക രേണു സമ്പാദിച്ചത് വാർത്തയായിരുന്നു. അഭിനയത്തിലേക്ക് രേണു ഇറങ്ങിയത് സുധിയുടെ മരണശേഷമാണ്.


Click it and Unblock the Notifications

















