എന്റെ സമാധാനത്തിന് വേണ്ടിയാണ് ചെയ്തത്, ആശ്വസിപ്പിക്കാൻ അറിയില്ല കണ്ടശേഷം മാറി നിന്നു, കിച്ചു വരും; സായ് കൃഷ്ണ!

ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് രേണു സുധിയുടെ യാത്ര. അർബുദത്തെ തുടച്ച് നീക്കാനുള്ള പോരാട്ടത്തിലാണ്. രേണുവിന്റെ അവസ്ഥ അറിഞ്ഞ് കഴിഞ്ഞ ദിവസം മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ രേണുവിനെ സന്ദർശിക്കുകയും തന്നാൽ കഴിയുന്ന സഹായം നൽകുകയും ചെയ്തിരുന്നു. നാളെ രേണുവിന് എന്തെങ്കിലും സംഭവിച്ചാൽ അതൊരു വലിയ വിഷമം തനിക്ക് സമ്മാനിക്കുമെന്നും അതിനാലാണ് തന്നാൽ കഴിയുന്ന സഹായം ഇപ്പോൾ ചെയ്തതെന്നും സായ് കൃഷ്ണ മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഞാൻ പോയി രേണുവിനെ കണ്ടു. എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായം ഞാൻ ചെയ്തു. അതുപോലെ എനിക്ക് നെഞ്ചിൽ തൊട്ട് പറയാൻ കഴിയും ഞാൻ ചെയ്ത നാൽപ്പത്തിയെട്ട് വീഡിയോയും രേണുവിനെ കുറ്റപ്പെടുത്തിയിട്ട് അല്ലായെന്നത്. സപ്പോർട്ട് ചെയ്ത് ഇട്ട വീഡിയോകളാണ് അവയിൽ കൂടുതൽ.

Renu Sudhi

രേണുവിന് എതിരെ അല്ല അവർ ചെയ്ത സിറ്റുവേഷനെയാണ് ഞാൻ കുറ്റപ്പെടുത്തിയത്. ഞാൻ രേണുവിനെ സഹായിക്കാൻ കാരണം മറ്റുള്ളവർക്ക് മാതൃകയാകാൻ വേണ്ടിയാണ്. അസുഖം വരിക എന്നത് വളരെ നിരാശജനകമായ ഒരു അവസ്ഥയാണ്. ആ വ്യക്തി ലൈഫിൽ ഒന്നും ഉണ്ടാക്കിയിട്ടില്ല. നാളെ ആളുകളുടെ മുന്നിൽ പോയി കൈ നീട്ടാൻ ആ വ്യക്തിക്ക് പറ്റാത്ത സിറ്റുവേഷനുമാണ്.

എന്തായാലും അവരുടെ പേര് പറഞ്ഞ് ഞാൻ പണം സമ്പാ​​ദിച്ചിട്ടുണ്ട്. അതിൽ നിന്നും എന്നാൽ കഴിയുന്നൊരു തുകയാണ് ഞാൻ രേണുവിന് നൽകിയത്. വലിയ മനസുള്ളതുകൊണ്ട് ചെയ്തതല്ല. എന്റെ സമാധാനത്തിന് വേണ്ടി ചെയ്തതാണ്. ക്രിട്ടിക്കൽ അസുഖവുമായി അവർ പോരാടുകയാണ്. അങ്ങനൊരു വ്യക്തിക്ക് പെട്ടന്ന് എന്തെങ്കിലും സംഭവിച്ചാൽ അത് എന്റെ മനസിൽ നിന്നും പോവില്ല.

കൂടാതെ റിയാക്ഷൻ വീഡിയോകൾ ചെയ്യുന്നവർക്ക് ലഭിക്കുന്ന ചീത്തപേരുണ്ട്. അതിൽ നിന്നും എനിക്കൊരു മോചനവുമാകും. ആർക്ക് എന്ത് സഹായം ചെയ്താലും അത് വേറെ ആരും അറിയരുതെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. ഇപ്പോഴും എനിക്ക് അങ്ങനെ തന്നെയാണ്. പക്ഷെ ചില കാര്യങ്ങൾ അറിയിച്ച് തന്നെ ചെയ്യണം. കാരണം അതിൽ നിന്ന് പത്ത് ആളുകൾ എന്തെങ്കിലും പഠിച്ചാൽ അതൊരു വലിയ കാര്യമായിരിക്കും.

അവർ അസുഖം ബേധമായി തിരിച്ച് വന്നാൽ അവർ വീണ്ടും ഒരു കണ്ടന്റല്ലേ. അപ്പോൾ വീണ്ടും അവരെ വെച്ച് വീഡ‍ിയോകൾ എല്ലാവർക്കും ചെയ്യാമല്ലോ. രേണു മറ്റാരുടേയും മുന്നിൽ കൈനീട്ടുന്നത് എനിക്ക് ചിന്തിക്കാൻ പറ്റില്ലെന്നും സായ് പറയുന്നു. രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറയാൻ താൽപര്യമില്ല.

Renu Sudhi

ഇങ്ങനത്തെ അവസ്ഥയിലൂടെ കടന്ന് പോകുന്നവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. ഞാൻ മാറി നിൽക്കും. സിജോ എനിക്കൊപ്പം ഉണ്ടായിരുന്നു. അവൻ രേണുവുമായി സംസാരിച്ചു അവരെ ആശ്വസിപ്പിച്ചു. എനിക്ക് ഈ അവസ്ഥ എങ്ങനെ ഹാന്റിൽ ചെയ്യണം എന്നതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ല. നാളെ ആർക്ക് ഈ അവസ്ഥ വന്നാലും എന്റെ അവസ്ഥ ഇത് തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ഞാൻ പോയി രേണുവിനെ കണ്ടു തിരിച്ച് വന്നു.

കിച്ചു രേണുവിനെ വന്ന് കാണും. മിസ്സണ്ടർസ്റ്റാന്റിങ്ങൊക്കെ സംഭവിക്കുന്നതാണ്. ഞാനും എന്റെ അച്ഛനും തമ്മിൽ ഒരിടയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തെ കാണുന്നത് തന്നെ എനിക്ക് സീനായിരുന്നു. ഇപ്പോൾ അതെല്ലാം മാറിയില്ലേ. ചിലർ പറയും കിച്ചുവും രേണുവും തമ്മിൽ രക്തബന്ധമല്ലല്ലോ എന്നൊക്കെ.

എന്തൊക്കെയായാലും അവസാനം എല്ലാം ഓക്കെയാകും. കിച്ചു വന്ന് കാണും. ചെറിയ ചെറിയ മിസ്സണ്ടർസ്റ്റാന്റിങ്സാണെന്നും സായ് കൃഷ്ണ പറഞ്ഞു. അടുത്തിടെയാണ് രേണു ആദ്യത്തെ കീമോയ്ക്ക് വിധേയയായത്. ആറ് കീമോയാണ് ചെയ്യേണ്ടത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X