മാർച്ചിൽ ഗർഭാശയ കാൻസർ സ്ഥിരീകരിച്ചു, അവസാന ശ്വാസംവരെ അമ്മ ധീരമായി പൊരുതി; റോബിൻ പറയുന്നു!

പെട്ടന്നുള്ള അമ്മ ബീനയുടെ വേർപാടിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ബി​ഗ് ബോസ് താരവും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ. കഴിഞ്ഞ കുറച്ച് മാസങ്ങളായി അമ്മ ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നുവെന്നും അസുഖത്തോട് ധീരമായി പോരാടിയാണ് അമ്മ മരണം വരിച്ചതെന്നും റോബിൻ കുറിച്ചു.

അന്ന് ബോയ്ഫ്രണ്ടില്ല, കുട്ടികൾ വേണമെന്നുറപ്പായിരുന്നു; എ​ഗ് ഫ്രീസിം​ഗ് ചെയ്തതിന് കാരണം: പ്രിയങ്ക ചോപ്ര പറഞ്ഞത്
അന്ന് ബോയ്ഫ്രണ്ടില്ല, കുട്ടികൾ വേണമെന്നുറപ്പായിരുന്നു; എ​ഗ് ഫ്രീസിം​ഗ് ചെയ്തതിന് കാരണം: പ്രിയങ്ക ചോപ്ര പറഞ്ഞത്

താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 2026 മാർച്ച് 25നാണ് ഞങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്ക് സ്റ്റേജ് ഐവിബി എൻഡോമെട്രിയൽ കാർസിനോമ (ഗർഭാശയ കാൻസർ) സ്ഥിരീകരിച്ചത്. ആ ദിവസം മുതൽ ഞങ്ങളുടെ ജീവിതം ആശുപത്രികളിലേക്കുള്ള നിരന്തര യാത്രകളും ചികിത്സകളും വേദനയും അനിശ്ചിതത്വവും അവസാനമില്ലാത്ത പ്രാർഥനകളും നിറഞ്ഞ ഒന്നായി മാറി.

Robin Radhakrishnan Mother

എന്നാൽ ഈ കഠിനമായ ഓരോ ഘട്ടത്തിലും അമ്മ അസാധാരണമായ മനക്കരുത്തും ധൈര്യവും ശാന്തതയും പ്രകടിപ്പിച്ചു. രോഗം ഒരിക്കലും തന്റെ ആത്മവിശ്വാസത്തെയോ ജീവിത സ്നേഹത്തെയോ തകർക്കാൻ അമ്മ അനുവദിച്ചില്ല. അമ്മയുടെ പോരാട്ടവീര്യം ചുറ്റുമുണ്ടായിരുന്ന എല്ലാവർക്കും പ്രചോദനമായിരുന്നു. ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽപ്പോലും പ്രതീക്ഷയും സ്നേഹവും ആത്മാഭിമാനവും കൈവിടാതെയാണ് ഓരോ നിമിഷവും അമ്മ നേരിട്ടത്.

ഭയമില്ലാത്തതാണ് ധൈര്യമെന്നല്ല ഭയത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്നതാണ് യഥാർഥ ധൈര്യമെന്ന് അമ്മ തന്റെ ജീവിതത്തിലൂടെ ഞങ്ങളെ പഠിപ്പിച്ചു. അവിശ്വസനീയമായ ആ പോരാട്ടത്തിന് ശേഷം 2026 ജൂലൈ മൂന്നിന് പുലർച്ചെ ഒരു മണിക്ക് അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. കാൻസർ അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും അമ്മയുടെ മനക്കരുത്തിനെയോ സ്നേഹത്തെയോ അമ്മ ലോകത്തിന് സമ്മാനിച്ച പാരമ്പര്യത്തെയോ ഒരിക്കലും തോൽപ്പിക്കാൻ അതിന് കഴിഞ്ഞില്ല.

നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല; എന്റെ നിശബ്ദത മുതലെടുക്കുന്നു: ശ്വേത മേനോൻ
നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല; എന്റെ നിശബ്ദത മുതലെടുക്കുന്നു: ശ്വേത മേനോൻ

നിരുപാധികമായ സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും നിസ്വാർഥ ത്യാഗത്തിന്റെയും പ്രതീകമായി അമ്മ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും. അമ്മയുടെ ഓർമകൾ ഞങ്ങൾക്ക് എന്നും വഴികാട്ടിയായിരിക്കും. ആ സ്നേഹം ജീവിതാവസാനം വരെ ഞങ്ങളോടൊപ്പം നിലനിൽക്കും. പ്രിയപ്പെട്ട അമ്മയ്ക്ക് കണ്ണീരോടെ ആദരാഞ്ജലികൾ... അവസാന ശ്വാസംവരെ അമ്മ ധീരമായി പൊരുതി. എന്നും സ്നേഹിക്കപ്പെടുന്നവളായും എന്നും ഓർമിക്കപ്പെടുന്നവളായും ഞങ്ങളുടെ ഹൃദയങ്ങളിൽ അമ്മ അനശ്വരയായി തുടരും എന്നും റോബിൻ കുറിച്ചു.

റോബിന്റെ സോഷ്യൽമീഡിയ പേജിലൂടെ ഇടയ്ക്കിടെ അമ്മ ബീനയുടെ ഫോട്ടോ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അങ്ങനെയാണ് അവർ റോബിൻ ആരാധകർക്ക് സുപരിചിതയാകുന്നത്. നിരവധി പേരാണ് റോബിനേയും കുടുംബത്തേയും ആശ്വസിപ്പിച്ചും അമ്മയ്ക്ക് ആദരാഞ്ജലികൾ നേർന്നും എത്തിയത്. രാവിലെ എഴുന്നേറ്റപ്പോൾ ആദ്യം കണ്ട വാർത്ത ഇതാണെന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ചിലർ കുറിച്ചു.

Robin Radhakrishnan Mother

ഒരാളുടെ മനക്കരുത്താണ് രോഗത്തെ മുക്കാൽ ഭാഗവും മാറ്റുന്നത്. ഡോക്ടറുടെ അമ്മ ഒരുപാട് ശ്രമിച്ചുവെന്ന് മനസിലായി. വിധിക്ക് മുമ്പിൽ നമ്മൾ എപ്പോഴും നിരാശയാവുകയാണ്. നിങ്ങളുടെ അമ്മയ്ക്ക് എന്നും നിത്യശാന്തി നേരുന്നു. മരണം വരെ പ്രാർത്ഥനയിലും ഉണ്ടാകും. ഇത് താങ്ങാനുള്ള മനക്കരുത്ത് ശക്തിയും നിങ്ങൾക്ക് ദൈവം നൽകട്ടെ എന്നാണ് റോബിന്റെ ഫോളോവേഴ്സ് കുറിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് റോബിൻ. അമ്മയുടെ പിറന്നാൾ ദിനത്തിൽ താരം മനോഹരമായ കുറിപ്പ് പങ്കുവെച്ചിരുന്നു.

അതിൽ നിന്ന് തന്നെ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം എത്രത്തോളമാണെന്ന് എല്ലാവർക്കും മനസിലാകും. പിറന്നാൾ മനോഹരമായി അന്ന് കുടുംബം ആഘോഷിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് രോ​ഗം സ്ഥിരീകരിച്ചത്. പതിനെട്ട് വയസിലായിരുന്നു അമ്മയുടെ വിവാഹമെന്ന് റോബിൻ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഒരു ബിയർ അടിച്ചിരുന്നു പക്ഷെ ഞാൻ അയ്യപ്പ ബൈജുവല്ല, വാഹനം നിർത്താതിരുന്നതിന് പിന്നിൽ; മാപ്പ് പറഞ്ഞ് ​ധന്യ!
ഒരു ബിയർ അടിച്ചിരുന്നു പക്ഷെ ഞാൻ അയ്യപ്പ ബൈജുവല്ല, വാഹനം നിർത്താതിരുന്നതിന് പിന്നിൽ; മാപ്പ് പറഞ്ഞ് ​ധന്യ!

വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ റോബിൻ ജനിക്കുകയും ചെയ്തു. അതിനാൽ തന്നെ അമ്മയും മകനും സുഹ‍ൃത്തുക്കളെപ്പോലെയായിരുന്നു. എല്ലാ കാര്യങ്ങളിലും റോബിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിരുന്നതും അമ്മയായിരുന്നു.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X