അന്ന് മോശമായി പെരുമാറിയ നടന്റെ ഇന്റർവ്യൂക്ക് ചാൻസ് വന്നു, ഞാൻ പറഞ്ഞത്; പേര് പറഞ്ഞാൽ വാർത്തയാകും: ഗദ്ദാഫി

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ആങ്കറാണ് ആർജെ ​ഗ​ദ്ദാഫി. ഈയടുത്താണ് ​ഗദ്ദാഫി തന്റെ യൂട്യൂബ് ചാനൽ തുടങ്ങിയത്. ശ്രദ്ധേയമായ ഇന്റർവ്യൂകൾ ഇതിനോടകം ഗദ്ദാഫി പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. തന്നോട് മോശമായി പെരുമാറിയ നടനെക്കുറിച്ച് പുതിയ വീഡിയോയിൽ ആർജെ ​ഗദ്ദാഫി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അമ്മയ്ക്ക് പിന്നാലെ മകളും അടിമുടി മാറി; ഇത് വിശ്വസിക്കാനാകുന്നില്ല...; ചർച്ചയായി ഖുശ്ബുവും മകളും
അമ്മയ്ക്ക് പിന്നാലെ മകളും അടിമുടി മാറി; ഇത് വിശ്വസിക്കാനാകുന്നില്ല...; ചർച്ചയായി ഖുശ്ബുവും മകളും

മോശം അനുഭവങ്ങളെക്കുറിച്ച് ഞാനൊരു ഇന്റർവ്യൂവിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു നട‌നിൽ നിന്ന് വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. എല്ലാവർക്കും ഇന്റർവ്യൂ തരാൻ താൽപര്യം ഉണ്ടാകണമെന്നില്ല. ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷെ ഒരു ഇന്റർവ്യൂവിനിടെ ഇവിടെയുള്ള പ്രമുഖ നടനിൽ നിന്ന് വളരെ മോശം അനുഭവം എനിക്കുണ്ടായിട്ടുണ്ട്. അത് പറഞ്ഞപ്പോൾ എനിക്ക് ഏറ്റവും വിമർശനം കേട്ടത് ആ നടന്റെ പേര് പറയാത്തതെന്ത് എന്ന് ചോദിച്ചാണ്. തുറന്ന് പറയണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടമല്ലേ. അദ്ദേഹം എന്നെ അപമാനിച്ചിട്ടുണ്ട്. അതേ പോലെ എനിക്കയാളുടെ പേര് പറഞ്ഞ് അപമാനിക്കാനോ ജനങ്ങളുടെ മുമ്പിലേക്ക് ഇട്ട് കൊടുക്കാനോയുള്ള മാനസികാവസ്ഥ എനിക്കില്ല.

RJ Gaddafi

അതിന്റെ പുറത്താണ് ഞാൻ ആ നടന്റെ പേര് പറയാതിരുന്നത്. വേണമെങ്കിൽ പേര് പറയാമായിരുന്നു. അതുണ്ടാക്കുന്ന റീച്ച് അറിയാം. അതോടെ നാളെ എല്ലാ ഓൺലെെൻ ചാനലുകളിലും അദ്ദേഹത്തിന്റെ പേര് പറഞ്ഞ് ന്യൂസ് വരും. ആ രീതിയിലുള്ള റീച്ച് ഞാൻ ആ​ഗ്രഹിക്കുന്നില്ല. പക്ഷെ ആ നടന്റെ ഇന്റർവ്യൂ ഇനി ജീവിതത്തിൽ എടുക്കില്ല. ഒരു അസോസിയേഷന്റെ ഭാ​ഗമായി അദ്ദേഹത്തിന്റെ ഇന്റർവ്യൂ എടുക്കാൻ ചാൻസുണ്ടായിരുന്നു. ഞാനത് നിരാകരിച്ചു. അദ്ദേഹമുണ്ടെങ്കിൽ എനിക്കാ ഇന്റർവ്യൂ എടുക്കാൻ ബുദ്ധിമുട്ടാണെന്ന് വാക്കാൽ പറഞ്ഞു. എന്റെ പ്രതിഷേധം അത്തരത്തിലായിരിക്കും.

ഞാൻ കണ്ടുപിടിക്കുന്ന ആളാകും എന്റെ ജീവിത പങ്കാളി; കൗശിക്കുമായി ചേർത്തുള്ള ഗോസിപ്പുകൾക്ക് മറുപടിയുമായി മീനാക്ഷി
ഞാൻ കണ്ടുപിടിക്കുന്ന ആളാകും എന്റെ ജീവിത പങ്കാളി; കൗശിക്കുമായി ചേർത്തുള്ള ഗോസിപ്പുകൾക്ക് മറുപടിയുമായി മീനാക്ഷി

അല്ലാതെ ഒരാളെ വലിച്ച് കീറി നാട്ടുകാരുടെ മുമ്പിൽ തിന്നാൻ ഇട്ട് കൊടുക്കാൻ താൽപര്യമില്ല. പേടിയായത് കൊണ്ടല്ല. ഞാൻ ഒരുപക്ഷെ പീപ്പിൾ പ്ലീസറായത് കൊണ്ടായിരിക്കാമെന്നും ആർ ജെ ​ഗദ്ദാഫി പറഞ്ഞു. താൻ ഇന്റർവ്യൂവിന് വരുന്ന അതിഥികളോട് അതിവിനയം കാണിക്കുന്നെന്ന വിമർശനങ്ങളെ ആരോ​ഗ്യപരമായ വിമർശനങ്ങളായി കാണുന്നു. ഇന്റർവ്യൂകൾ കാണുമ്പോൾ എനിക്കങ്ങനെ തോന്നാറുണ്ട്. ഞാൻ അതിവിനയം കാണിക്കുന്നുണ്ടോ, കൊഞ്ചിയാണോ സംസാരിക്കുന്നത് എന്നെല്ലാം. അത് മാറ്റാൻ ശ്രമിക്കുന്നുണ്ടെന്നും ആർജെ ​ഗദ്ദാഫി പറഞ്ഞു.

വലിയ ആൾ എന്ന് വിചാരിച്ചയാളിൽ നിന്നും ഞാൻ അപമാനിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ പറഞ്ഞത്. അവസാനം രണ്ടര വരെ കാത്തിരുന്നു. അവസാനം രാത്രി എട്ടരയ്ക്കാണ് ഇന്റർവ്യൂ നടത്തിയത്. അന്ന് ആ ചാനലിൽ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്ന വേറൊരു പെൺകുട്ടി വരുമെന്നാണത്രെ പുള്ളിക്കാരൻ വിചാരിച്ചത്. ഞാൻ ചെന്നിരുന്ന് ഇൻട്രോ പറയാൻ തുടങ്ങിയപ്പോൾ ആ നടൻ ഷൗട്ട് ചെയ്തു. ഇവൻ മര്യാദയ്ക്ക് തയ്യാറെടുത്തില്ലെന്ന് പറഞ്ഞു. സെർവന്റിനെ പോലെയാണ് അയാളെന്നോട് പെരുമാറിയത്. മനസിലെ വി​ഗ്രഹം അന്ന് ഉടഞ്ഞെന്നും ആർജെ ​ഗദ്ദാഫി അന്ന് പറഞ്ഞു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X