കാൻസറാണെന്ന് അറിഞ്ഞയുടൻ കിച്ചു വിളിച്ചു, സംഭവിച്ചത് മറ്റൊന്ന്; ബിഷപ്പിന്റെ സംസാരം ക്വട്ടേഷൻ ​ഗുണ്ടയെപ്പോലെ!

കൊല്ലം സുധിയുടെ കുടുംബത്തിന് വീട് നിർമ്മിക്കാൻ സ്ഥലം നൽകിയത് ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവയലിലാണ്. രേണുവുമായി ഒരിടയ്ക്ക് ബിഷപ്പ് ചില പ്രശ്നങ്ങളും മറ്റും ഉണ്ടായിരുന്നു. അതെല്ലാം ഇരുവരും മറന്ന് വീണ്ടും സംസാരിച്ച് തുടങ്ങിയത് രേണുവിന് അസുഖം സ്ഥിരീകരിച്ചശേഷമാണ്. എന്നാൽ കഴിഞ്ഞ ദിവസം ബിഷപ്പ് സുധിയുടെ മകൻ കിച്ചുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു.

സൂപ്പർ താരമായപ്പോൾ പ്രതിഫലം കുത്തനെ ഉയർത്തി?; ശമ്പളവുമായി ബന്ധപ്പെട്ട ​ഗോസിപ്പുകൾക്ക് മറുപടിയുമായി ഹേമ മാലിനി!
സൂപ്പർ താരമായപ്പോൾ പ്രതിഫലം കുത്തനെ ഉയർത്തി?; ശമ്പളവുമായി ബന്ധപ്പെട്ട ​ഗോസിപ്പുകൾക്ക് മറുപടിയുമായി ഹേമ മാലിനി!

കിച്ചുവിനെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ രേണുവിനെ പിന്തുണച്ച് ബിഷപ്പ് സംസാരിച്ചത് ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ബിഷപ്പിന്റെ അഭിമുഖം കണ്ടപ്പോൾ തനിക്ക് തോന്നിയ കാര്യങ്ങൾ പങ്കുവെയ്ക്കുകയാണ് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. ഭീഷണിപ്പെടുത്തലിന്റെ പീക്ക് സാധനമാണ് ബിഷപ്പിന്റെ വായിൽ നിന്ന് കേട്ടതെന്ന് സായ് കൃഷ്ണ പറഞ്ഞു.

Sai Krishna renu sudhi

സായ് കൃഷ്ണ പറഞ്ഞത് ഇങ്ങനെ... കിച്ചുവിന് എതിരെ ബിഷപ്പ് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലാണ്. അതൊരു ആവശ്യമില്ലാത്ത കാര്യമായിരുന്നു. ബിഷപ്പിന്റെ അഭിമുഖം രേണുവിന് വീണ്ടും വെറുപ്പ് സമ്പാദിച്ച് കൊടുക്കും. ഇവരാരും ഇതൊന്നും മനസിലാക്കുന്നില്ലേ?. കിച്ചുവിനെ ഭീഷണിപ്പെടുത്തുന്നത് പോലെയാണ് ബിഷപ്പ് സംസാരിച്ച്. കിച്ചുവിനും രേണുവിനും എല്ലാം മുന്നോട്ട് ജീവിതമുണ്ട്.

പാസ്റ്റ് ലൈഫിൽ പല ഡാർക്ക് സൈഡുകളും ഉണ്ടായിട്ടുണ്ടെന്നത് കിച്ചു തന്നെ പറഞ്ഞിട്ടുണ്ട്. ആ ഡാർക്ക് സൈഡ് അവനെ ഭീഷണിപ്പെടുത്താനുള്ള മാർ​ഗമായി ബിഷപ്പ് എടുത്ത് കഴിഞ്ഞാൽ അതിനെ അം​ഗീകരിക്കാൻ കഴിയില്ല. അവനിപ്പോൾ അതേ വഴിയിൽ തന്നെയാണ് തുടരുന്നതെങ്കിൽ പറഞ്ഞ് ശരിയാക്കണം. അല്ലാത്ത പക്ഷം പഴയ കാര്യങ്ങൾ പറഞ്ഞ് അവനെ വീണ്ടും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലല്ലോ.

തെറ്റുപറ്റിപ്പോയി! ക്ഷമിക്കണം! ആ തീരുമാനത്തില്‍ നിന്നും പിന്‍മാറുന്നു! ഇമോഷണലായി രവി മോഹന്റെ വാക്കുകള്‍
തെറ്റുപറ്റിപ്പോയി! ക്ഷമിക്കണം! ആ തീരുമാനത്തില്‍ നിന്നും പിന്‍മാറുന്നു! ഇമോഷണലായി രവി മോഹന്റെ വാക്കുകള്‍

ബിഷപ്പ് കൊടുത്ത വീട്ടിൽ കിച്ചു നിൽക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നടക്കുമെന്ന് അറിയാവുന്നതുകൊണ്ടാകും അവൻ അവിടെ നിൽക്കാതിരുന്നത്. രേണുവിന്റെ രോ​ഗാവസ്ഥ എല്ലാവരും റെസ്പെക്ട് ചെയ്യുന്നുണ്ട്. അവർ സുഖം പ്രാപിച്ച് വരണമെന്ന് തന്നെയാണ് എല്ലാവരുടേയും ആ​ഗ്രഹം. കിച്ചുവും രേണുവും അമ്മയും മകനുമാണ്. അവർ നാളെകളിൽ ചിലപ്പോൾ ഒന്നാകും.

അവർക്കിടയിൽ ഉപദേശിക്കാനെന്ന വ്യാജേന ഇരുവരേയും തമ്മിൽ അടിപ്പിക്കാൻ ചില ആളുകൾ ശ്രമിക്കുന്നത് കൊണ്ടാണ് കിച്ചു-രേണു വഴക്ക് തുടരുന്നതും അകൽച്ച കൂടുന്നതും. ഭീഷണിപ്പെടുത്തലിന്റെ പീക്ക് സാധനമാണ് ബിഷപ്പിന്റെ വായിൽ നിന്ന് കേട്ടത്. കുറേ അധികം ട്രോമകൾ ഉള്ള ലൈഫാണ് കിച്ചുവിന്റേത്. നാല് ആളെ വിളിച്ചിരുത്തി ഉപദേശിക്കാനുള്ള അവകാശം അച്ചന്മാർക്കും ബിഷപ്പുമാർക്കും സൊസൈറ്റി കൊടുത്തിട്ടുണ്ടല്ലോ.

Sai Krishna renu sudhi

ബിഷപ്പ് ചെയ്യേണ്ടിയിരുന്നത് ഒരു മീഡിയേഷനാണ്. രേണുവിന്റെ കാര്യങ്ങൾ കിച്ചുവിനെ പറഞ്ഞ് മനസിലാക്കിപ്പിച്ചാൽ മതിയായിരുന്നു. അതിന് പകരം ക്വട്ടേഷൻ ​ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നത് പോലെയാണ് ബിഷപ്പ് സംസാരിച്ചത്. രോഷം കൊള്ളേണ്ട തരത്തിൽ ബിഷപ്പ് എന്തെങ്കിലും കേട്ട് കാണുമായിരിക്കാം. കിച്ചു അവന്റെ ലൈഫുമായി മുന്നോട്ട് പോവുകയാണ്.

പറഞ്ഞാൽ മനസിലാവാത്ത ആളല്ല കിച്ചു. കോംപ്ലിക്കേറ്റ‍ഡ് പേഴ്സണാലിറ്റിയുമല്ലെന്നും സായ് കൃഷ്ണ പറഞ്ഞു. സായ് കൃഷ്ണയുടെ വീ‍ഡിയോ വൈറലായപ്പോൾ സമ്മിശ്ര പ്രതികരണമാണ് വന്നത്. അതിലൊരാൾ രേണുവിന് കാൻസറാണെന്ന് അറിഞ്ഞയുടൻ കിച്ചു വിളിച്ചതായി കുറിച്ചു. രേണുവിന് കാൻസർ ആണെന്ന വാർത്ത ആദ്യം അറിഞ്ഞപ്പോൾ തന്നെ കിച്ചു രേണുവിനെ കോൾ ചെയ്തിരുന്നു. പക്ഷെ രേണുവിന്റെ ചേച്ചിയാണ് ഫോൺ എടുത്തത്.

ലിസി തിരിച്ച് വരില്ലെന്ന് ഡോക്ടർമാർ, രാവും പകലും കാവലിരുന്നു, അവളെ മുമ്പ് ഒരിക്കലും ഇത്രമേൽ സ്നേഹിച്ചിട്ടില്ല!
ലിസി തിരിച്ച് വരില്ലെന്ന് ഡോക്ടർമാർ, രാവും പകലും കാവലിരുന്നു, അവളെ മുമ്പ് ഒരിക്കലും ഇത്രമേൽ സ്നേഹിച്ചിട്ടില്ല!

രേണുവിനോട്‌ സംസാരിക്കാൻ പറ്റില്ലെന്ന് കിച്ചുവിനോട് അവർ പറഞ്ഞു. ഈ കാര്യം താടിയും പൊട്ടുമെന്ന ചാനലിലെ കിച്ചുവിനോട് അടുപ്പം ഉള്ളവർ പറയുന്നുണ്ട്. കിച്ചു വന്ന് കണ്ടില്ലെന്ന് പരാതി പറഞ്ഞുകൊണ്ട് രേണുവാണ് ഇതിനെല്ലാം തുടക്കം കുറിച്ചത്. അപ്പോൾ അവർ ഈ കാര്യം എന്ത് കൊണ്ട് പറഞ്ഞില്ല. ഇവിടെ ബിഷപ്പിനേയും ബ്രെയിൻ വാഷ് ചെയ്തത് രേണുവും ഫാമിലിയുമാണ് എന്നായിരുന്നു കമന്റ്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X