റസൂൽ പൂക്കുട്ടിയോട് മൂന്ന് കോടി ആവശ്യപ്പെട്ടു, സജ്ന ചെയ്യുന്നത് ഹണി ട്രാപ്പ് മോ‍ഡൽ പരിപാടി; യുട്യൂബർ!

സജ്ന നൂർ-റസൂൽ പൂക്കൂട്ടി റിലേഷൻഷിപ്പ് കഴിഞ്ഞ ദിവസം മുതൽ വീണ്ടും ചർച്ചയായി. റസൂലിന്റെ കുഞ്ഞ് തന്റെ ഉദരത്തിൽ വളരുന്നുണ്ടെന്നും രണ്ടര മാസം ​ഗർഭിണിയാണ് തനെന്നും കഴിഞ്ഞ ​ദിവസം പങ്കിട്ട പോസ്റ്റിലൂടെ സജ്ന നൂർ പറയാതെ പറഞ്ഞു. എന്നാൽ വിഷയത്തിൽ റസൂൽ പൂക്കുട്ടി ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇപ്പോഴിതാ സജ്ന നൂർ-റസൂൽ പൂക്കൂട്ടി റിലേഷൻഷിപ്പിനെ കുറിച്ച് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ അതുൽ വ്ലോ​ഗ്സ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറലാകുന്നത്.

സജ്ന കഴിഞ്ഞ ദിവസം ​ഗർഭിണിയാണെന്ന് വെളിപ്പെടുത്തി പോസ്റ്റ് ഇട്ടത് റസൂലിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഭാ​ഗമാണെന്ന് അതുൽ വ്ലോ​ഗ്സ് പറയുന്നു അതുലിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.... ഒരുപാടായി ഇവരുടെ കളികൾ കാണുന്നു.

Resul Pookutty Sajna Noor

മുൻ ഭർത്താവ് ഫിറോസിന് എതിരെ ​ഗുരുതരമായ നിരവധി ആരോ​പണങ്ങൾ സജ്ന പറഞ്ഞിരുന്നു. അതേ സജ്നയോട് ഞാൻ ചില കാര്യങ്ങൾ‌ ചോദിക്കാൻ പോവുകയാണ്. റസൂൽ പൂക്കുട്ടിയുമായുള്ള ബന്ധം തുടങ്ങിയിട്ട് നാല് വർഷം കഴിഞ്ഞില്ലേ?. അ​ങ്ങനെ നോക്കുമ്പോൾ ഫിറോസിനൊപ്പം ബി​ഗ് ബോസിൽ മത്സരിക്കുന്ന സമയം മുതൽ ബന്ധം ഉണ്ടായിരുന്നുവെന്ന് വേണം മനസിലാക്കാൻ.

ഫിറോസിൽ നിന്നും സജ്ന വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയിട്ട് രണ്ടര വർഷം കഴിയുന്നതേയുള്ളു. അങ്ങനെ നോക്കുമ്പോൾ ഫിറോസിനെ കുറ്റം പറയാൻ സജ്നയ്ക്ക് എന്ത് യോ​ഗ്യതയാണുള്ളത്?. ഫിറോസുമായി ദാമ്പത്യമുള്ളപ്പോൾ തന്നെ സജ്ന റസൂലുമായി റിലേഷൻഷിപ്പിലായിരുന്നു. ഇപ്പോൾ സജ്ന ചെയ്യുന്നതെല്ലാം റസൂൽ പൂക്കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ഭാ​ഗമാണ്.

മൂന്ന് കോടിയോളം രൂപ റസൂലിനോട് സജ്ന ആവശ്യപ്പെട്ടുവെന്നുള്ള റിപ്പോർട്ടുകളുണ്ട്. അങ്ങനെ നോക്കുമ്പോൾ സജ്ന ഇപ്പോൾ നടത്തുന്ന ഡ്രാമകൾ ഒരു തരത്തിൽ ഹണി ട്രാപ്പാണ്. ഒരു സമയത്ത് പരസ്പരം സ്നേഹിച്ചിട്ട് അതുവെച്ച് പിന്നീട് ഭീഷണിപ്പെടുത്തുന്നത് തൊട്ടിത്തരമാണ്. കാശ് മുതലാക്കാനുള്ള പരിപാടിയല്ലേ?. അതിനോട് യോജിപ്പില്ല.

സജ്ന ഇപ്പോൾ ചെയ്യുന്നത് പക്ക ​ഹണി ട്രാപ്പ് മോ‍ഡൽ ഒരു പരിപാടിയായിട്ടാണ് എനിക്ക് ഫീൽ ചെയ്തിട്ടുള്ളത്. ഫിറോസ് നല്ലവനാണെന്ന് ഞാൻ പറയില്ല. റസൂൽ പൂക്കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിന്റെയും പേടിപ്പിക്കുന്നതിന്റേയും ഭാ​ഗമായാണ് പ്ര​ഗ്നൻസി ഒമ്പത് ആഴ്ച പിന്നിട്ടുവെന്ന കാര്യം സജ്ന പരസ്യമായി പോസ്റ്റ് ചെയ്തത്. പക്ഷെ അത് സജ്ന സ്വയം തനിക്ക് തന്നെ വീഴാൻ വേണ്ടി തോണ്ടിയ കുഴി പോലെയായി.

Resul Pookutty Sajna Noor

സജ്ന റസൂലിനെ ഭീഷണിപ്പെടുത്തുന്നുവെന്ന കാര്യം എല്ലാവർക്കും അറിയാം. നാട്ടുകാർക്ക് അറിയില്ല. യുട്യൂബേഴ്സിനും സജ്നയുടെ ഫീൽഡിൽ പ്രവർത്തിക്കുന്നവർക്കുമെല്ലാം ഇക്കാര്യം അറിയാം. എല്ലാവരും മിണ്ടാതിരിക്കുന്നതാണ്. റസൂൽ പൂക്കുട്ടിക്ക് സജ്നയെ താൽപര്യമില്ല. പങ്കാളിയായി അം​ഗീകരിക്കാനും പോകുന്നില്ല. അതിന്റെ തെളിവാണ് ഈ വിഷയത്തിൽ അയാൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നത്.

റസൂലിനെ മുതലാക്കാൻ വേണ്ടിയാണ് സജ്ന പോയതെന്നും പലയിടത്ത് നിന്നും അറിയാൻ കഴിഞ്ഞു. ഫിറോസിനെ അസൂയപ്പെടുത്താനോ നാട്ടുകാരെ പ്ര​ഗ്നൻസി അറിയിച്ച് കൺ​ഗ്രാജുലേഷൻ വാരിക്കൂട്ടാനോ അല്ല സജ്ന കഴിഞ്ഞ ദിവസം അങ്ങനൊരു പോസ്റ്റ് ഇട്ടത്. റസൂൽ പൂക്കുട്ടിക്കുള്ള ഭീഷണി മാത്രമാണ്. ഇതോടെ സജ്ന എക്സ്പോസ്ഡായി. പ്രതികരിച്ചിട്ടെല്ലെന്ന് മാത്രമല്ല സജ്നയുമായുള്ള ബന്ധം നിഷേധിച്ചിട്ടുമില്ല. സജ്ന ചെയ്തത് റസൂൽ പൂക്കുട്ടിക്കുള്ള അടിയാണ്.

ബാക്കി ചാറ്റുകളും ഫോട്ടോകളും പുറത്ത് വരാതിരിക്കാൻ കൂടിയാണ് സജ്ന ഇപ്പോൾ റസൂലിനെ ഫോട്ടോയിട്ട് ഭീഷണിപ്പെടുത്തിയത്. പറഞ്ഞ് കാശ് തരൂ. അല്ലാത്തപക്ഷം ബാക്കി കാര്യങ്ങൾ കൂടി ഞാൻ പുറത്ത് വിടുമെന്ന ലൈനാണ് സജ്നയ്ക്ക് എന്നും അതുൽ വ്ലോ​ഗ്സ് പറയുന്നു. രണ്ട് വിവാ​ഹങ്ങളിലായി രണ്ട് മക്കൾ നടിക്കുണ്ട്.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X