ഡബ്ല്യുസിസിയുടെ വായിൽ പഴമാണോ?, മലയാളത്തിന് ഒരു മഹാനടനല്ലേയുള്ളു ലക്ഷ്മി?, സംഘടനയുടെ പേര് മാറ്റുന്നതാണ് നല്ലത്!

താരസംഘടനയയായ എഎംഎംഎയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. ​അസോസിയേഷന്റെ പേര് മാറ്റുന്നതാണ് നല്ലതെന്നും അമ്മ എന്ന പേരിട്ടിട്ട് വായിൽ വരുന്നതും പറയുന്നതും കാണിക്കുന്നതും അവിഹിതമാണെന്നും സായ് കൃഷ്ണ സംഘടനയെ പരിഹസിച്ച് പറ‍ഞ്ഞു. ​ലക്ഷ്മിപ്രിയ ഗാർഹിക പീഡനം നേരിട്ടിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർ സ്വമേധയ കേസ് എടുക്കണമെന്നും സായ് കൃഷ്ണ ആവശ്യപ്പെട്ടു.

എല്ലാത്തിനെയും പിരിച്ചുവിടണം, നാണക്കേട് കൊണ്ട് പുറത്തിറങ്ങി നടക്കാൻ വയ്യ, ഒളിച്ചും പാത്തുമാണ് കാര്യങ്ങൾ!
എല്ലാത്തിനെയും പിരിച്ചുവിടണം, നാണക്കേട് കൊണ്ട് പുറത്തിറങ്ങി നടക്കാൻ വയ്യ, ഒളിച്ചും പാത്തുമാണ് കാര്യങ്ങൾ!

സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അൻസിബ അയച്ച മെസേജിന്റെ പേരിൽ ലക്ഷ്മിപ്രിയയ്ക്ക് ഭർത്താവിൽ നിന്നും ഗാർഹിക പീഡനം നേരിടേണ്ടി വന്നു. പക്ഷെ അത് എവിടേയും കേസ് ആയിട്ടില്ല. ഈ വിഷയത്തിൽ സിഡബ്ലുസി അടക്കം സ്വമേധയ കേസ് എടുക്കണം.

Lakshmi Priya Sai Krishna

ഡബ്ല്യുസിസി പോലുള്ള സംഘടനകൾ വായിൽ പഴം തിരുകി ഇരുക്കുകയാണോയെന്ന ചോ​​ദ്യം കൂടി ഞാൻ ചോ​​ദിക്കാൻ ആ​ഗ്രഹിക്കുന്നു. സിനിമാ മേഖലയിൽ പ്രവർത്തി‌ക്കുന്ന ഒരു സ്ത്രീ അവരുടെ ഭർത്താവിൽ നിന്ന് ​ഗാർഹിക പീഡനം നേരിടുമ്പോൾ അത് അവർ തുറന്ന് പറയുകയും ചെയ്യുമ്പോൾ അത് കേസാക്കാൻ നിങ്ങൾ റെഡിയാണോ?. നിങ്ങൾ ഈ കേസുമായി മുന്നോട്ട് പോകാൻ റെഡിയാണോ? എന്നുള്ള ചോദ്യമുണ്ട്.

അതുപോലെ അൻസിബയ്ക്ക് നിങ്ങൾ സപ്പോർട്ട് കൊടുക്കുമോ എന്നുള്ള ചോ​​ദ്യങ്ങളും ഇതിനുള്ളിലുണ്ട്. അതുപോലെ അൻസിബയ്ക്ക് എതിരെ ലക്ഷ്മിപ്രിയ പോലീസിൽ പരാതി നൽകിയ സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ സംസാരിക്കുന്നുണ്ട്. പക്ഷെ അത് കേട്ടപ്പോൾ ടൈം ഫ്രെയിമുകൾ പരസ്പരം മാച്ച് ആകാത്തതുപോലെ തോന്നി.

ഒന്നും പഴയത് പോലെയല്ല, കണ്ണമ്മ വിളിയും ഇല്ലാതായി, രണ്ട് പേരും മാറുന്നു; മീനമ്മ വിളി നിന്നതിന് പിന്നാലെ ചർച്ച
ഒന്നും പഴയത് പോലെയല്ല, കണ്ണമ്മ വിളിയും ഇല്ലാതായി, രണ്ട് പേരും മാറുന്നു; മീനമ്മ വിളി നിന്നതിന് പിന്നാലെ ചർച്ച

അതുപോലെ തന്നെ തന്റെ ഫോണിന് ലോക്കില്ലെന്നും ഭർത്താവിന് അടക്കം പരിശോധിക്കാൻ പറ്റുന്ന തരത്തിൽ എപ്പോഴും ഓപ്പണാണെന്നും പരസ്പര വിശ്വാസം അത്രത്തോളമാണെന്നും ലക്ഷ്മിപ്രിയ പറയുന്നുണ്ട്. എന്നാൽ ദുബായിൽ നിന്നും ഫോട്ടോ എടുത്തിരുന്നോ എന്ന അൻസിബയുടെ ഒറ്റ ചോദ്യത്തിന്റെ പുറത്ത് ഭർത്താവ് ​ഗാർഹിക പീ‍ഡനം ചെയ്യുന്ന തരത്തിൽ വരെ വയലൻസ് ഉണ്ടാക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിയെന്ന് പറയുമ്പോൾ അതിലൊരു മിസ് മാച്ചില്ലേ?.

പിന്നെ നിങ്ങളുടെ കുടുംബകാര്യം നിങ്ങളുടെ ഇഷ്ടം. ലക്ഷ്മിയുടെ ഭർത്താവ് അൻസിബയോട് ലക്ഷ്മിയുടെ കുറ്റം പറഞ്ഞതായും അൻസിബ വെളിപ്പെടുത്തുന്നുണ്ട്. അങ്ങനെയാകുമ്പോൾ ഇവരെല്ലാം പരസ്പരം കണക്ടായിട്ടുള്ള ആളുകളാണ് എന്ന് വേണം മനസിലാക്കാൻ. അൻസിബയെ മകളെപ്പോലെയാണ് കണ്ടതെന്ന് ലക്ഷ്മിയും പറയുന്നുണ്ട്.

Lakshmi Priya Sai Krishna

അതിനാൽ തന്നെ ഇവരൊന്നും ഇപ്പോൾ പറയുന്ന കാര്യങ്ങൾ തമ്മിൽ മാച്ചാകുന്നില്ല. ലക്ഷ്മിയുടെ പേര് അൻസിബ പറഞ്ഞിരുന്നില്ല. ലക്ഷ്മിപ്രിയ സ്വയം വന്നിരുന്ന് ​ഗർഭം ഏറ്റെടുക്കുന്നതുപോലെ എന്റേതാണെന്ന് പറഞ്ഞതാണ് സായ് കൃഷ്ണ പറഞ്ഞു. ലക്ഷ്മി പ്രിയ... നിങ്ങൾ ഒരു ഓപ്പൺഹൈമറായി. എന്ത് ന്യൂക്കാണ് നിങ്ങൾ പൊട്ടിച്ചത് ഇപ്പോൾ?. നിങ്ങൾ എന്തിനാണ് പത്രസമ്മേളനം വിളിച്ചത് ഇപ്പോൾ?. മഹാനടൻ എന്നൊക്കെ പറഞ്ഞാൽ മലയാളത്തിൽ എണ്ണം പറഞ്ഞ ഒരാളെയുള്ളു.

കമോൺ... നിങ്ങൾ എന്താണ് ചെയ്തത് ലക്ഷ്മിപ്രിയ?. ഒരാൾക്കും അറിയാത്ത കാര്യം. ഞാൻ ഒരു തമ്പ്നെയിൽ മാത്രമെ കണ്ടിരുന്നുള്ളു. അൻസബി ഹസനും ആ മഹാനടനും തമ്മിൽ എന്ത് എന്നുള്ള ചോദ്യം അമ്മ അസോസിയേഷനിൽ ആരോ ചോദിച്ചുവെന്നുള്ള തരത്തിലായിരുന്നു അത്. ഇതിപ്പോൾ അൻസിബയ്ക്ക് വേണ്ട തെളിവ് ലക്ഷ്മിപ്രിയ ഇട്ട് കൊടുക്കുന്നത് പോലെയായി.

ആരാധകർ കാത്തിരുന്ന ആ ഹിറ്റ് ജോഡി തിരിച്ചെത്തുന്നു; 'കസിൻസ് & കല്യാണംസ്' മെയ് 29-ന് ജിയോ ഹോട്ട്സ്റ്റാറിൽ
ആരാധകർ കാത്തിരുന്ന ആ ഹിറ്റ് ജോഡി തിരിച്ചെത്തുന്നു; 'കസിൻസ് & കല്യാണംസ്' മെയ് 29-ന് ജിയോ ഹോട്ട്സ്റ്റാറിൽ

ഇപ്പോഴും സംഘടനയുടെ പേര് അമ്മ എന്ന് തന്നെയല്ലേ നിങ്ങൾ പറയുന്നത്. നിങ്ങളുടെയൊക്കെ വീട്ടിലുള്ള അമ്മമാർ ചെരുപ്പ് എടുത്ത് നിങ്ങളെ അടിക്കാത്തത് ഭാ​ഗ്യം. അസോസിയേഷന്റെ പേര് മാറ്റുന്നതാണ് നല്ലത്. അമ്മ എന്ന പേരിട്ടിട്ട് വായിൽ വരുന്നതും പറയുന്നതും കാണിക്കുന്നതും അവിഹിതവും എന്നും സായ് കൃഷ്ണ പറഞ്ഞു.

Read more about: lakshmi priya mohanlal ansiba
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X