സ്ത്രീയാണോ ട്രാൻസ്ജെന്ററാണോ ആണുങ്ങളാണോ എന്നൊന്നും രഞ്ജിത്തിനില്ല, എന്നോ അകത്ത് പോകേണ്ടയാളാണ്; സായ്!

കഴിഞ്ഞ ദിവസം രാത്രിയാണ് യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ചയാണ് നടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് മുൻ ബി​ഗ് ബോസ് താരം ​രം​ഗത്ത് എത്തിയിരിക്കുന്നു. പല കേസുകളും മസിൽ പവറും മണി പവറും പൊളിറ്റിക്കൽ പവറും വെച്ച് രഞ്ജിത്ത് സെറ്റിലാക്കി വിട്ടുവെന്നും അല്ലായിരുന്നുവെങ്കിൽ വളരെ നാൾ മുമ്പ് തന്നെ രഞ്ജിത്ത് അകത്ത് പോകുമായിരുന്നുവെന്നും സായ് കൃഷ്ണ പറയുന്നു.

ലൈഫ് കുഴപ്പങ്ങളില്ലാതെ പോകുന്നു, അഞ്ച് വയസുകാരി മകളുണ്ട്, ചർമ്മവും ഹെയറും സെറ്റാക്കണം; വിശേഷങ്ങളുമായി ഭാമ!
ലൈഫ് കുഴപ്പങ്ങളില്ലാതെ പോകുന്നു, അഞ്ച് വയസുകാരി മകളുണ്ട്, ചർമ്മവും ഹെയറും സെറ്റാക്കണം; വിശേഷങ്ങളുമായി ഭാമ!

രഞ്ജിത്തിന്റെ അറസ്റ്റിൽ മലയാളികളും സിനിമാ ലോകവും ഞെട്ടലിലാണെന്ന് ചില ചാനലുകളിലൊക്കെ എഴുതി കാണിച്ചത് കണ്ടു. ആര് ഞെട്ടാൻ?. അത്യാവശ്യം വിവരവും ബോധവുമുള്ള അരിയാഹാരം കഴിക്കുന്ന മലയാളികളൊക്കെ ഇവന്റെ അറസ്റ്റിൽ ഞെട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ തന്നെ ഇവന്റെയൊക്കെ തനികൊണം മലയാളികൾ കണ്ടതാണ്.

Sai Krishna Ranjith

പിന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു കോമഡി ആയതുകൊണ്ട് പത്ത്, പതിനാറ് ആരോപണങ്ങൾ ഇവന് എതിരെ വന്നിട്ടും അതിൽ ഒട്ടും ക്രെഡിബിലിറ്റിയില്ലാത്ത രണ്ടെണ്ണം മാത്രമാണ് പുറത്ത് വന്നത്. അല്ലെങ്കിൽ വരുത്തിയത്. രഞ്ജിത്ത് എന്നോ അകത്ത് പോകേണ്ടയാളാണ്. കഴിവുള്ളയാളാണ്... നല്ല സിനിമകൾ എടുത്തിട്ടുണ്ട് എന്നതെല്ലാം ശരിതന്നെ.

സ്ത്രീകൾ, ട്രാൻസ്ജെന്റേഴ്സ്, ആണുങ്ങൾ എന്നൊന്നും രഞ്ജിത്തിന് ഇല്ല. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇയാളെ വ്യക്തമായി അറിയാം. ഇതുവരെ ഭരിച്ചിരുന്ന പാർട്ടിക്ക് രഞ്ജിത്ത് വേണ്ടപ്പെട്ടയാളായതുകൊണ്ടാണ് ഇതുവരെ രക്ഷപ്പെട്ട് പോന്നത്. പോലീസ് വരുന്നുണ്ടെന്ന് അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് അറസ്റ്റിലായത്. രഞ്ജിത്തിനെ പോലുള്ള വേട്ടക്കാരെ സംരക്ഷിക്കുന്നവരും കുടുങ്ങും.

ഒരു സിനിമയ്ക്ക് 200 കോടിയോളം. അപ്പോൾ എങ്ങനെ ആകെ ഇത്രയും കുറഞ്ഞ സ്വത്ത്; വിജയ്ക്കെതിരെ ബാലാജി പ്രഭു
ഒരു സിനിമയ്ക്ക് 200 കോടിയോളം. അപ്പോൾ എങ്ങനെ ആകെ ഇത്രയും കുറഞ്ഞ സ്വത്ത്; വിജയ്ക്കെതിരെ ബാലാജി പ്രഭു

രഞ്ജിത്തിന് വേണ്ടി സംസാരിക്കുന്ന ഈശ്വരന്മാരെയും നമുക്ക് ഇനി അങ്ങോട്ട് കാണാൻ സാധിക്കും. ഇപ്പോഴത്തെ കേസിൽ രഞ്ജിത്തിന് എതിരെ ഡിജിറ്റ‌ൽ തെളിവുകളുണ്ട്‌. മലയാളിയല്ല യുവനടി എന്നാണ് അറിയാൻ കഴിഞ്ഞത്. അതുപോലെ പോലീസിൽ പരാതിപ്പെടും മുമ്പ് ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി (ഐസിസി)യിൽ യുവനടി പരാതിപ്പെട്ടിരുന്നുവോ എന്നതിൽ ക്ലാരിറ്റി കുറവുമുണ്ട്.

അവിടെ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തത് ആണെങ്കിൽ പിന്നെ എന്തിനാണ് അങ്ങനൊരു കമ്മിറ്റി. മുമ്പ് പലതവണ ആരോപണ വിധേയനായ ഒരാൾ ഇപ്പോഴും അത്തരം കൃത്യങ്ങൾ ചെയ്യുന്നുവെങ്കിൽ അതിന് അർത്ഥം ഇവിടുത്തെ ഭരണ സംവിധാനം പരാജയമാണ് എന്നതല്ലേ കാണിക്കുന്നത്. പല കേസുകളും മസിൽ പവറും മണി പവറും പൊളിറ്റിക്കൽ പവറും വെച്ച് രഞ്ജിത്ത് സെറ്റിലാക്കി വിട്ടു.

Sai Krishna Ranjith

ബം​ഗാളി നടിയെ ഫ്ലാറ്റിലേക്ക് ഓഡീഷനെന്ന രീതിയിൽ വിളിച്ച് വരുത്തിയാണ് ഇയാൾ മോശമായി പെരുമാറിയത്. പലരെയും വെറുപ്പിക്കുകയും പക പോക്കുകയും ചെയ്തയാൾ കൂടിയാണ് രഞ്ജിത്ത്. ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ച രഞ്ജിത്തിനെ കുറിച്ച് ആലപ്പി അഷ്റഫ് ഒരു വർഷം മുമ്പ് വെളിപ്പെടുത്തിയിരുന്നു.

സഹപ്രവർത്തകരോട് ധാർഷ്ട്യം കാണിക്കുന്ന മാടമ്പി സ്വഭാവം രഞ്ജിത്തിനുണ്ടായിരുന്നു. അറസ്റ്റിലായശേഷം കേസിനെ കുറിച്ച് ചോദിക്കുമ്പോഴും ധാർഷ്ട്യവും മാടമ്പിത്തരവും കാണാം. കേസ് വളച്ചൊടിക്കാനും ശ്രമിച്ചിട്ടുണ്ട്. കള്ളനും കൊലപാതകിയുമൊക്കെ ഇറങ്ങി നടക്കുന്ന നാടാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഇയാൾക്കും നാളെ ജാമ്യം കിട്ടും. ഇറങ്ങി നടക്കും. വെളുപ്പിക്കാൻ ആളുകൾ വരുമെന്നും സായ് കൃഷ്ണ പറഞ്ഞു.

'ഭാര്യയോട് പോലും മര്യാദയില്ല, ലാലും മമ്മൂട്ടിയും സമ്പർക്കം നിർത്തി, അ​ഗസ്റ്റിന്റെ മരണത്തോടെ മദ്യത്തിന് അടിമ'
'ഭാര്യയോട് പോലും മര്യാദയില്ല, ലാലും മമ്മൂട്ടിയും സമ്പർക്കം നിർത്തി, അ​ഗസ്റ്റിന്റെ മരണത്തോടെ മദ്യത്തിന് അടിമ'

രാവിലെ ഏഴ് മണിയോടെ രഞ്ജിത്തിനെ കൊച്ചി മരടിൽ മജിസ്ട്രേറ്റിൻ്റെ വീട്ടിലെത്തിച്ച് പൊലീസ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് സബ് ജയിലിലേക്ക് മാറ്റി. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഈ മാസം ജനുവരിയിൽ യുവനടിക്ക് നേരെ കാരവന് ഉള്ളിൽ വെച്ച് രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.

More from Filmibeat

Read more about: ranjith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X