അക്കൗണ്ട് ഹാക്കായതാണെന്നത് വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ട്, റസൂൽ മിണ്ടാതിരിക്കുന്നു, ചോദിക്കേണ്ടത് അവർ!

റസൂൽ പൂക്കൂട്ടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തന്റെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് താൻ ഇട്ടതല്ലെന്ന് സജ്ന നൂർ കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അക്കൗണ്ടുകൾ ആരോ ഹാക്ക് ചെയ്തുവെന്നും അവർ ഇട്ടതാണ് വിവാദമായ പോസ്റ്റെന്നുമാണ് സജ്ന പറഞ്ഞത്. ഇപ്പോഴിതാ സജ്നയുമായി ബന്ധപ്പെട്ട പുതിയ വിവാ​ദത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങളും ചിന്തകളും പങ്കുവെയ്ക്കുകയാണ് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ.

വർഷങ്ങളോളം ഒപ്പം നിന്ന ആൾ, പക്ഷെ കല്യാണത്തിന് ജയറാം കൊടുത്തത്, അവനൊരുപാട് പ്രതീക്ഷിച്ചിരുന്നു: ശാലു പേയാട്
വർഷങ്ങളോളം ഒപ്പം നിന്ന ആൾ, പക്ഷെ കല്യാണത്തിന് ജയറാം കൊടുത്തത്, അവനൊരുപാട് പ്രതീക്ഷിച്ചിരുന്നു: ശാലു പേയാട്

സജ്നയുടെ അക്കൗണ്ട് ഹാക്കായതാണെന്നത് വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടെന്ന് സായ് കൃഷ്ണ പറയുന്നു. സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സജ്ന പറഞ്ഞ് തന്നെ റസൂൽ പൂക്കുട്ടിയുമായി അവർക്കുള്ള റിലേഷൻ അറിയാം. അതുകൊണ്ട് തന്നെയാണ് കൺ​ഗ്രാജുലേഷൻ ആ പോസ്റ്റ് കണ്ടപ്പോൾ ഇട്ടത്. അല്ലാതെ സർക്കാസമൊന്നുമായിരുന്നില്ല.

Sajna Noor Rasool Pookutty

സജ്നയുടെ പേജിൽ പ്രത്യക്ഷപ്പെട്ട പുതിയ പോസ്റ്റ് വൈറലായപ്പോൾ മുതൽ വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ട് ഒരുപാട് പേർ മെസേജ് അയച്ചിരുന്നു. ഞാൻ ഇതൊരു ഇഷ്യുവായി കണ്ടിട്ടില്ല. കാരണം അവർ പക്വതയുള്ള ആൾക്കാരാണ്. ഒരാൾ ഓസ്കാർ ജേതാവാണ്. വേറൊരാൾ ജീവിതത്തിന്റെ പല മുഖങ്ങൾ കണ്ടൊരു വ്യക്തി. രണ്ടുപേർക്കും നല്ല പ്രായവുമുണ്ട്. ഇള്ളക്കുട്ടികൾ അല്ല.

അവരുടെ തീരുമാനങ്ങൾ അവരുടെ ഇഷ്ടങ്ങൾ. അതിൽ ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ല. ചോദിക്കാൻ അവകാശമുള്ളവർ നമ്മളല്ല. ഒന്ന് ഫിറോസ് ഖാന് ചോദിക്കാം. കാരണം അവർ ഡിവോഴ്സായിട്ടില്ല. ഫിറോസ് ഖാന് റസൂൽ പൂക്കുട്ടിയുമായി സീരിയസ് ഇഷ്യൂസുണ്ട്. സജ്നയുമായുള്ള തന്റെ ദാമ്പത്യം തകരാൻ കാരണക്കാരൻ റസൂൽ പൂക്കുട്ടിയാണെന്നാണ് ഫിറോസ് ഖാൻ പറയുന്നത്.

എനിക്ക് പറ്റുന്ന ആളല്ലായിരുന്നു! കല്യാണം കഴിഞ്ഞതോടെ സ്വഭാവത്തിലും മാറ്റങ്ങള്‍! ജിഷിനെക്കുറിച്ച് അമേയ
എനിക്ക് പറ്റുന്ന ആളല്ലായിരുന്നു! കല്യാണം കഴിഞ്ഞതോടെ സ്വഭാവത്തിലും മാറ്റങ്ങള്‍! ജിഷിനെക്കുറിച്ച് അമേയ

പക്ഷെ ഇങ്ങനൊരു പോസ്റ്റ് വന്നിട്ടും ഫിറോസ് കമ എന്നൊരു അക്ഷരം മിണ്ടിയിട്ടില്ല. അയാളുട പൊടി പോലും കാണാനില്ല. ഈ വിഷയത്തിൽ ചോ​ദ്യവുമായി വരേണ്ട മറ്റൊരു കൂട്ടർ റസൂൽ പൂക്കുട്ടിയുടെ കുടുംബമാണ്. രണ്ട് മക്കളുണ്ട് അദ്ദേഹത്തിന്. ആരോ​ഗ്യപ്രശ്നങ്ങളുള്ള ഭാര്യയുണ്ട്. അവരെക്കെയാണ് ഇതിൽ ഇടപെട്ട് ചോ​ദ്യം ചെയ്യേണ്ടത്. അല്ലാതെ ഞാനോ നിങ്ങളോ അല്ല. കൺ​ഗ്രാജുലേഷൻസ് പറഞ്ഞ് കയ്യും അടിച്ച് വിടുക.

പിന്നെ ആ പോസ്റ്റ് ഇട്ടത് അക്കൗണ്ട് ഹാക്ക് ചെയ്ത ആരോവാണെന്ന് സജ്ന വീഡിയോയിലൂടെ പറയുന്നത് കേട്ടപ്പോൾ എന്റെ ബ്രെയിൻ അടിച്ചുപോയി. അതേത് ഹാക്കറെന്ന് ചിന്തിച്ചുപോയി. ഹാക്ക് ചെയ്യപ്പെട്ടതാണെങ്കിൽ സജ്ന സൈബർ സെല്ലിൽ പരാതിപ്പെടണം. അവർക്ക് ഇത് കണ്ടുപിടിക്കാൻ കഴിയും. വയറിൽ കൈവെച്ച് നിൽക്കുന്ന ഫോട്ടോയിലെ സ്ത്രീ സജ്നയാണെന്ന് തന്നെയാണ് എനിക്ക് തോന്നിയത്. റസൂലിനൊപ്പം സജ്ന നിൽക്കുന്ന ഫോട്ടോ എങ്ങനെ ഒരു ഹാക്കറിന്റെ കയ്യിൽ കിട്ടി.

Sajna Noor Rasool Pookutty

മാത്രമല്ല ഒമ്പത് ആഴ്ച ​ഗർഭിണി എന്നത് എങ്ങനെ ഹാക്കർക്ക് മനസിലായി. സജ്നയുടെ അക്കൗണ്ട് മാനേജ് ചെയ്യുന്ന ശാലുവിനോട് ഞാൻ സംസാരിച്ചിരുന്നു. സാങ്കേതികമായി നോക്കുമ്പോൾ അതിന് യാതൊരു യുക്തിയും ഇല്ല. ഹാക്ക് സ്റ്റോറി വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണ്. കാരണം പണി അറിയാവുന്ന ഹാക്കറാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെങ്കിൽ സെക്കന്റ് പാർട്ടിക്ക് അക്കൗണ്ട് റിക്കവർ ചെയ്ത് എടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. മാത്രമല്ല പെട്ടന്ന് റിക്കവർ ചെയ്ത് കിട്ടില്ല.

കാശ് ഒരുപാട് മുടക്കേണ്ടി വരും. അതുപോലെ ഇതൊരു കോൺട്രവേഷ്യൽ വിഷയമാണ്. റസൂൽ പൂക്കുട്ടിയെപ്പോലെ ലോകമറിയുന്ന ഒരു മലയാളിയാണ് മറുവശത്ത്. സജ്നയുടെ അക്കൗണ്ട് ഹാക്കായതാണെന്ന് ഒരു വാണിങ് റസൂൽ പറയേണ്ടതല്ലേ. അത് ഉണ്ടായില്ല. അല്ലെങ്കിൽ ഓൺലൈൻ മീഡിയാസിനെ സജ്ന വിളിച്ച് പറഞ്ഞാലും മതിയായിരുന്നു. അങ്ങനൊരു ഫോട്ടോ അടക്കമുള്ള പോസ്റ്റ് വരണമെങ്കിൽ സജ്നയുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടോ?.

ഈ ദിവസമെങ്കിലും എന്നെ വെറുതെ വിടൂ! സുധി വിടവാങ്ങിയിട്ട് മൂന്ന് വര്‍ഷം! രേണു കുറിച്ചത്?
ഈ ദിവസമെങ്കിലും എന്നെ വെറുതെ വിടൂ! സുധി വിടവാങ്ങിയിട്ട് മൂന്ന് വര്‍ഷം! രേണു കുറിച്ചത്?

ഇതെല്ലാം ചിന്തിക്കേണ്ടതാണ്. സജ്നയ്ക്ക് മാത്രമല്ല റസൂലിനും നിയമപരമായി നീങ്ങാമല്ലോ. പക്ഷെ അയാൾ മിണ്ടാതിരിക്കുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. റസൂലുമായി റിലേഷനിലാണെന്ന് ആളുകൾ പറയുന്നതിൽ സജ്നയ്ക്ക് പ്രശ്നം ഇല്ല. അവരുടെ പ്രശ്നം റസൂലുമായുള്ള ബന്ധം കാരണമാണ് ഫിറോസുമായി വേർപിരിഞ്ഞതെന്ന് ആളുകൾ പറയുന്നുവെന്നതാണ്. സജ്ന പറയുന്നത് കേട്ടാൽ ഒമ്പത് ആഴ്ച ​ഗർഭിണിയാണെന്നത് തെറ്റായ വിവരമാണെന്ന് വേണം മനസിലാക്കാൻ എന്നും സായ് കൃഷ്ണ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X