വിഘ്നേശിന് കണക്കിന് കൊടുത്തു, കൂട്ടത്തിൽ മമ്മൂട്ടിക്കും; 'മലയാള സംവിധായകർ കുഞ്ഞാവയാക്കിയേനെ'
വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത എൽഐകെ ( ലൗ ഇൻഷുറൻസ് കമ്പനി) എന്ന സിനിമയ്ക്കുന്നത് സമ്മിശ്ര പ്രതികരണങ്ങൾ. ഏറെക്കാലത്തിന് ശേഷം ബിഗ് സ്ക്രീനിലെത്തുന്ന വിഘ്നേശ് ശിവൻ ചിത്രമാണ് എൽഐകെ. നായകൻ തമിഴകത്ത് ഇന്ന് വലിയ താരമൂല്യമുള്ള പ്രദീപ് രംഗനാഥൻ. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷ കാക്കാൻ എൽഐകെയ്ക്ക് ആയില്ല. കരിയറിലെ വീഴ്ചയിൽ നിന്ന് രക്ഷപ്പെടാൻ വിഘ്നേശ് ശിവന് മുന്നിലുള്ള അവസരമായിരുന്നു എൽഐകെ.
ചിത്രത്തെയും വിഘ്നേശ് ശിവനെയും വിമർശിച്ച് കൊണ്ട് റിവ്യൂവർ അശ്വന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തീർത്തും മോശമായ സിനിമയാണ് എൽകെയെന്ന് അശ്വന്ത് പറയുന്നു. ക്രിഞ്ച് ഫെസ്റ്റ് ആണ്. എങ്ങനെയിത് ഇമാജിൻ ചെയ്ത് എഴുതുകയും ഇത്രയും ബഡ്ജറ്റ് ഇൻവെസ്റ്റ് ചെയ്ത് സിനിമയെടുക്കുകയും ചെയ്തു. കൃതി ഷെട്ടി ക്യൂട്ട്നെസ് ഇട്ട് മെഴുകുന്നു. കാണുന്നവന് ഒന്ന് കൊടുക്കാൻ തോന്നും. തനി ലോക്കലായ നായകനും അപ്പുറത്ത് ഹെെ ക്ലാസിൽ പെടുന്ന നായികയും. ഇത് തന്നെയാണ് പ്രദീപ് രംഗനാഥന്റെ മിക്ക പടത്തിലുമുള്ളത്. യോഗി ബാബുവിന്റേത് വെറുപ്പിക്കലാണ്. ഗൗരി കിഷന്റെ ക്യാരക്ടർ മാത്രം കൊള്ളാം എന്ന് അശ്വന്ത് പറയുന്നു.

ഇടയ്ക്ക് നടൻ മമ്മൂട്ടിയെ പരോക്ഷമായി അശ്വന്ത് പരിഹസിക്കുന്നുണ്ട്. 2040 ലാണ് സിനിമയുടെ കഥാപശ്ചാത്തലം. മലയാളത്തിലാണ് ഈ സിനിമയെടുത്തതെങ്കിൽ ഉറപ്പായും മമ്മൂക്ക റഫറൻസ് ഉണ്ടാകും. മമ്മൂക്ക അപ്പോഴും ചെറുപ്പമായി, കുഞ്ഞാവയായുണ്ടാകും. അദ്ദേഹത്തിനൊപ്പം ബാലതാരമായി അഭിനയിച്ച പെൺകുട്ടി നായികയായും. മലയാളത്തിലായിരുന്നു ഈ പടമെങ്കിൽ ഇവിടത്തെ സംവിധായകർ ഈ പരിപാടി ഒപ്പിച്ചിട്ടുണ്ടാകുമെന്നാണ് അശ്വന്ത് പറയുന്നത്.
വിഘ്നേശ് ശിവന്റെ കാട്ടവരാതം എന്നാണ് എൽഐകെയെ അശ്വന്ത് വിശേഷിപ്പിക്കുന്നത്. അനിരുദ്ധ് ചെയ്ത മ്യൂസിക്കിനെയും അശ്വന്ത് വിമർശിക്കുന്നു. അനിരുദ്ധിന്റെ കരിയറിലെ ഏറ്റവും മോശം ആൽബമാണ് എൽഐകെയിൽ. നല്ലൊരു സിഗ്നേച്ചർ സ്കോർ ഇല്ല. അനിരുദ്ധ് ഉഴപ്പി ചെയ്തതാണെന്ന് തോന്നുന്നു. അനിരുദ്ധ് ഇത്രയും ഉഴപ്പണമെങ്കിൽ എത്രമാത്രം മടുത്ത് പോയിക്കാണും. മോശം വർക്കാണ്. പുള്ളിക്ക് പറ്റാത്തത് കൊണ്ടല്ലെന്നും അശ്വന്ത് പറയുന്നു. ഏപ്രിൽ 10 നാണ് ചിത്രം റിലീസ് ചെയ്തത്.
കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയുടെ പരാജയത്തിന് ശേഷം കരിയറിൽ വലിയ വീഴ്ച വിഘ്നേശ് ശിവന് വന്നിരുന്നു. ഇതിനിടെയാണ് വിഘ്നേശ് എൽഐകെ എന്ന സിനിമ പ്രഖ്യാപിച്ചത്. എന്നാൽ പല പ്രശ്നങ്ങൾ ഈ പ്രൊജക്ട് ഷൂട്ടിംഗ് ഘട്ടത്തിൽ നേരിട്ടു. സാമ്പത്തിക പ്രശ്നം, പ്രതിഫലം കൊടുക്കാനാകാതായത്, മോശം വിഎഫ്എക്സ് എന്നിങ്ങനെ പല പ്രശ്നങ്ങൾ വന്നു. ബഡ‍്ജറ്റ് കൂടുന്നതായിരുന്നു പ്രധാന പ്രശ്നം. ചിത്രത്തിന്റെ ബോക്സ് ഓഫീസ് പെർഫോമൻസ് വിഘ്നേശ് ശിവനെ സംബന്ധിച്ച് നിർണായകമാണ്. നാനും റൗഡി താൻ മാത്രമാണ് വിഘ്നേശിന് കരിയറിൽ എടുത്ത് പറയാനുള്ള ഹിറ്റ് സിനിമ.


Click it and Unblock the Notifications
















