ഇങ്ങനൊരു വീഡിയോ കിച്ചു ഇപ്പോൾ ചെയ്യരുതായിരുന്നു, ഇത് റോ​ങ്, രേണുവിന്റെ രോ​ഗാവസ്ഥ റെസ്പെക്ട് ചെയ്യണം; സായ്!

കിച്ചു-രേണു സുധി പുതിയ വിവാദത്തിൽ പ്രതികരണവുമായി മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. രേണു രോ​ഗാവസ്ഥയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ കിച്ചു ഇങ്ങനൊരു വീഡിയോ ചെയ്തതിനോട് തനിക്ക് യോജിപ്പില്ലെന്ന് സായ് കൃഷ്ണ പറഞ്ഞു. പ്രതികരിക്കണമായിരുന്നുവെങ്കിൽ നേരത്തെ പ്രതികരിക്കണമായിരുന്നുവെന്നും സായ് കൃഷ്ണ പുതിയ വീഡിയോയിൽ പറഞ്ഞു.

അശ്വിന്റെ അവസ്ഥ നിമിഷിന് വരില്ല, ഇത് ഭാര്യവീട്ടിൽ അശ്വിൻ തന്നെ വരുത്തിവെച്ച സാ​ഹചര്യം; ചർച്ച
അശ്വിന്റെ അവസ്ഥ നിമിഷിന് വരില്ല, ഇത് ഭാര്യവീട്ടിൽ അശ്വിൻ തന്നെ വരുത്തിവെച്ച സാ​ഹചര്യം; ചർച്ച

സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഈ വീഡിയോയുടെ മോണിറ്റൈസേഷൻ ഓഫാണ്. രേണു സുധിയുടെ കണ്ടന്റ് ഉപയോ​ഗിച്ച് പൈസ ഉണ്ടാക്കാൻ ആ​ഗ്രഹമില്ല. പക്ഷെ എന്റെ അഭിപ്രായം ഞാൻ പറയുന്നുണ്ട്. രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥയും അവരുടെ രോ​ഗാവസ്ഥയും റെസ്പെക്ട് ചെയ്യണം. അവർക്ക് മനസമാധാനം കിട്ടേണ്ട സമയമാണിത്. പക്ഷെ ഇപ്പോഴത്തെ കിച്ചു-രേണു വിഷയം മോശമായ അവസ്ഥയിലേക്ക് പോവുകയാണ്.

Renu Sudhi Kichu Controversy

കിച്ചു എന്തിന് ഇപ്പോൾ ഇങ്ങനൊരു വീഡിയോ ചെയ്തുവെന്ന് എനിക്ക് മനസിലായിട്ടില്ല. എന്നെ വിളിച്ചപ്പോഴും കിച്ചുവിനെ കാണാനുള്ള ആ​ഗ്രഹം രേണു പ്രകടിപ്പിച്ചിരുന്നു. അതിനുശേഷം കിച്ചുവിനെ വിളിച്ച് അമ്മയല്ലേ പോയി കാണൂവെന്നും പ്രശ്നങ്ങൾ തോന്നുന്നുവെങ്കിൽ മനസിൽ വെച്ച് രോ​ഗത്തെ റെസ്പെക്ട് ചെയ്ത് പോയി കാണാനും ഞാൻ പറഞ്ഞിരുന്നു. രേണുവിന്റെ വീഡിയോയ്ക്കുശേഷം അവന്റെ മേൽ പ്രഷറുണ്ടായിരുന്നുവെന്നത് ശരിയാണ്.

കിച്ചു എന്തിന് ഇങ്ങനൊരു വീഡിയോ ചെയ്തു. പറയാനാണെങ്കിൽ ആദ്യമെ പറഞ്ഞിട്ട് പോകാമായിരുന്നു. അന്ന് ഇതെല്ലാം നടന്ന സമയത്ത് പറയണമായിരുന്നു. അന്ന് സമൂഹം കിച്ചുവിന്റെ പ്രതികരണം എന്താണെന്ന് ചോദിച്ചതുമാണ്. രേണുവിന് ഏറ്റവും കൂടുതൽ വിമർശനം ലഭിച്ചത് സബ്സ്ക്രിപ്ഷൻ മൂലമാണ്. അതിന്റെ ലൂപ്പിലേക്ക് രേണുവിനെ വീണ്ടും ഇട്ടുകൊടുക്കുന്ന പ്രവൃത്തിയാണ് കിച്ചു ചെയ്തത്. രേണുവിന്റെ വീഡിയോ പ്ലെ ചെയ്യാതെയെങ്കിലും ഇരിക്കാമായിരുന്നു.

ഒരു ദിവസം കരച്ചിൽ മാപ്പ്, അടുത്ത ദിവസം വെല്ലുവിളി, ഇവരെ മനസിലാക്കാൻ കഴിയുന്നില്ല, അവശതകൾ എവിടെ?; ചർച്ച!
ഒരു ദിവസം കരച്ചിൽ മാപ്പ്, അടുത്ത ദിവസം വെല്ലുവിളി, ഇവരെ മനസിലാക്കാൻ കഴിയുന്നില്ല, അവശതകൾ എവിടെ?; ചർച്ച!

കിച്ചു ചെയ്തത് റോങ്ങാണ്. പക്ഷെ അവന്റെ ഇമോഷൻസ് ഞാൻ റെസ്പെക്ട് ചെയ്യുന്നു. കാരണം രേണു കാരണം കളിയാക്കലുകൾ ഏറ്റുവാങ്ങിയിട്ടുണ്ട് കിച്ചുവും. അവന്റെ മനസിൽ അത് കാണും. അത് മാറാൻ ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും പ്രതികരിക്കേണ്ട സമയം ഇതായിരുന്നില്ല. രേണുവിന്റെ വീഡിയോയും ഞാൻ ഇവിടെ കണ്ടിരുന്നു. സബ്സ്ക്രിപ്ഷൻ അടക്കമുള്ള കാര്യങ്ങൾ അതിൽ അവർ സംസാരിക്കുന്നുണ്ട്.

ഇരുവരും തമ്മിലുള്ള കൊടുക്കൽ വാങ്ങലിലേക്ക് കാര്യങ്ങൾ മാറാതെ ഇരിക്കാൻ ഇരുവർക്കും ചുറ്റുമുള്ളവരും ശ്രദ്ധിക്കുക. കാരണം രേണുവിന്റെ കണ്ടീഷൻ അങ്ങനൊരു സ്ഥിതിയിലല്ല. കിച്ചുവിന്റെ വീഡിയോ കാരണം രോ​ഗാവസ്ഥയിൽ പോലും രേണുവിന് സമാധാനം കിട്ടാത്ത തരത്തിൽ ടോർച്ചറിങ് സൈബർ ബുള്ളിയിങ് ഉണ്ടാകുന്നുണ്ട്. ഇതെല്ലാം അവർ ഇനി നേരിടണം.

Renu Sudhi Kichu Controversy

ഇവർക്കിടയിൽ തെറ്റിദ്ധാരണകൾ ഭയങ്കരമാണ്. അതുകൊണ്ടാകണം പ്രകോപിതരാകുന്നത് എന്നും സായ് കൃഷ്ണ പറഞ്ഞു. അടുത്തിടെ സായ് കൃഷ്ണയും കുടുംബവും സുഹൃത്തുക്കളും രേണുവിനെ പോയി കാണുകയും ചികിത്സക്കായി സാമ്പത്തികമായി സഹായിക്കുകയും എസി വാങ്ങി കൊടുക്കുകയും എല്ലാം ചെയ്തിരുന്നു. അതിനുശേഷമാണ് രേണുവിനെ വെച്ച് വീഡിയോ ചെയ്ത് പണം സമ്പാദിക്കില്ലെന്ന തീരുമാനത്തിലേക്ക് സായ് കൃഷ്ണ എത്തിയത്.

കിച്ചുവും രേണുവിനെ കാണാൻ കഴിഞ്ഞ ദിവസം കോട്ടയത്ത് ചെന്നിരുന്നു. എന്നാൽ രേണു ആശുപത്രിയിൽ ആയിരുന്നതിനാൽ കാണാൻ കഴിഞ്ഞില്ല. സഹോദരൻ റിതുലിനൊപ്പം അൽപം സമയം ചിലവഴിച്ച് കൊല്ലത്തേക്ക് മടങ്ങി. കിച്ചുവിന്റെ പുതിയ വീഡിയോ വന്നശേഷം ഇനി ഒരിക്കലും കിച്ചു തന്നെ കാണാൻ വരുന്നതിനോട് യോജിപ്പില്ലെന്ന് രേണു പറഞ്ഞു.

എന്ത് ചെയ്താലും കുറ്റം, സഹായങ്ങൾ ചെയ്ത് ഒടുവിൽ എനിക്ക് സംഭവിക്കുന്നത്, പതിയെ മാറണം: സീമ ജി നായർ
എന്ത് ചെയ്താലും കുറ്റം, സഹായങ്ങൾ ചെയ്ത് ഒടുവിൽ എനിക്ക് സംഭവിക്കുന്നത്, പതിയെ മാറണം: സീമ ജി നായർ

തന്നെ ജീവിക്കാൻ അനുവദിച്ചാൽ മതിയെന്നും മരിച്ചെന്ന് അറിഞ്ഞാൽ പോലും കൊല്ലത്ത് നിന്നും ആരും തന്നെ വന്ന് കാണുകയോ റീത്ത് സമർപ്പിക്കുകയോ ചെയ്യരുതെന്നുമാണ് രേണു പറഞ്ഞത്. അടുത്ത കീമോയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് രേണു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X