എനിക്കുമുണ്ട് വിഷമങ്ങൾ, എപ്പോൾ വേണമെങ്കിലും നമ്മളങ്ങ് പോകും; വേദിയെ വികാരനിർഭരമാക്കി റിമി ടോമി
പാട്ട് പാടാനെത്തിയ വേദിയിൽ കാണികൾക്ക് പ്രത്യാശ നൽകിക്കൊണ്ട് ഗായിക റിമി ടോമി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ജീവിതത്തിലെ നിമിഷങ്ങൾ സന്തോഷകരമാക്കണമെന്ന് റിമി പറഞ്ഞു. ഇന്ന് വർക്കിംഗ് ഡേ അല്ലേ. എന്നിട്ട് പോലും ഈ പരിപാടിക്ക് വന്നു. വീട്ടിൽ കിടന്നുറങ്ങാം എന്ന് വിചാരിക്കാതെ മനസൊന്ന് സന്തോഷിച്ചേക്കാം എന്നല്ലേ വിചാരിച്ചത്. നാളെ ജോലി സ്ഥലത്ത് ചെല്ലുമ്പോൾ എന്ത് പറ്റി, വല്ലാണ്ട് ജീവിതത്തിൽ മാറ്റം സംഭവിച്ചല്ലോ എന്ന് ചോദിക്കും. എന്ന് ചോദിപ്പിക്കണം.
മനസറിഞ്ഞ് ചിരിക്കുക, സന്തോഷിക്കുക, പാട്ട് പാടുക ഡാൻസ് ചെയ്യുക. വിഷമങ്ങളില്ലാത്തവരായി ആരുമില്ല. എനിക്കുമുണ്ട് വിഷമങ്ങൾ. നമ്മളതൊക്കെയങ്ങ് മറന്ന് ചെറിയ സന്തോഷങ്ങൾ വലുതാക്കണം. സങ്കടപ്പെട്ടിരിക്കുന്ന സമയത്ത് വെട്ടിവിളിച്ചിരുന്ന് കരയണം. പിന്നെയും ചിരിക്കണം. നമുക്കെല്ലാവർക്കും ആഗ്രഹം നൂറ് നൂറ്റമ്പത് വയസ് വരെ ജീവിച്ചിരിക്കണം എന്നാണ്. പക്ഷെ എപ്പോൾ വേണമെങ്കിലും നമ്മളങ്ങ് പോകും. വലിയ വിഷമമുള്ള കാര്യമാണത്. കരയാൻ വേണ്ടി പറഞ്ഞതല്ല. നമ്മളെല്ലാവരും പോണം. പോകുന്നതിന് മുമ്പ് അടിച്ച് പൊളിച്ച് ഹാപ്പിയായി പോയാലോയെന്നും റിമി ടോമി പറഞ്ഞു.



Click it and Unblock the Notifications















