ലിച്ചി തിരിയുന്നതും ചെരിയുന്നതും മാത്രം പകർത്തി, മീഡിയ‌യെ വിളിച്ച് വരുത്തിയത് അവർ, ഉദ്ദേശം നല്ലതല്ല; സായ്

ലക്ഷക്കണക്കിന് സ്ത്രീകൾ രാജ്യത്തിന്റെ വിവാ​ധ ഭാ​ഗങ്ങളിൽ നിന്നെത്തി അമ്മയ്ക്ക് ആറ്റുകാൽ പൊങ്കാല അർപ്പിച്ചിരുന്നു. അക്കൂട്ടത്തിൽ മലയാള സിനിമാ-സീരിയൽ രം​ഗത്ത് നിന്നുള്ള താരങ്ങളും ഉണ്ടായിരുന്നു. ആറ്റുകാൽ പൊങ്കാല പകർത്താനെത്തിയ ഓൺലൈൻ മീഡിയാസ് നടിമാരുടെ സ്വകാര്യ ഭാഗങ്ങളിലേക്ക് മാത്ര ഫോക്കസ് ചെയ്ത് വീഡിയോ പകർത്തി സോഷ്യൽമീ‍ഡിയയിൽ പോസ്റ്റ് ചെയ്തത് ചർച്ചയായിരുന്നു.

19 വയസിൽ വിവാഹം, ആരും അങ്ങനെ ചെയ്യരുത്, സ്നേഹം കൊടുത്ത് നഷ്ടങ്ങൾ വാങ്ങി, ലൈഫിന് പ്ലാനിങ്ങില്ലായിരുന്നു!
19 വയസിൽ വിവാഹം, ആരും അങ്ങനെ ചെയ്യരുത്, സ്നേഹം കൊടുത്ത് നഷ്ടങ്ങൾ വാങ്ങി, ലൈഫിന് പ്ലാനിങ്ങില്ലായിരുന്നു!

ഓൺലൈൻ മീഡിയയുടെ ഈ പ്രൃത്തിക്ക് എതിരെ മുൻ ബി​ഗ് ബോസ് താരവും സോഷ്യൽമീ‍ഡിയ ഇ‌ൻഫ്ലൂവൻസറുമായ സായ് കൃഷ്ണ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ‌ ശ്രദ്ധ നേടുന്നത്. ഓൺലൈൻ മീഡിയകളുടെ ഈ പ്രവണതയ്ക്ക് കടിഞ്ഞാൺ ഇട്ട് ആളുകളുടെ സേഫ്റ്റിയും സെക്യൂരിറ്റിയും ഉറപ്പ് വരുത്തണമെന്ന് സായ് കൃഷ്ണ പറഞ്ഞു.

Sai Krishna Attukal Pongala

ഒരു കാര്യം ആ‌ദ്യമെ പറയാം വരും കാലങ്ങളിൽ ഒരു സൈഡ് ഷോ ഓഫ് പരിപാടികളും പ്രഹസനങ്ങളും ഓൺലൈൻ മീഡിയ, സോഷ്യൽമീഡിയ, സെലിബ്രിറ്റീസ് എന്നിവയാൽ നിറഞ്ഞതാകും ആറ്റുകാൽ പൊങ്കാല. അത് കാണാൻ നമ്മൾ റെഡിയാവണം. അതുപോലെ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകളിൽ വന്ന വീഡിയോകളിൽ പൊങ്കാല കലമോ മറ്റ് വിശേഷങ്ങളോ ഇല്ല.

ലിച്ചി തിരിയുന്നതും ചെരിയുന്നതും മാത്രം കവർ ചെയ്ത് ചില ഓൺലൈൻ മീഡിയാസ് ഇട്ടിരിക്കുന്നു. ലിച്ചിയെ മാത്രം ഫോക്കസ് ചെയ്തുകൊണ്ടായിരുന്നു ഇന്നലെ ചില ചാനലുകളുടെ ആറ്റുകാൽ പൊങ്കാല. ലിച്ചിയും വന്ന് മൊതലാക്കിയിട്ടുണ്ട്. കാരണം അവർ ഒരു പുതിയ സാരി ബ്രാന്റ് ആരംഭിച്ചിട്ടുണ്ട്. അതിന്റെ പ്രമോഷനും പൊങ്കാലയ്ക്കിടെ അവർ ചെയ്തിട്ടുണ്ട്. ആ​​ദ്യമായി പൊങ്കാലയിടാൻ വന്ന ചില സെലിബ്രിറ്റികൾ ഉണ്ടായിരുന്നു.

വിവാ​ഹം ചെയ്തില്ലെങ്കിലും കു‌ട്ടികളില്ലെങ്കിലും പ്രായമാകുമ്പോൾ എനിക്കുറപ്പുള്ള കാര്യം: ലിയോണ ലിഷോയ്
വിവാ​ഹം ചെയ്തില്ലെങ്കിലും കു‌ട്ടികളില്ലെങ്കിലും പ്രായമാകുമ്പോൾ എനിക്കുറപ്പുള്ള കാര്യം: ലിയോണ ലിഷോയ്

സ്ഥിരം പൊങ്കാല ഇടുന്നവരേയും കാണാൻ പറ്റി. പക്ഷെ ലിച്ചി എഫക്ട് വലുതായിരുന്നു. എല്ലാ ഓൺലൈൻ ചാനലുകളിലും ലിച്ചിയായിരുന്നു. പിന്നെ മറ്റൊരു കാര്യമുള്ളത് പല ഓൺലൈൻ ചാനലുകളേയും സെലിബ്രിറ്റികളിൽ ചിലർ തന്നെ വിളിച്ച് വരുത്തിയതാണെന്ന വിവരം കിട്ടി. ലിച്ചിയുടെ കേസിൽ കണ്ടന്റ് മിൽക്കിങാണ് നടന്നത്. ഇത് കൂടാതെ അവിടെ എത്തിയ സെലിബ്രിറ്റികളുടെ സാരി മാറി കിടക്കുന്ന ഭാ​ഗങ്ങൾ‌ മാത്രം ഷൂട്ട് ചെയ്ത് ആ സാഹചര്യം മുതലെടുത്ത് മീഡിയകൾ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതിൽ പ്രതികരിക്കാൻ സെലിബ്രിറ്റീസിനും കഴിയില്ല. അങ്ങനൊരു ഓക്ക്വോർഡ് സിറ്റുവേഷനിലാകും അവർ. അറിഞ്ഞുകൊണ്ട് നിന്ന് കൊടുത്തവരുമുണ്ട്. മീഡിയാസിനെ വിളിച്ച് വരുത്തി തനിക്ക് ഒരു പ്രമോഷനായി കാര്യങ്ങൾ എടുത്തവരുണ്ട്. അസഹനീയമായ മറ്റൊന്ന് ഈ ഓൺലൈൻ മീഡിയകൾ ചോദിക്കുന്ന ചോ​ദ്യങ്ങളാണ്.

Sai Krishna Attukal Pongala

എല്ലാ സെലിബ്രിറ്റീസിനേയും തിരഞ്ഞ് പിടിച്ച് വീഡിയോ എടുത്തിട്ടുണ്ട്. സൈഡ് തിരിഞ്ഞ് നിൽക്കുന്നതിന്റേയും കുനിയുന്നതിന്റെയും എല്ലാ വീഡിയോകളും പകർത്തിയിട്ടുമുണ്ട്. അതുപോലെ ചിപ്പിയെ കാണാനും സെൽഫി എടുക്കാനും മീഡിയയും ജനവും തടിച്ച് കൂടിയപ്പോൾ പൊ‌ങ്കാലയിടാൻ എത്തിയ മറ്റ് സ്ത്രീകൾ പ്രതികരിക്കുന്നതും കണ്ടു. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ നിവേദിത പൊ​ങ്കാ‌ലയിടുന്ന വീഡിയോ എടുക്കാൻ മീഡിയ വന്നപ്പോൾ ആ കുട്ടിക്ക് മാറത്ത് ഇടാനായി ഒരു തോർത്ത് അമ്മ കൊടുത്തു.

ആ അമ്മ ചെയ്തത് കറക്ട് കാര്യമാണ്. അവർക്ക് അതിനുള്ള ബോധമുണ്ടായി. എങ്ങനെയാകും പിന്നീട് ഇത് മീഡിയയിൽ വരികയെന്ന് അമ്മ മനസിലാക്കിയിരിക്കുന്നു. ഇത്തരം ഓൺലൈൻ മീഡിയകളെ ഒരു ട്രേഡ് യൂണിയന്റെ കീഴിൽ കൊണ്ടുവന്ന് അവർക്ക് രജിസ്ട്രേഷൻ കൊടുത്ത് ഇത്തരം ഇവന്റ് നടക്കുന്ന സ്ഥലങ്ങളിലെ ആളുകളുടെ സേഫ്റ്റിയും സെക്യൂരിറ്റിയും ഉറപ്പ് വരുത്തണം. പലരുടേയ‍ും ഉദ്ദേശം നല്ലതല്ല.

ഇപ്പോഴാണ് ആശ്വാസമായത്! സ്വാസിക നാട്ടിലെത്തിയ സന്തോഷം പങ്കിട്ട് പ്രേം! പാനിക് ആയിരുന്നു! ശരിക്കും പേടിച്ചു
ഇപ്പോഴാണ് ആശ്വാസമായത്! സ്വാസിക നാട്ടിലെത്തിയ സന്തോഷം പങ്കിട്ട് പ്രേം! പാനിക് ആയിരുന്നു! ശരിക്കും പേടിച്ചു

അതാണ് പല ആം​ഗിളുകളിലുള്ള വീഡിയോയായി പുറത്ത് വരുന്നത്. ഇത്തരം വീഡിയോകൾ കാണുമ്പോൾ അവിടേയും ഇവിടേയും കാണുന്ന വസ്ത്രം ധരിക്കാതെ ഇരുന്നൂടെ എന്ന് പലരും ചോദിക്കും. ഒരു ​പ്രോ​ഗ്രാമിന് എന്ത് വസ്ത്രം ഇടണമെന്നത് ഒരോരുത്തരുടേയും കംഫേർട്ടാണ്. ആര് ഏത് തരത്തിലും വസ്ത്രം ധരിച്ചാലും അത് മറ്റൊരു ആം​ഗിളിൽ ചിത്രീകരിച്ച് പുറത്ത് വിടാൻ മീഡിയകൾക്ക് കഴിയുന്ന കാലമാണ് ഇപ്പോഴത്തേതെന്നും സായ് കൃഷ്ണ പറഞ്ഞു.

More from Filmibeat

Read more about: anna rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X