പങ്കാളിയെ നഷ്ടപ്പെട്ടു, എല്ലാം തന്റെ തലയിൽ ഇടുമോയെന്ന ഭയം, പോലീസിന്റെ ചോദ്യം ചെയ്യൽ ഊഹിക്കാമല്ലോ; സായ് കൃഷ്ണ
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ചിന്നു പാപ്പുവെന്ന രേഷ്മയുടെ ആൺ സുഹൃത്തും കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് സന്ദേശിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ ഇയാളെ കണ്ടെത്തിയത്. രേഷ്മയും സന്ദേശും കഴിഞ്ഞ കുറച്ച് നാളുകളായി ഒരുമിച്ചായിരുന്നു താമസം. രേഷ്മയുടെ മരണശേഷം സന്ദേശ് കടുത്ത മാനസീക സമ്മർദ്ദത്തിലായിരുന്നുവത്രെ.
ഇപ്പോഴിതാ സന്ദേശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ചില ചിന്തകൾ പങ്കുവെയ്ക്കുകയാണ് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ. പങ്കാളിയുടെ മരണം കണ്ട് വിഷമത്തിൽ നിൽക്കുന്നൊരാളെ ചോദ്യം ചെയ്യുമ്പോഴും കേസിൽ അയാളെ ഉൾപ്പെടുത്തിയപ്പോഴും പോലീസ് സേന കുറച്ച് കൂടി സിസ്റ്റമാറ്റിക്കായി പ്രവർത്തിക്കണമായിരുന്നുവെന്ന് സായ് കൃഷ്ണ പറയുന്നു.

ഇന്നയാളെ പ്രതിയാക്കണം എന്ന രീതിയിൽ ചോദ്യം ചെയ്യൽ പോലുള്ളവ നടന്നാൽ അത് ആളുകളെ കൂടുതൽ മാനസീക സംഘർഷത്തിലാക്കുമെന്നും സന്ദേശിന്റെ കാര്യത്തിൽ അങ്ങനെയാകാം സംഭവിച്ചതെന്നും സായ് കൃഷ്ണ പറയുന്നു. നമ്മുടെ പോലീസ് സിസ്റ്റം പരാജയപ്പെടുന്ന സ്ഥലങ്ങൾ... അവർ കാഷ്യലായി ചില കേസുകളെ കാണുന്നതുകൊണ്ട് ഉണ്ടാകുന്ന അനന്തരഫലങ്ങൾ എന്നിവയെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്.
കഴിഞ്ഞ ദിവസമാണ് കോണ്ടന്റ് ക്രിയേറ്ററായ കാസർഗോഡ് സ്വദേശിനി ചിന്നു പാപ്പുവിന്റെ മരണ വാർത്ത നമ്മളെല്ലാം അറിഞ്ഞത്. സ്വയം ജീവനൊടുക്കുകയായിരുന്നു. വിവാഹ കഴിഞ്ഞ് ഒരു കുട്ടിയുണ്ട് ചിന്നു പാപ്പുവിന്. അടുത്തിടെ വിവാഹമോചനം നേടി. അവർ വേറൊരു ആൺ സുഹൃത്തിന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്. എന്തുകൊണ്ടാണ് അവർ ആത്മഹത്യ എന്ന തീരുമാനം എടുത്തത് എന്ന അന്വേഷണത്തിന്റെ ഭാഗമായി ചിന്നുവിന്റെ ആൺ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഒന്ന്, രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു. ചിന്നുവിന്റേയും ആൺ സുഹൃത്ത് സന്ദേശിന്റേയും ഫോൺ പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. ആത്മഹത്യ പ്രേരണയുണ്ടോയെന്ന അന്വേഷണം നടക്കുകയായിരുന്നു. അതിനിടയിൽ ഇന്നലെ ആ പയ്യനും ജീവനൊടുക്കി എന്ന വാർത്ത പുറത്ത് വന്നു. ഈ വിഷയത്തിൽ സോഷ്യൽമീഡിയയുടെ ഡാർക്ക് സൈഡും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ചിന്നു ആത്മഹത്യ ചെയ്തു. സോഷ്യൽമീഡിയയിൽ ഫെയിം ഉണ്ടായിരുന്ന കുട്ടിയാണ്.
കുടുംബപ്രശ്നങ്ങൾ, സോഷ്യൽമീഡിയയിൽ നിന്നും വരുന്ന വരുമാനം എല്ലാം മുന്നോട്ടുള്ള ജീവിതത്തെ ബാധിച്ചിട്ടുണ്ടാകും. പോലീസ് സിസ്റ്റം മോശമാണെന്ന് ഞാൻ പറയാൻ ഒരു കാരണമുണ്ട്. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാലോ എന്തെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചാലോ ചോദിക്കുന്ന രീതി എത്തരത്തിലായിരിക്കുമെന്ന് എല്ലാവർക്കും അറിയാം.

ജീവിത പങ്കാളിയെ നഷ്ടപ്പെട്ട് ഡിപ്രസ്ഡ് സ്റ്റേജിലുള്ള വ്യക്തി.... നമുക്ക് അറിയാം ഇയാളെ പോലീസിന് സംശയം ഉണ്ടായിരുന്നു. അതുകൊണ്ടാണ് വിളിച്ച് ഒന്ന്, രണ്ട് ദിവസം ചോദ്യം ചെയ്തത്. പങ്കാളിയെ നഷ്ടപ്പെട്ട വിഷമത്തിൽ നിൽക്കുമ്പോൾ വലിയ സമ്മർദ്ദം നൽകിയുള്ള പോലീസിന്റെ ചോദ്യം ചെയ്യൽ എല്ലാം കൂടിയായപ്പോൾ മനസിന്റെ താളം തെറ്റി കാണണം.
സിസ്റ്റമാറ്റിക്കായി പോലീസ് ഈ വിഷയം കൈകാര്യം ചെയ്യാതിരുന്നത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചതെന്ന ചോദ്യം ഞാൻ ചോദിച്ച് പോവുകയാണ്. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ അയാളുടെ മാനസീകാവസ്ഥ എന്താണെന്ന് തിരിച്ചറിയുക മനസിലാക്കുക മോണിറ്റർ ചെയ്യുക എന്നത് ടെക്നിക്കലി അഡ്വാൻസ്ഡായി പോലീസ് സേന ചെയ്ത് കഴിഞ്ഞാൽ ഭാവിയിൽ എങ്കിലും ഇത്തരം കേസുകളിൽ സഹായകരമാകും.
ഇന്നയാളെ പ്രതിയാക്കണം എന്ന രീതിയിൽ ചോദ്യം ചെയ്യൽ പോലുള്ളവ നടന്ന് കഴിഞ്ഞാൽ എല്ലാം എന്റെ തലയിൽ ഇടുമോയെന്ന പേടി വരും. അതുമാകാം സന്ദേശിന്റെ കാര്യത്തിൽ സംഭവിച്ചത്. ഈ കേസിൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ എനിക്ക് സംശയം തോന്നി എന്നും സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications