നഗ്നത കാണിക്കുന്നില്ലല്ലോ, മാതാപിതാക്കൾ കാലത്തിന് അനുസരിച്ച് വളർത്തി, രാജസദസുകളിൽ വേശ്യവൃത്തിയുണ്ടായിരുന്നു!
ഹൻസിക കൃഷ്ണയുടെ വീഡിയോ ലീക്കായ വിവാദത്തിൽ തന്റെ അഭിപ്രായം വെളിപ്പെടുത്തി മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ. ഇൻസ്റ്റഗ്രാമിൽ എന്ത് കണ്ടന്റ് ഇടണം എന്നത് വ്യക്തിപരമായ താൽപര്യമാണെന്ന് സായ് കൃഷ്ണ പറയുന്നു. സായ് കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ... ഇൻസ്റ്റഗ്രാമിൽ എന്ത് കണ്ടന്റ് ഇടണം ഇടേണ്ട എന്നത് അയാളുടെ താൽപര്യമാണ്. ഹൻസിക കൃഷ്ണയുടെ സബ്സ്ക്രിബ്ഷൻ ഫീസ് 399 രൂപയാണ്. അവരുടെ ഒരു വീഡിയോ ലീക്കായി.
സബ്സ്ക്രിബ്ഷനിൽ നിന്നും ആരെങ്കിലും എടുത്ത് ലീക്കാക്കിയതാണോ, എഐ ആണോ, ഫേക്കാണോ എന്നുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഈ ഒരു ഒറ്റ വിവാദം കൊണ്ട് ഹൻസികയുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടി ലക്ഷങ്ങളുടെ വരുമാനം അവർക്ക് കിട്ടി. ഇൻസ്റ്റഗ്രാമിൽ എന്ത് കണ്ടന്റ് ഇടണം എന്നത് വ്യക്തിപരമായ താൽപര്യമാണ്.

അവരുടെ വസ്ത്രത്തിന്റെ അളവും ശരീരം പ്രദർശിപ്പിച്ചോ എന്നതും കാണാൻ താൽപര്യമുള്ളതുകൊണ്ടാണല്ലോ പൈസ കൊടുത്ത് ആളുകൾ സബ്സ്ക്രൈബ് ചെയ്യുന്നത്. പിന്നെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്തവർ അവരുടെ ഡ്രസ്സിന്റെ അളവ് നോക്കാൻ നടക്കണോ?. അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ചൊറിയാൻ നിൽക്കണോ?.
ഹൻസികയുടെ വീഡിയോയ്ക്ക് വന്ന കമന്റുകൾ അച്ഛൻ കൃഷ്ണകുമാറിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ്. മകൾ എവിടെയെങ്കിലും വന്ന് പറഞ്ഞോ ബിജെപിയാണെന്ന്. സ്ത്രീകളുടെ വസ്ത്രത്തിന്റെ അളവ് നോക്കാൻ നടക്കുന്നവർ സോഷ്യൽമീഡിയയിലുമുണ്ട് പൊതുസമൂഹത്തിലുമുണ്ട്. ഇത്തരക്കാർ പർദ്ദ ഇട്ടാലും സാരി ഉടുത്ത് പോയാൽ പോലും കമന്റ് അടിക്കും. മുഴുവനായും നഗ്നനതയോ പോണോ ഒന്നും അല്ലല്ലോ കാണിക്കുന്നത്?.
ബിജെപി അനുഭാവി കൃഷ്ണകുമാറിന്റെ മക്കളായതുകൊണ്ട് അവർ ചാക്കിൽ പൊതിഞ്ഞ് നടക്കുന്നവരാണോ?. അവർ പർദ്ദ ഇട്ടപ്പോഴും വിവാദമായി. ബിക്കിനിയും ബീച്ച് വെയറും ഇടുന്നവരാണ് അവർ. എന്ത്‍ വസ്ത്രം ധരിക്കണമെന്നത് വ്യക്തിയുടെ ഇഷ്ടമാണെന്നത് മനസിലാക്കാൻ പോലും ബുദ്ധിയും വിവരവും ഇല്ലാത്ത നാട്ടുകാർ. സോഷ്യൽമീഡിയ എന്താണെന്നും എങ്ങനെ ഉപയോഗിക്കണമെന്നും കൃഷ്ണകുമാറിന്റെ മക്കൾക്ക് അറിയാം.
കാലം മാറുന്നതിന് അനുസരിച്ച് വസ്ത്ര ധാരണത്തിൽ മാറ്റം വരും. ചൂട് കാലത്ത് അതിന് അനുസരിച്ച് മാത്രമല്ലേ വസ്ത്രം ധരിക്കൂ. ഹൻസികയ്ക്ക് മാത്രമല്ല ദിയ കടൽതീരത്ത് ഷോട്സ് ധരിച്ച് നിന്നതിനും അതിന്റെ ഇറക്കം കുറവായതിന്റെ പേരിലും ചിലർ പരിഹസിച്ച് കമന്റിട്ട് കണ്ടിരുന്നു. എന്തിനാണ് ഇതൊക്കെ അളക്കാൻ നടക്കുന്നത്. കാണാൻ താൽപര്യമില്ലെങ്കിൽ നോട്ട് ഇന്ററസ്റ്റട് അടിക്കൂ.

അത് ചെയ്യാതെ വീഡിയോ കണ്ട് അവരുടെ മാതാപിതാക്കളെ എന്തിന് കുറ്റം പറയുന്നു. അവരെ മാതാപിതാക്കൾ മാറുന്ന കാലത്തിന് അനുസരിച്ചാണ് വളർത്തിയത്. അവർ പ്രൗഡാണ്. അവർക്ക് ഇതൊന്നും വിഷയമല്ല. ആ കുട്ടി ഒരിക്കലും കരുതി കാണില്ല ഈ വീഡിയോ ഇങ്ങനെ ആളുകൾ കൊണ്ടുപോയി വെയ്ക്കുമെന്ന്. അവർ ഇരുപതുകളുടെ വൈബാണ്. പിന്നെ ഭാരതത്തിന്റെ സംസ്കാരത്തിന്റെ കുറിച്ച് നിങ്ങൾ എന്നോട് പറയരുത്.
അമ്പലങ്ങളുടെ ചുമരിൽ പോയി നോക്കിയാൽ അത് കാണാം. പഴയ രാജസദസുകളിൽ വേശ്യവൃത്തിയുണ്ടായിരുന്നു എന്നും സായ് കൃഷ്ണ പറയുന്നു. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ആദ്യം സബ്സ്ക്രിബ്ഷൻ ആരംഭിച്ചത് മൂത്തമകളും നടിയുമായ അഹാന കൃഷ്ണയായിരുന്നു. സബ്സ്ക്രൈബേഴ്സിനായി അഹാന പങ്കുവെയ്ക്കുന്ന കണ്ടന്റുകളോട് ആർക്കും എതിർപ്പില്ല.
എന്നാൽ ഹൻസിക അൽപ വസ്ത്രത്തിൽ എത്തി വീഡിയോകൾ സബ്സ്ക്രൈബേഴ്സിനായി പങ്കുവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഇരുപതുകാരിയായ ഹൻസിക. വസ്ത്ര സ്വാതന്ത്ര്യമെന്ന് എത്ര തന്നെ ന്യായീകരിച്ചാലും ഹൻസികയുടെ പ്രവൃത്തി അനുകൂലിക്കാൻ കഴിയുന്നതല്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ പക്ഷം.


Click it and Unblock the Notifications


