'ദിയ സോറി പറഞ്ഞു, പിന്നെ ബ്ലോക്ക് ചെയ്തു; പുറമെ ലക്ഷ്വറി ലെെഫ്, പക്ഷെ ഇവരുടെ കുടുംബത്തിൽ നടക്കുന്നത്'

അഹാന കൃഷ്ണയും കുടുംബവും ഇന്ന് നേരിടുന്ന സെെബർ ആക്രമണങ്ങൾക്ക് കാരണം പണ്ട് മറ്റുള്ളവരെ ബോഡ‍ി ഷെയ്മിം​ഗ് ചെയ്തതിന്റെ കർമയാണെന്ന വാദം സോഷ്യൽ മീഡിയയിൽ ശക്തമാണ്. അഹാന കൃഷ്ണയും ദിയ കൃഷ്ണയും പണ്ട് മറ്റുള്ളവരെ ബുള്ളി ചെയ്തിരുന്നെന്നും അതിന് ലഭിക്കുന്ന ശിക്ഷയാണിതെന്നും പറയുന്ന കമന്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ യൂട്യൂബർ സായ് കൃഷ്ണയും ഭാര്യ സ്നേഹയും നടത്തിയ പ്രതികരണമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Also Read
പ്രപ്പോസ് ചെയ്തത് ദീപിക, രണ്ട് വർഷം പ്രണയിച്ചു, അവളെ വേണ്ടെന്ന് വെച്ചത് ഞാൻ, പശ്ചാത്താപമില്ല; മുസമ്മിൽ
പ്രപ്പോസ് ചെയ്തത് ദീപിക, രണ്ട് വർഷം പ്രണയിച്ചു, അവളെ വേണ്ടെന്ന് വെച്ചത് ഞാൻ, പശ്ചാത്താപമില്ല; മുസമ്മിൽ

നമ്മൾ നമ്മളുടെ മക്കൾക്ക് കൊടുക്കുന്ന പ്രാധാന്യം കൊണ്ട് വേറൊരാൾക്ക് ട്രോമയുണ്ടാകാൻ പാടില്ല. എല്ലാ വീട്ടിലും അമ്മവും അമ്മയും ഉണ്ടായിക്കോട്ടെ. പക്ഷെ നാട്ടിലുള്ളവർക്ക് ട്രോമ കൊടുക്കുന്ന ആൾക്കാരായി മാറാൻ പാടില്ല. ഈ സംഭവങ്ങളൊക്കെ വെച്ച് നോക്കുമ്പോൾ ആ വീട്ടിലെ അമ്മുവും അമ്മയും അവിടെ മാത്രം മതി.

ദിയ കൃഷ്ണയുടെ ബോഡി ഷെയ്മിം​ഗിന്റെ ഇരയാണ് ഞാനും. ഇവൻ കുള്ളനാണോ എന്ന് ഒരാൾ എന്നെക്കുറിച്ച് കമന്റിട്ടപ്പോൾ ദിയ കൃഷ്ണ സ്മെെലിയിട്ട് പോയി. പിന്നെ ദിയ കൃഷ്ണ എനിക്ക് മെസേജയച്ചു. അങ്ങനെ പോയി. പിന്നെ ബ്ലോക്ക് ചെയ്തു. എത്ര പ്രോ​ഗ്രസീവ് ആണെന്ന് പറഞ്ഞിട്ടും കാര്യമില്ലെന്ന് സായ് കൃഷ്ണ പറഞ്ഞു. ഇത് പണ്ട് നടന്ന സംഭവമാണ്, എനിക്ക് ഓർമയുണ്ട്. അവർ പേഴ്സണലി വിളിച്ച് തീർത്ത പ്രശ്നമാണെന്ന് സ്നേഹയും പറഞ്ഞു. അവർക്കിതൊന്നും അം​ഗീകരിക്കാൻ പറ്റുന്നില്ല. അവരേതോ ലോകത്താണ് ജീവിക്കുന്നത്. ഇങ്ങനെയാണെങ്കിൽ എല്ലാ വീട്ടിലും അമ്മു വേണ്ട.

Ahaana Krishna And Family

സ്കൂൾ ബസിൽ ഇവർ കയറി ബാക്കിയുള്ളവരെ ബോഡി ഷെയ്മിം​ഗ് ചെയ്തതും സ്കൂളിൽ പ്രശ്നമുണ്ടായപ്പോൾ അഹാന അവിടെ കയറിയിറങ്ങി പ്രിൻസിപ്പാളിനെയും ടീച്ചർമാരെയും ചോദ്യം ചെയ്തതും എനിക്കോർമയുണ്ട്. അങ്ങനെ എന്തൊക്കെയോ കുറേ കാര്യങ്ങളുണ്ടെന്ന് സ്നേ​ഹ പറഞ്ഞു. ഇവർ വ്ലോ​ഗുകളിലൂടെ ഹെെ ലെെഫ് സ്റ്റെെൽ ഉള്ളവരാണെന്ന് ബോധിപ്പിച്ചിട്ട് ഇവരുടെ കുടുംബത്തിൽ നടക്കുന്നത് പത്തിരുപത് വർഷം മുമ്പ് വിദ്യഭ്യാസം കുറവുള്ള, ലോകപരിചയമില്ലാത്ത കുടുംബങ്ങളിൽ നടക്കുന്ന അടികളാണ്. അതിൽ കൃഷ്ണകുമാർ മാത്രമാണ് ലോകം കണ്ട മനുഷ്യൻ. അദ്ദേഹം വന്ന് സംസാരിച്ചാൽ ഈ പ്രശ്നങ്ങൾ തീരുമെന്ന് സായ് കൃഷ്ണയും പറഞ്ഞു.

എല്ലാ മാതാപിതാക്കൾക്കും അവരുടെ മക്കൾ പ്രധാനമാണ്. അങ്ങനെയല്ലാത്ത സാഹചര്യം വരുന്നത് വളരെ അപൂർവമാണ്. അഹാനയ്ക്ക് സിന്ധുവിന്റെ എല്ലാ കാര്യത്തിലും പ്രൊട്ടക്ഷൻ കൂടുതലാണ്. ആ കുടുംബത്തിൽ എന്ത് വിഷയം വന്നാലും ആദ്യ മൗത്ത് പീസ് അഹാനയായിരിക്കുമെന്നും സായ് കൃഷ്ണ പറഞ്ഞു.

Read more about: ahaana krishna diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X