അച്ഛനും അമ്മയും തീരുമാനിച്ച വിവാഹം, ടോക്സിക്ക് ലൈഫിൽ കടിച്ച് തൂങ്ങി കിടക്കണോ?, ഡിവോഴ്സ് കൊടൂര കുറ്റമല്ല!

വിവാഹമോചന കേസും അതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും കത്തിപടരുന്നതിന് ഇടയിലാണ് ആരാധകരെ അടക്കം ഞെട്ടിച്ചുകൊണ്ട് തൃഷയ്ക്കൊപ്പം വിജയ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് വിജയിയും തൃഷയും ഒന്നിച്ചെത്തിയത്. ഇരുവരുടേയും പുതിയ വീഡിയോ വൈറലായതോടെ ജസ്റ്റിസ് ഫോർ സം​ഗീത ഹാഷ്ടാ​​ഗും ട്രെന്റിങ്ങായി.

ക്ലാരയുടെ കുഞ്ഞിന്റെ അച്ഛൻ ജയകൃഷ്ണൻ? അത്രയ്ക്ക് കടന്ന് ചിന്തിക്കണോ...; തൂവാനത്തുമ്പികൾ ചർച്ച
ക്ലാരയുടെ കുഞ്ഞിന്റെ അച്ഛൻ ജയകൃഷ്ണൻ? അത്രയ്ക്ക് കടന്ന് ചിന്തിക്കണോ...; തൂവാനത്തുമ്പികൾ ചർച്ച

വിജയിയും തൃഷയും വലിയൊരു സൈബർ ബുള്ളിയിങും ഹെയ്റ്റും ഏറ്റുവാങ്ങുന്നുണ്ട്. അതേസമയം വിജയ്-തൃഷ-സം​ഗീത എന്നിവരുമായി ബന്ധപ്പെട്ട് ഇപ്പോൾ സൈബർ ഇടത്തിൽ നടക്കുന്ന ചർച്ചകളെ കുറിച്ച് തന്റെ കാഴ്ചപ്പാട് പങ്കുവെയ്ക്കുകയാണ് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. വിജയ് പേഴ്സണൽ ലൈഫിനെ കുറിച്ച് എവിടേയും തുറന്ന് പറഞ്ഞിട്ടില്ലെന്നും ഡിവോഴ്സ് കൊടൂര കുറ്റകൃത്യമായി കാണേണ്ടതില്ലെന്നും സായ് കൃഷ്ണ പറയുന്നു.

Vijay Trisha

പൊളിറ്റിക്കൽ കരിയർ, പേഴ്സണൽ ലൈഫ്, പ്രൊഫഷണൽ ലൈഫ് എല്ലാം കൂടി ഒരു ഇമോഷണൽ റോളകോസ്റ്റർ റൈഡാകും ഇപ്പോൾ വിജയ് നടത്തുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ മുതൽ വലിയ സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. അതുപോലെ അന്തം ഫാൻസ് കാരണവും പെട്ടിരിക്കുന്നു. ഇവരെല്ലാം വോട്ട് ചെയ്യുമോയെന്ന് ചോദിച്ചാൽ അറിയില്ല.

പക്ഷെ ഫാൻസ് കാരണം വിജയിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറ‌യല്ല. അയാളെ ഏറ്റവും കൂടുതൽ ​ദ്രോഹിക്കുന്നതും ഫാൻസാണ്. രസികരുടെ പണിയാണ് വിജയ്ക്ക് ഏറ്റവും കൂടുതൽ കിട്ടുന്നത്. അതുപോലെ ഡിവോഴ്സ് എന്നത് ഒരു സെക്കന്റ് ഓപ്ഷനല്ലേ?. ടോക്സിക്ക് ലൈഫിൽ കടിച്ച് തൂങ്ങി കിടക്കണോ?. തൃഷയോട് തോന്നിയ ഇഷ്ടം വിജയിക്ക് ഇപ്പോൾ പബ്ലിക്കാക്കണമെന്ന് തോന്നി. അതിൽ എന്താണ് പ്രശ്നം?.

ആ നടനൊപ്പം ഹോട്ടൽ മുറിയിൽ, ലെെറ്റ് അണച്ചപ്പോൾ ചോദിച്ചത്; സംശയിച്ചു, പക്ഷെ സംഭവിച്ചത്: ഷക്കീല
ആ നടനൊപ്പം ഹോട്ടൽ മുറിയിൽ, ലെെറ്റ് അണച്ചപ്പോൾ ചോദിച്ചത്; സംശയിച്ചു, പക്ഷെ സംഭവിച്ചത്: ഷക്കീല

അതിൽ എന്തിന് ഓഡിറ്റും ഡീ കോഡിങും വെയ്ക്കുന്നു. അച്ഛനും അമ്മയും ചേർന്നാണ് വിജയ്ക്ക് വേണ്ടി സം​ഗീതയെ കണ്ടെത്തിയത്. അതൊരു പക്ക അറേഞ്ച്ഡ് മാരേജായിരുന്നു. അച്ഛനും അമ്മയും ഇൻഫ്ലൂവൻസ് ചെയ്തതുകൊണ്ടാണ് അറേഞ്ച്ഡ് മാരേജിലേക്ക് പോയതെന്ന് വിജയ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പരസ്പരമുള്ള വിശ്വാസം, സ്നേഹം, ബഹുമാനം എല്ലാം നഷ്ടപ്പെട്ട് കഴിയുമ്പോൾ ഒരു സെക്കന്റ് ഓപ്ഷനിലേക്ക് പോകുന്നതിന് എന്താണ് കുഴപ്പം?.

പിന്നെ വിജയ് ചെയ്തത് വഞ്ചനയല്ലേയെന്ന് ചോദിച്ചാൽ തീർച്ചയായും അതേ. പക്ഷെ ഡിവോഴ്സുമായി ബന്ധപ്പെട്ട് വിജയിയുടെ സൈഡ് നമ്മൾ കേട്ടിട്ടില്ല. അതേസമയം തൃഷയ്ക്കൊപ്പം ഫങ്ഷനുകളിൽ ഹാപ്പിയായി പ്രത്യക്ഷപ്പെടുന്നുമുണ്ട്. അതിനെ എങ്ങനെ ചോദ്യം ചെയ്യാൻ പറ്റും?.

Vijay Trisha

ഇനി നാളെ ഒരു ​ദിവസം വന്ന് സം​ഗീത പറയുകയാണ് തന്റെ പെറ്റീഷനിൽ പറഞ്ഞ നടി തൃഷയല്ലെന്ന് പറഞ്ഞാൽ എല്ലാവരും എന്ത് ചെയ്യും. സംശ​യത്തിന്റെ മുകളിലാണ് തൃഷയുടെ പേര് എല്ലാവരും പറയുന്നത്. പിന്നെ തൃഷയാണെങ്കിൽ തന്നെ അത് വിജയിയുടെ പേഴ്സണൽ ലൈഫാണ്... എന്താണെന്ന് വെച്ചാൽ ചെയ്തിട്ട് പോകട്ടെ.

പിന്നെ പൊളിറ്റിക്സ് കൂടി ഭാ​ഗമായതുകൊണ്ടാണ് വിജയിയുടെ ‍ഡിവോഴ്സ് ഇത്ര വലിയ രീതിയിൽ ചർച്ച വിഷയമായി മാറിയത്. അതുപോലെ തൃഷയേയും വിജയിയേയും കുറിച്ച് സുചിത്ര പറയുന്നത് കേട്ടപ്പോൾ ശാന്തിവിള ദിനേശ് സംസാരിക്കുന്നത് പോലെയാണ് തോന്നിയത്. സുചിത്ര ചിലരുടെ ലഹരി ഉപയോ​ഗത്തെ കുറിച്ച് പറഞ്ഞത് ജെനുവിനായി തോന്നിയിരുന്നു. പക്ഷെ തൃഷയെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ തീർത്താൽ തീരാത്ത വൈരാ​ഗ്യം ഉള്ളതുപോലെ തോന്നി.

ദിയ അങ്ങനെയായിരുന്നില്ലെങ്കിൽ എന്നെ അവ​ഗണിക്കുന്നതായി തോന്നിയേനെ; അച്ഛന്റെ കുടുംബക്കാരെ പോലെ: അഹാന കൃഷ്ണ
ദിയ അങ്ങനെയായിരുന്നില്ലെങ്കിൽ എന്നെ അവ​ഗണിക്കുന്നതായി തോന്നിയേനെ; അച്ഛന്റെ കുടുംബക്കാരെ പോലെ: അഹാന കൃഷ്ണ

സുചിത്രയാണ് ഈ സാധനം ഇത്രയും കത്തിച്ച് വിട്ടത്. സിറ്റുവേഷൻ അറിയാതെ വിജയിയുടെ കാര്യത്തിൽ നമുക്ക് കണ്ടൻ്റുണ്ടാക്കാം അത്രമാത്രം. കാരണം വിജയ് പേഴ്സണൽ ലൈഫിനെ കുറിച്ച് എവിടേയും തുറന്ന് പറഞ്ഞിട്ടില്ല. ഡിവോഴ്സ് കൊടൂര കുറ്റകൃത്യമായി കാണേണ്ടതില്ലെന്നും സായ് കൃഷ്ണ പറഞ്ഞു.

More from Filmibeat

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X