തെറി വിളിച്ചത് തെറ്റ്, വയസായവർക്ക് താങ്ങാൻ പറ്റില്ല, സിന്ധു കൃഷ്ണ മറുപടി പറഞ്ഞാൽ മതിയായിരുന്നു; സായ് കൃഷ്ണ!
നടൻ കൃഷ്ണ കുമാറിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ തന്റെ അഭിപ്രായം പങ്കിട്ട് മുൻ ബിഗ് ബോസ് താരവും റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സായ് കൃഷ്ണ രംഗത്ത്. അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിന്ധു കൃഷ്ണ പ്രതികരിച്ചാൽ മതിയായിരുന്നുവെന്നും എങ്കിൽ കാര്യങ്ങൾ ഇത്രത്തോളം വഷളാവില്ലായിരുന്നുവെന്നും സായ് കൃഷ്ണ പറഞ്ഞു. അമ്മമ്മയെ അഹാന തെറി വിളിച്ചത് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ലെന്നും സായ് പറയുന്നു.
കാര്യങ്ങൾ അവതരിപ്പിക്കുക എന്നതിലുപരിയായി അഹാനയുടെ വാക്കുകളിൽ അമ്മമ്മയോടുള്ള പ്രതികാരമുള്ളതായി തോന്നിയെന്നും സായ് പറഞ്ഞു. അമ്മമ്മയോടുള്ള ദേഷ്യം ഇപ്പോഴും അഹാനയുടെ മനസിലുണ്ട്. അതിനാലാണ് വിശദീകരണ വീഡിയോയിൽ അഹാന സംസാരിച്ചത്. പക്ഷെ സിന്ധു കൃഷ്ണ മറുപടി പറഞ്ഞാൽ മതിയായിരുന്നു.

അവരുടെ അമ്മയല്ലേ?. സിന്ധു കൃഷ്ണ ഇക്കാര്യം മെച്വേറായി ഹാന്റിൽ ചെയ്യണമായിരുന്നു. അവരാണ് സംസാരിച്ചിരുന്നതെങ്കിൽ കാര്യങ്ങൾ ഇത്രത്തോളം വഷളാവില്ലായിരുന്നു. അല്ലെങ്കിൽ കൃഷ്ണ കുമാറിന് ഇക്കാര്യം ഡീൽ ചെയ്യാമായിരുന്നു. അമ്മമ്മ വയസായ വ്യക്തിയാണ്. അവർക്ക് കാര്യങ്ങൾ എല്ലാം സ്വമേധയാ ചെയ്യണമെന്ന പിടിവാശിയുണ്ടാകും. നമ്മൾ പറഞ്ഞാൽ ഒന്നും മാറ്റാനും തയ്യാറാവില്ലെന്നതെല്ലാം ശരി തന്നെയാണ്.
ഇതെല്ലാം വിശദീകരിക്കേണ്ടിയിരുന്നത് സിന്ധു കൃഷ്ണയായിരുന്നു. എല്ലാം നോർമലായില കൊണ്ടുപോകാൻ ഇവരെല്ലാം ശ്രമിച്ചിട്ടുണ്ട്. പക്ഷെ എല്ലാം പുറത്ത് ചാടിയെന്ന് മാത്രം. അമ്മമ്മ പറഞ്ഞതിൽ എന്തോ ഒരു കാര്യം അഹാനയുടെ മനസിൽ ഇപ്പോഴും കിടപ്പുണ്ട്. അഹാനയ്ക്ക് ഈ പറഞ്ഞതെല്ലാം ഒഴിവാക്കാമായിരുന്നു. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സിന്ധു കൃഷ്ണ സംസാരിക്കണമായിരുന്നുവെന്ന്. എന്റെ അമ്മയാണ്. അൽപം പിടിവാശിയുണ്ട്.
ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് പറഞ്ഞ് വിശദീകരണ വീഡിയോ ഇട്ട് പോയിരുന്നുവെങ്കിൽ കാര്യങ്ങൾ ഇത്രത്തോളം മോശമാവില്ലായിരുന്നു. ഇതിപ്പോൾ അമ്മമ്മയും തൻവിയുമെല്ലാം വില്ലന്മാരായി. മെച്വൂരിറ്റിയോടെ സംസാരിക്കുക എന്നതിലുപരി ഈ വിഷയം സംസാരിച്ചപ്പോൾ അഹാനയിൽ മുന്നിൽ നിന്നത് പ്രതികാര ഭാവമായിരുന്നു. വയസായവരെ കുറിച്ച് സംസാരിക്കുന്നത് തന്നെ സീനാണ്.
നമ്മളും ആ പ്രായമെത്തി കഴിയുമ്പോൾ എങ്ങനെയാകും സംസാരിക്കുക പെരുമാറുകയെന്ന് പറയാനാവില്ല. തൻവി മനപൂർവം ചെയ്തതാണ് എന്നത് അഹാനയുടെ മനസിൽ ഫിക്സായി പോയി. അപ്പൂപ്പന്റെ മരണത്തോടെ അമ്മൂമ്മയും ഇവരുമെല്ലാം തമ്മിലുള്ള ബോണ്ടിങ് തകർന്നു. അതിനുശേഷമുണ്ടായ ഒറ്റപെടൽ അമ്മൂമ്മ അവർക്ക് പ്രിയപ്പെട്ട ഒരാളോട് പങ്കുവെച്ചു. അങ്ങനെ കണ്ടാൽ മതി തൻവിയോട് പരാതി പറയുന്ന വീഡിയോ.

തൻവിക്ക് ഫെയിം കിട്ടിയത് ഞങ്ങളുടെ കസിനായതുകൊണ്ടാണ് എന്ന് അഹാന പറയുന്നുണ്ട്. എല്ലാം ചെയ്ത് കൊടുത്തിട്ട് അത് വിളിച്ച് പറഞ്ഞതുപോലെയായി അഹാനയുടെ സംസാരം. അഹാന അമ്മമ്മയുമായി ഉണ്ടായ വഴക്കിന്റെ എല്ലാ തെളിവുകളും എടുത്ത് വെച്ചിട്ടുണ്ട്. നാളെകളിൽ ഇത് വിഷയമാകുമെന്ന് അഹാന നേരത്തെ ചിന്തിച്ച് വെച്ചിരുന്നവോ?. ആവശ്യക്കാർക്ക് അമ്മമ്മയുടെ വോയ്സ് കേൾപ്പിച്ച് തരാമെന്ന് വരെ അഹാന പറയുന്നുണ്ട്.
അങ്ങനെ പറയേണ്ട ആവശ്യമില്ലായിരുന്നു. തൻവി മനപൂർവം ഒന്നും ചെയ്തതായി എനിക്ക് തോന്നിയില്ല. കുടുംബപ്രശ്നം ചാനലിലിട്ട് പൈസയുണ്ടാക്കാം എന്നൊരു ഉദ്ദേശം തൻവിക്കുണ്ടെന്ന് തോന്നിയില്ല. സ്വന്തം അമ്മമ്മയെ ഫാമിലി ഗ്രൂപ്പിലൊക്കെ ബിച്ച് എന്ന് അഹാന വിളിച്ചത് തെറ്റായാണ് എനിക്ക് തോന്നിയത്. അപ്പൂപ്പൻ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ അമ്മമ്മയെ കുറിച്ചുള്ള സംസാരം നടക്കുന്നുണ്ട്.
അമ്മയും അമ്മമ്മയും അപ്പൂപ്പനുമെല്ലാം വളരെ അടുത്ത ബന്ധമല്ലേ. അവരെയൊക്കെ ചീത്ത വിളിക്കാമോ?. അത് അംഗീകരിക്കാൻ കഴിയുന്നില്ല. വയസായവർക്ക് ഒന്നും താങ്ങാൻ പറ്റില്ല. അവർക്ക് പേടി കാണും എന്നും സായ് കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications


