118 കിലോയിൽ നിന്നും 40 കിലോ! ജീവൻ‌ അപകടത്തിലാകുന്ന തരത്തിലായിരുന്നു; അനുഭവം പങ്കുവെച്ച് സായ് കൃഷ്ണ

ഫേസ് യോ​ഗയുമായി ബന്ധപ്പെട്ട് നടി പാർവതി കൃഷ്ണ വിവാദത്തിലായിരിക്കെ പ്രതികരിച്ച് യൂട്യൂബർ സായ് കൃഷ്ണ. ഫേസ് യോ​ഗ ശാസ്ത്രീയമായി ഫലം ലഭിക്കുമെന്ന് തെളിയിക്കപ്പെട്ട കാര്യമല്ലെന്ന് സായ് കൃഷ്ണ പറയുന്നു. തന്റെ വ്യക്തിപരമായ ഒരു അനുഭവവും സായ് കൃഷ്ണ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചു. ഞാൻ വെയ്റ്റ് ലോസ് ജേർണിയിലൂടെ പോയ ആളാണ്. 118 കിലോയിൽ നിന്ന് 40 കിലോയിലേക്ക് ‍ഞാനെന്റെ ബോഡിയെ ട്രാൻസ്ഫോം ചെയ്തു. പൊട്ട രീതിയിലുള്ള ഡയറ്റ് പ്ലാനായിരുന്നു.

'നമ്മൾ പറയുന്നത് ക്രിഞ്ചാക്കി മാറ്റുകയാണ്, ന്യൂസ് ചാനലുകളുടെ പേജിൽ കാണുമ്പോൾ എന്താ ഇങ്ങനെയെന്ന് തോന്നിപ്പോകും'
'നമ്മൾ പറയുന്നത് ക്രിഞ്ചാക്കി മാറ്റുകയാണ്, ന്യൂസ് ചാനലുകളുടെ പേജിൽ കാണുമ്പോൾ എന്താ ഇങ്ങനെയെന്ന് തോന്നിപ്പോകും'

ഒരു മനുഷ്യന്റെ ബോഡിയിൽ നിന്ന് എങ്ങനെയൊക്കെ ഊറ്റിയെടുക്കാമോ അങ്ങനെ ഊറ്റിയെ‌ടുത്ത് ജീവൻ അപകടത്തിലാകുന്ന തരത്തിലാണ് ഞാൻ അങ്ങനെയൊരു മാറ്റം കൊണ്ട് വന്നത്. തടി കുറച്ച രീതി ഞാൻ ആര് ചോദിച്ചപ്പോഴും പറഞ്ഞില്ല. അത് ഞാൻ മാർക്കറ്റ് ചെയ്തില്ല. കാരണം ശാസ്ത്രീയമായ രീതിയിൽ അല്ല ഞാൻ ചെയ്തത്. പാർവതി കൃഷ്ണ ജീവിതത്തിലെ പ്രധാന ഘട്ടത്തിൽ വണ്ണം കുറച്ചിട്ടുണ്ട്. ചിലർ വണ്ണം കുറിച്ചാലും വണ്ണം പോകാത്ത മുഖം അപ്പോഴും വിഷയമാണ്. അവിടെ ഈ ബിസിനസ് അവർ കൃത്യമായി പ്ലേസ് ചെയ്തു.

Sai Krishna  Parvathy Krishna

ഫേസ് യോ​ഗയുടെയും ഫേസ് മസാജിന്റെയും അവസാനത്തിൽ അവർ പോകുക പ്രായം കുറച്ച് തോന്നാനാണ്. പാർവതി തന്റെ വണ്ണം കുറച്ചപ്പോൾ കണ്ടെത്തിയ മാർ​ഗമാണ് ഫേസ് യോ​ഗ എന്നാണ് എനിക്ക് തോന്നിയത്. അവർ ഏതോ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചു എന്ന് പറയുന്നുണ്ട്. അവിടെ പോയി പഠിച്ചാൽ പോലും ഇത് ഇപ്പോഴും റിസേർച്ച് ആന്റ് ഡെവലപ്മെന്റിലിലുള്ള കാര്യമാണെന്നാണ് തന്റെ അറിവെന്നും സായ് കൃഷ്ണ പറയുന്നു.

അച്ഛനും അമ്മയും മരിച്ചാൽ സ്വത്ത് കിട്ടും!, അറപ്പോടെ കണ്ട ബന്ധുക്കൾ; അലിൻ ജോസിന്റെ ജീവിതം
അച്ഛനും അമ്മയും മരിച്ചാൽ സ്വത്ത് കിട്ടും!, അറപ്പോടെ കണ്ട ബന്ധുക്കൾ; അലിൻ ജോസിന്റെ ജീവിതം

വിമർശനങ്ങളിൽ പാർവതി കൃഷ്ണ പറയുന്നത്

താൻ യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ച് സർട്ടിഫിക്കറ്റ് നേടിയാണ് ഫേസ് യോ​ഗ ക്ലാസെടുക്കുന്നതെന്ന് പാർവതി കൃഷ്ണ പറയുന്നു.
എന്ത് തട്ടിപ്പാണ് ഞാൻ നടത്തുന്നത് എന്നാണ് എനിക്കറിയേണ്ടത്. സർട്ടിഫെെ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് പറയാം. അല്ലെങ്കിൽ എന്തടിസ്ഥാനത്തിലാണ് തട്ടിപ്പ്, ഉഡായിപ്പ് എന്നീ രണ്ട് വാക്കുകൾ ഉപയോ​ഗിക്കുന്നതെന്ന് എനിക്കറിയണം.
ഞാൻ മാത്രമല്ല ഫേസ് യോ​ഗയുടെ ക്ലാസെടുക്കുന്നത്. എന്തിനാണ് എന്നെ മാത്രം ലക്ഷ്യം വെക്കുന്നത്. എന്നെ ഉന്നം വെക്കുന്നു. അങ്ങനെയെങ്കിൽ യോ​ഗ ക്ലാസ് എല്ലാവരും നിർത്തട്ടെ. അടുത്ത സ്റ്റെപ്പിലേക്ക് ഞാൻ പോകുമെന്ന പേടി നിങ്ങൾക്കുണ്ടോ. എന്തിനാണ് പേടി. വേണ്ടാ, അത് വിടെന്ന് എന്നോട് സുഹൃത്തുക്കൾ പറഞ്ഞതാണ്. പക്ഷെ എനിക്കിത് അറിയണം.

എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ആരാണ്. നഷ്ടപ്പെടുന്നത് എന്റെ ഫാമിലിക്കാണ്. നിങ്ങൾക്കാർക്കുമല്ല. മെന്റലി ഒരാളെ ഹരാസ് ചെയ്യുമ്പോൾ എന്താണ് നിങ്ങൾക്ക് കിട്ടുന്നത്. ആവശ്യമില്ലാതെ കുറേ പണിയില്ലാത്തവൻമാർ കുറേ സാധനങ്ങൾ ചെയ്തു. കയ്യിലൊരു ഫോണുണ്ടെന്ന് കരുതി എന്ത് തോന്നിവാസവും എഴുതാമെന്നാണോ. ഇനിയത് നടക്കില്ല. താൻ നിയമപരമായി മുന്നോട്ട് പോകുമെന്നും പാർവതി കൃഷ്ണ പറഞ്ഞു. ‌

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X